Widgets Magazine
07
Jul / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോട്ടയം കടുത്തുരുത്തി വെള്ളൂരിൽ വാറ്റ്ചാരായവും വാറ്റ് ഉപകരണങ്ങളുമായി രണ്ടു പേർ എക്‌സൈസ് പിടിയിൽ; 2.60 ലിറ്റർ വാറ്റ് ചാരായവും 85 ലിറ്റർ കോടയും പിടിച്ചെടുത്തു...


ചങ്ങനാശ്ശേരിയിൽ ടിപ്പർ ലോറിയുടെ ടയർ മാറുന്നതിനിടയിൽ ടിപ്പറിന്റെ ഹൈഡ്രോളിക് ജാക്കി വൈദ്യുതി ലൈനിൽ തട്ടി യുവാവിന് ദാരുണാന്ത്യം...


കെട്ടിടം ഇടിഞ്ഞ് വീണ് മരിച്ച ബിന്ദുവിൻ്റെ മകൾ തുടർ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ...


ക്യാമറയുള്ള എ.ഐ ഗ്ലാസ് ആയ മെറ്റ കണ്ണടയുമായി, പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷാ മേഖലയിൽ കടന്നു..ഗുജറാത്ത് അഹമ്മദാബാദ് സ്വദേശി സുരേന്ദ്രയാണ് (66) പിടിയിലായത്..


ഇറാനെ മറച്ച് ഇസ്രായേലിന്റെ നീക്കം; അഞ്ച് ഇസ്രയേലി സൈനിക താവങ്ങളിൽ ആഘാതമേൽപ്പിച്ച് ഇറാന്റെ ബാലിസ്റ്റിക് മിസൈലുകൾ...

14 പ്രൊഫഷണൽ പാരാമെഡിക്കൽ ഡിപ്ലോമ കോഴ്‌സുകളിലേക്ക് എൽ.ബി.എസ്‌ അപേക്ഷ ക്ഷണിച്ചു

13 SEPTEMBER 2017 11:04 AM IST
മലയാളി വാര്‍ത്ത

സർക്കാർ/സ്വാശ്രയ സ്ഥാപനങ്ങളിൽ ഫാർമസി, ഹെൽത്ത്‌ ഇൻസ്പെക്ടർ, പാരാമെഡിക്കൽ തുടങ്ങി 14 പ്രൊഫഷണൽ ഡിപ്ലോമ കോഴ്‌സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഏകജാലക സംവിധാനം വഴിയാണ് അപേക്ഷിക്കേണ്ടത്. എൽ.ബി.എസ്‌. സെന്റർ ഫോർ സയൻസ്‌ ആൻഡ്‌ ടെക്‌നോളജി ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

കോഴ്‌സുകൾ ചുവടെ:

ഫാർമസി (ഡി.ഫാം), ഹെൽത്ത്‌ ഇൻസ്പെക്ടർ (ഡി.എച്ച്‌.ഐ.), മെഡിക്കൽ ലബോറട്ടറി ടെക്‌നോളജി (ഡി.എം.എൽ.ടി), റേഡിയോളജിക്കൽ ടെക്‌നോളജി (ഡി.ആർ.ടി.), ഒപ്‌താൽമിക്‌ അസിസ്റ്റന്റ്‌ (ഡി.ഒ.എ.), ഡെന്റൽ മെക്കാനിക്സ്‌ (ഡി.എം.സി.), ഡെന്റൽ ഹൈജീനിസ്റ്റ്‌ (ഡി.എച്ച്‌.സി.), ഓപ്പറേഷൻ തിയേറ്റർ ആൻഡ്‌ അനസ്തേഷ്യ ടെക്‌നോളജി (ഡി.ഒ.ടി.എ.ടി.), കാർഡിയോ വാസ്‌കുലർ ടെക്‌നോളജി (ഡി.സി.വി.ടി.), ന്യൂറോ ടെക്‌നോളജി (ഡി.എൻ.ടി.), ഡയാലിസിസ്‌ ടെക്‌നോളജി (ഡി.ഡി.ടി.), എൻഡോസ്കോപിക്‌ ടെക്‌നോളജി (ഡി.ഇ.ടി.), ഡെന്റൽ ഓപ്പറേറ്റിങ്‌ റൂം അസിസ്റ്റന്റ്‌സ്‌ (ഡി.ഒ.ആർ.എ.), റെസ്‌പറേറ്ററി ടെക്‌നോളജി (ഡി.ആർ.)

