Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശ്രീ ചിത്തിരതിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജിയിൽ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

09 SEPTEMBER 2017 04:39 PM IST
മലയാളി വാര്‍ത്ത

ശ്രീ ചിത്തിരതിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജിയിൽ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പാരാമെഡിക്കല്‍, സ്‌പെഷ്യാലിറ്റി നഴ്‌സിങ്, ഡിപ്ലോമ, MD, DM/MCh, പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ്, പിഎച്ച്.ഡി. എന്നിങ്ങനെ ആണ് കോഴ്സുകൾ.

സ്‌പെഷ്യാലിറ്റി നഴ്‌സിങ്: കാര്‍ഡിയോ വാസ്‌കുലര്‍ ആന്‍ഡ് തൊറാസിക് നഴ്‌സിങ് (10 സീറ്റ്), ന്യൂറോ നഴ്‌സിങ് (10). പഠനകാലാവധി രണ്ടുവര്‍ഷം. യോഗ്യത: നഴ്‌സിങ് ബിരുദം. ജി.എന്‍.എം.കാര്‍ക്ക് ബെഡ്‌സൈഡ് നഴ്‌സായി ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം. എന്‍ട്രന്‍സ് പരീക്ഷയുണ്ട്.

പാരാമെഡിക്കല്‍: കാര്‍ഡിയാക് ലബോറട്ടറി ടെക്‌നോളജി, ന്യൂറോടെക്‌നോളജി, മെഡിക്കല്‍ റെക്കോഡ്‌സ് സയന്‍സ്, ക്ലിനിക്കന്‍ പെര്‍ഫ്യൂഷന്‍, ബ്ലഡ് ബാങ്കിങ് ടെക്നോളജി എന്നിവയില്‍ പി.ജി. ഡിപ്ലോമ കോഴ്‌സുകളിലും ഓപ്പറേഷന്‍ തിയേറ്റര്‍ ടെക്‌നോളജി, അഡ്വാന്‍സ്ഡ് മെഡിക്കല്‍ ഇമേജിങ് ടെക്‌നോളജി എന്നിവയില്‍ ഡിപ്ലോമ കോഴ്‌സുകളിലും ഫിസിയോതെറാപ്പിയില്‍ അഡ്വാന്‍സ്ഡ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സിലുമാണ് പ്രവേശനം.

യോഗ്യത: ഫിസിക്‌സ് മുഖ്യവിഷയമായോ ഉപ വിഷയമായോ പഠിച്ച് 60 ശതമാനം മാര്‍ക്കോടെ ബി.എസ്സി. ബിരുദമെടുത്തവര്‍ക്ക് കാര്‍ഡിയാക് ലബോറട്ടറി ടെക്‌നോളജി പി.ജി. ഡിപ്ലോമ കോഴ്‌സിന് അപേക്ഷിക്കാം. ന്യൂറോടെക്‌നോളജി പി.ജി. ഡിപ്ലോമയ്ക്ക് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജിക്കല്‍ സയന്‍സസ്, ബയോടെക്‌നോളജി, കംപ്യൂട്ടര്‍ സയന്‍സ് വിഷയങ്ങളില്‍ മൊത്തം 60 ശതമാനം മാര്‍ക്കില്‍ കുറയാതെ ബി.എസ് സി വേണം. മെഡിക്കല്‍ റെക്കോഡ് സയന്‍സ് പി.ജി. ഡിപ്ലോമയ്ക്ക് 60 ശതമാനം മാര്‍ക്കില്‍കുറയാത്ത ബി.എസ് സി. ഉണ്ടായിരിക്കണം.

