Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സര്‍ക്കാര്‍/സ്വാശ്രയ സ്ഥാപനങ്ങളിലെ 2017-18ലെ ഡിഫാം, ഡിപ്ളോമ ഇന്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, മറ്റു പാരാമെഡിക്കല്‍ ഡിപ്ളോമ കോഴ്സുകളിലേക്കുള്ള ഏകജാലക പ്രവേശനം

11 SEPTEMBER 2017 11:59 AM IST
മലയാളി വാര്‍ത്ത

സര്‍ക്കാര്‍/സ്വാശ്രയ സ്ഥാപനങ്ങളിലെ 2017-18ലെ ഡിഫാം, ഡിപ്ളോമ ഇന്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, മറ്റു പാരാമെഡിക്കല്‍ ഡിപ്ളോമ കോഴ്സുകളിലേക്കുള്ള ഏകജാലക പ്രവേശനം 25 വരെ അപേക്ഷിക്കാം.
പൊതുവിഭാഗത്തിന് 400 രൂപയാണ് അപേക്ഷാഫീസ്, പട്ടികജാതി/വര്‍ഗ വിഭാഗത്തിന് 200 രൂപ മതിയാകും .

www.lbscentre.in എന്ന വെബ്സൈറ്റില്‍ വ്യക്തിഗതവിവരങ്ങള്‍ രേഖപ്പെടുത്തിയാല്‍ ലഭിക്കുന്ന ചെലാന്‍ ഉപയോഗിച്ച് ഫെഡറല്‍ ബാങ്കിന്റെ കേരളത്തിലെ ശാഖകളില്‍ നിര്‍ദിഷ്ട അപേക്ഷാഫീസ് അടക്കണം. അപേക്ഷകര്‍ക്ക് ഓണ്‍ലൈന്‍ രജിസ്ട്രേഷൻ ചെയ്യാനുള്ള അപേക്ഷാനമ്പരും ചെലാന്‍ നമ്പരും അതോടൊപ്പം ലഭിക്കുന്നതാണ്.

പ്രോസ്പെക്ടസ് LBS- സെന്ററിന്റെ ജില്ലാ ഫെസിലിറ്റേഷന്‍ കേന്ദ്രങ്ങളില്‍നിന്ന്, അപേക്ഷാഫീസ് അടച്ചതിന്റെ രസീത് സമര്‍പ്പിച്ചാല്‍ ലഭിക്കും. ഡിഫാം, ഡിപ്ളോമ ഇന്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, മറ്റു പാരാമെഡിക്കല്‍ ഡിപ്ളോമ എന്നിവയാണ് കോഴ്സുകള്‍. ഫിസിക്സ്, കെമിസ്ട്രി, ബയോളജി/മാത്തമാറ്റിക്സ് എന്നിവ പഠിച്ച് പ്ളസ്ടു/വിഎച്ച്എസ്സി പാസായവര്‍ക്ക് ഡിഫാമിന് അപേക്ഷിക്കാം.

ഫിസിക്സ് കെമിസ്ട്രി ആന്‍ഡ് ബയോളജിക്ക് ആകെ 40 ശതമാനം ഏതെങ്കിലും മാര്‍ക്കോടെ പ്ളസ്ടു/വിഎച്ച്എസ്സി പാസായവര്‍ക്ക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഡിപ്ളോമയ്ക്ക് അപേക്ഷിക്കാം.

ഇവരുടെ അഭാവത്തില്‍ ഏതെങ്കിലും വിഷയങ്ങളുടെ ഗ്രൂപ്പില്‍ ആകെ 40 ശതമാനമെങ്കിലും മാര്‍ക്കോടെ വിജയിച്ചവര്‍ക്കും ഈ കോഴ്സിന് അപേക്ഷിക്കാം.

ഫിസിക്സ് കെമിസ്ട്രി ആന്‍ഡ് ബയോളജിക്ക് ആകെ 40 ശതമാനം മാര്‍ക്കോടെ പ്ളസ്ടു/വിഎച്ച്എസ്സി പാസായവര്‍ക്ക് മറ്റ് എല്ലാ പാരാമെഡിക്കല്‍ കോഴ്സുകള്‍ക്കും അപേക്ഷിക്കാം.

അപേക്ഷാഫോറം സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ഡയറക്ടര്‍, എല്‍ബിഎസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി, നന്ദാവനം, പാളയം, തിരുവനന്തപുരം- 695033 വിലാസത്തില്‍ 28നകം ലഭിക്കണം. ഫോണ്‍: 0471- 2560361, 62, 63, 64, 65

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ശക്തമായ തിരമാലകൾക്ക് സാധ്യത... കോഴിക്കോട് ബീച്ചുകളിലേക്കുള്ള പ്രവേശനം നിരോധിച്ചു....  (6 minutes ago)

ഓണം വാരാഘോഷം 24 മുതൽ, നിശാഗന്ധിയിൽ ​24ന് വൈകിട്ട് 6.30ന് മുഖ്യമന്ത്രി വി.ഡി.സതീശൻ വാരാഘോഷ ഉദ്ഘാടനം നിർവഹിക്കും... സമാപന ചടങ്ങിൽ വിശിഷ്ടാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും  (8 minutes ago)

ഹോക്കി ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യൻ വനിതകൾ  (24 minutes ago)

ഓണക്കാലത്ത് ആശ്വാസമായി ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും...  (1 hour ago)

  മലയാളി താരങ്ങളായ ട്രീസ ജോളി, വി. മുഹമ്മദ് അജ്മൽ എന്നിവരുൾപ്പെടെ 17 പേർക്ക് ദേശീയ കായിക പുരസ്കാരമായ അർജുന അവാർഡ്  (1 hour ago)

മലപ്പുറം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു...  (1 hour ago)

സിറാജ് ദിനപത്ര ബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ്... ചൊവ്വാഴ്ച സാക്ഷികൾ ഹാജരായില്ല, ഇന്ന് 46 മുതൽ 49 വരെയുള്ള 4 സാക്ഷികൾ ഹാജരാകാൻ നേരത്തേ കോടതി സമൻസ് അയച്ചിട്ടുണ്ട്, ആഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 10 വരെയ  (1 hour ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഞായറാഴ്ച വിവാഹ ബുക്കിങ്ങ് 422 കടന്നു... വിവാഹങ്ങള്‍ പുലര്‍ച്ചെ 4 മണി മുതല്‍; കൂടുതല്‍ മണ്ഡപങ്ങള്‍, പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ഉന്നതതല യോഗ തീരുമാനം  (1 hour ago)

കണ്ണീർക്കാഴ്ചയായി... ആലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു...  (2 hours ago)

  നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു... .  (2 hours ago)

കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത..  (2 hours ago)

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (9 hours ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (9 hours ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (9 hours ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (10 hours ago)

Malayali Vartha Recommends