യോഗ്യത

ഹെൽത്ത്‌ ഇൻസ്പെക്ടർ ഡിപ്ലോമ കോഴ്‌സ്‌ പ്രവേശനത്തിന്‌ ഫിസിക്സ്‌, കെമിസ്‌ട്രി, ബയോളജി വിഷയങ്ങൾക്ക്‌ മൊത്തം 40 ശതമാനം മാർക്കിൽ കുറയാതെ പ്ലസ്‌ ടു/തുല്യ പരീക്ഷ വിജയിച്ചിരിക്കണം.

ഡി.ഫാമിന്‌ അപേക്ഷിക്കുന്നതിനു ഫിസിക്സ്‌, കെമിസ്‌ട്രി, ബയോളജി അല്ലെങ്കിൽ മാത്തമാറ്റിക്സ്‌ വിഷയങ്ങൾ പഠിച്ച്‌ പ്ലസ്‌ ടു/വി.എച്ച്‌.എസ്‌.സി./തത്തുല്യ പരീക്ഷ പാസായിരിക്കണം.

മറ്റ്‌ പാരാമെഡിക്കൽ കോഴ്‌സുകൾക്ക് ഫിസിക്സ്‌, കെമിസ്‌ട്രി, ബയോളജി വിഷയങ്ങൾക്ക്‌ 40 ശതമാനം മാർക്കിൽ കുറയാതെ പ്ലസ്‌ ടു/തുല്യപരീക്ഷ വിജയിച്ചവരാവണം. പട്ടികജാതി/ വർഗക്കാർക്ക്‌ യോഗ്യതാ പരീക്ഷയുടെ മാർക്കിൽ അഞ്ചുശതമാനം ഇളവ്‌ അനുവദിച്ചിട്ടുണ്ട്‌.

അപേക്ഷാഫീസ്‌: പൊതുവിഭാഗത്തിന്‌ 400 രൂപ. പട്ടികജാതി/വർഗക്കാർക്ക്‌ 200 രൂപ.

പ്രായം: 31.12.2017-ൽ 17-൩൫ കവിയാൻ പാടില്ല.

അപേക്ഷ സമർപ്പിക്കുന്നതിന്‌ മൂന്ന്‌ ഘട്ടങ്ങളുണ്ട്‌. www.lbscentre.in എന്ന വെബ്‌സൈറ്റിൽ ‘Admission to Professional Diploma Course 2017 for Health Inspector, Pharmacy and other Paramedical Streams’ എന്ന ലിങ്കിൽ ക്ലിക്ക്‌ ചെയ്ത്‌ വ്യക്തിഗത വിവരങ്ങൾ സെപ്റ്റംബർ 26വരെ സമർപ്പിക്കാം. കംപ്യൂട്ടറിൽ ലഭിക്കുന്ന ചെലാന്റെ പ്രിന്റ്‌ എടുത്ത്‌ കേരളത്തിലെ ഫെഡറൽ ബാങ്കിന്റെ ശാഖയിൽ ​സെപ്റ്റംബർ 25 വരെ അപേക്ഷാഫീസ്‌ അടയ്ക്കാം. മൂന്നാം ഘട്ടത്തിൽ ബാങ്കിൽനിന്ന്‌ ലഭിക്കുന്ന ചെലാൻ നമ്പരും അപേക്ഷാനമ്പരും ഉപയോഗിച്ച്‌ വ്യക്തിഗത അക്കാദമിക്‌ വിവരങ്ങൾ രജിസ്റ്റർ ചെയ്യാം.