ക്ലിനിക്കല്‍ പെര്‍ഫ്യൂഷന്‍ പി.ജി. ഡിപ്ലോമയ്ക്ക് സുവോളജി മുഖ്യവിഷയമായോ ഉപവിഷയമായോ മൊത്തം 60 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബി.എസ് സി.യാണ് യോഗ്യത. ബ്ലഡ്ബാങ്കിങ് ടെക്‌നോളജി പി.ജി. ഡിപ്ലോമയ്ക്ക് ബയോളജിക്കല്‍ സയന്‍സില്‍ 60 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബി. എസ് സി. വേണം. ഓപ്പറേഷന്‍ തിയേറ്റര്‍ ടെക്‌നോളജി ഡിപ്ലോമയ്ക്ക് ഇലക്ട്രോണിക്‌സ് /ബയോ മെഡിക്കല്‍ എന്‍ജിനീയറിങ്/ ഇന്‍സ്ട്രുമെന്റേഷനില്‍ മികവോടെയുള്ള ഡിപ്ലോമ വേണം.

അഡ്വാന്‍സ്ഡ് മെഡിക്കല്‍ ഇമേജിങ് ടെക്‌നോളജി ഡിപ്ലോമ പ്രവേശനത്തില്‍ 60 ശതമാനം മാര്‍ക്കോടെ റേഡിയോഗ്രാഫിക് അസിസ്റ്റന്റ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ റേഡിയോളജിക്കല്‍ ടെക്‌നോളജി ഡിപ്ലോമ വേണം. ഫിസിയോതെറാപ്പി അഡ്വാന്‍സ്ഡ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് ബി.പി.ടിയാണ് യോഗ്യത. ഈ പാരാമെഡിക്കല്‍ കോഴ്‌സുകള്‍ക്കുള്ള ഉയര്‍ന്ന പ്രായം 1.1.2018ല്‍ 25 വയസ്സ്. എന്‍ട്രന്‍സ് പരീക്ഷയുണ്ടാവും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: www.sctimst.ac.in.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ശക്തമായ തിരമാലകൾക്ക് സാധ്യത... കോഴിക്കോട് ബീച്ചുകളിലേക്കുള്ള പ്രവേശനം നിരോധിച്ചു....  (6 minutes ago)

ഓണം വാരാഘോഷം 24 മുതൽ, നിശാഗന്ധിയിൽ ​24ന് വൈകിട്ട് 6.30ന് മുഖ്യമന്ത്രി വി.ഡി.സതീശൻ വാരാഘോഷ ഉദ്ഘാടനം നിർവഹിക്കും... സമാപന ചടങ്ങിൽ വിശിഷ്ടാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും  (8 minutes ago)

ഹോക്കി ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യൻ വനിതകൾ  (24 minutes ago)

ഓണക്കാലത്ത് ആശ്വാസമായി ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും...  (1 hour ago)

  മലയാളി താരങ്ങളായ ട്രീസ ജോളി, വി. മുഹമ്മദ് അജ്മൽ എന്നിവരുൾപ്പെടെ 17 പേർക്ക് ദേശീയ കായിക പുരസ്കാരമായ അർജുന അവാർഡ്  (1 hour ago)

മലപ്പുറം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു...  (1 hour ago)

സിറാജ് ദിനപത്ര ബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ്... ചൊവ്വാഴ്ച സാക്ഷികൾ ഹാജരായില്ല, ഇന്ന് 46 മുതൽ 49 വരെയുള്ള 4 സാക്ഷികൾ ഹാജരാകാൻ നേരത്തേ കോടതി സമൻസ് അയച്ചിട്ടുണ്ട്, ആഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 10 വരെയ  (1 hour ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഞായറാഴ്ച വിവാഹ ബുക്കിങ്ങ് 422 കടന്നു... വിവാഹങ്ങള്‍ പുലര്‍ച്ചെ 4 മണി മുതല്‍; കൂടുതല്‍ മണ്ഡപങ്ങള്‍, പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ഉന്നതതല യോഗ തീരുമാനം  (1 hour ago)

കണ്ണീർക്കാഴ്ചയായി... ആലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു...  (2 hours ago)

  നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു... .  (2 hours ago)

കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത..  (2 hours ago)

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (9 hours ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (9 hours ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (9 hours ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (10 hours ago)

Malayali Vartha Recommends