അപേക്ഷയുടെ പ്രിന്റൗട്ട്‌ ഫീസ്‌ അടച്ച ചെലാന്റെ പകർപ്പും സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം ഡയറക്ടർ, എൽ.ബി.എസ്‌. സെന്റർ ഫോർ സയൻസ്‌ ആൻഡ്‌ ടെക്‌നോളജി, എക്‌സ്‌ട്രാ പോലീസ്‌ റോഡ്‌, നന്ദാവനം, പാളയം, തിരുവനന്തപുരം-33 എന്ന വിലാസത്തിൽ സെപ്റ്റംബർ 28-നകം കിട്ടത്തക്കവണ്ണം അയക്കണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രണ്ട് തവണ ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി മരണത്തിന് കീഴടങ്ങി  (30 minutes ago)

എന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്കുചെയ്യപ്പെട്ടു  (51 minutes ago)

നിപ വൈറസ് : വനം വകുപ്പിന്റെ സഹകരണം ഉറപ്പ് വരുത്തുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍  (1 hour ago)

സര്‍വ്വകലാശാലകളെ കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയവത്കരിക്കാന്‍ ശ്രമിക്കുകയാണെന്ന് മന്ത്രി വി ശിവന്‍കുട്ടി  (1 hour ago)

കുട്ടികളുടെ ഭാവി മറന്നുള്ള രാഷ്ട്രീയം അവസാനിപ്പിച്ചില്ലെങ്കില്‍ ചരിത്രം നിങ്ങളോട് പൊറുക്കില്ലെന്ന് വി.ഡി. സതീശന്‍  (2 hours ago)

പാലില്‍ തുപ്പിയത് സിസിടിവി ക്യാമറയില്‍ പതിഞ്ഞു: പാല്‍ക്കാരന്‍ അറസ്റ്റില്‍  (2 hours ago)

കൂടുതല്‍ ടെക്‌നോളജി ഉള്ളത് സ്വകാര്യ ആശുപത്രികളിലെന്ന് മന്ത്രി സജി ചെറിയാന്‍  (2 hours ago)

ടിപ്പര്‍ ലോറിയുടെ ടയര്‍ മാറ്റുന്നതിനിടയില്‍ വൈദ്യുതി ലൈനില്‍ തട്ടി യുവാവിന് ദാരുണാന്ത്യം  (3 hours ago)

'മഞ്ഞുമ്മല്‍ ബോയ്‌സ്' സാമ്പത്തിക തട്ടിപ്പുകേസില്‍ സൗബിന്‍ ഷാഹിര്‍ ചോദ്യം ചെയ്യലിന് ഹാജരായി  (3 hours ago)

അന്യസംസ്ഥാനത്തൊഴിലാളികള്‍ തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നു  (4 hours ago)

അഹമ്മാദാബാദ് വിമാനാപകടം അട്ടിമറിയോ ! സംശയമേറുന്നു !?  (4 hours ago)

കോട്ടയം കടുത്തുരുത്തി വെള്ളൂരിൽ വാറ്റ്ചാരായവും വാറ്റ് ഉപകരണങ്ങളുമായി രണ്ടു പേർ എക്‌സൈസ് പിടിയിൽ; 2.60 ലിറ്റർ വാറ്റ് ചാരായവും 85 ലിറ്റർ കോടയും പിടിച്ചെടുത്തു...  (4 hours ago)

സുരേഷ് ഗോപിയെ ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തി  (4 hours ago)

ചങ്ങനാശ്ശേരിയിൽ ടിപ്പർ ലോറിയുടെ ടയർ മാറുന്നതിനിടയിൽ ടിപ്പറിന്റെ ഹൈഡ്രോളിക് ജാക്കി വൈദ്യുതി ലൈനിൽ തട്ടി യുവാവിന് ദാരുണാന്ത്യം...  (4 hours ago)

കെട്ടിടം ഇടിഞ്ഞ് വീണ് മരിച്ച ബിന്ദുവിൻ്റെ മകൾ തുടർ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ...  (5 hours ago)

Malayali Vartha Recommends