Widgets Magazine 

06
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..


കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..


സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...

കാലടി സംസ്‌കൃത സര്‍വകലാശാലയുടെ 2018 - 2019 വര്‍ഷത്തെ എംഎ, എംഎസ്‌സി, എംഎസ്ഡബ്ല്യു, എംപിഎഡ്, എംഎഫ്‌എ ആന്‍ഡ് പിജി ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

24 MARCH 2018 02:55 PM IST
മലയാളി വാര്‍ത്ത

കാലടി സംസ്‌കൃത സര്‍വകലാശാലയുടെ 2018 - 2019 വര്‍ഷത്തെ എംഎ, എംഎസ്‌സി, എംഎസ്ഡബ്ല്യു, എംപിഎഡ്, എംഎഫ്‌എ ആന്‍ഡ് പിജി ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. കാലടി മുഖ്യകേന്ദ്രത്തിലും വിവിധ പ്രാദേശിക കേന്ദ്രങ്ങളിലുമാണ് കോഴ്‌സ് നടക്കുന്നത്.
കോഴ്‌സുകള്‍ നടത്തുന്ന കേന്ദ്രം, കോഴ്‌സുകള്‍ എന്നിവ ചുവടെ:

കാലടി മുഖ്യകേന്ദ്രം:
എംഎ മലയാളം, ഹിന്ദി, ഇംഗ്ലീഷ്, ഹിസ്റ്ററി, ഫിലോസഫി, മ്യൂസിക്, ഭരതനാട്യം, മോഹിനിയാട്ടം, തിയറ്റര്‍, കംപാരറ്റീവ് ലിറ്ററേച്ചര്‍ ആന്‍ഡ് ലിംഗ്വിസ്റ്റിക്‌സ്, സാന്‍സ്‌ക്രിറ്റ് സാഹിത്യ, സാന്‍സ്‌ക്രിറ്റ് വേദാന്ത, സാന്‍സ്‌ക്രിറ്റ് വ്യാകരണ, സാന്‍സ്‌ക്രിറ്റ് ന്യായ, സാന്‍സ്‌ക്രിറ്റ് ജനറല്‍, വേദിക് സ്റ്റഡീസ്, സോഷ്യോളജി. എംഎസ്‌സി സൈക്കോളജി, ജ്യോഗ്രഫി, മാസ്റ്റര്‍ ഓഫ് സോഷ്യല്‍ വര്‍ക്ക് (എംഎസ്ഡബ്ല്യു),മാസ്റ്റര്‍ ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍ (എംപിഎഡ്). എംഎഫ്‌എ ( വിഷ്വല്‍ ആര്‍ട്‌സ്), പിജി ഡിപ്ലോമ ഇന്‍ ട്രാന്‍സലേഷന്‍ ആന്‍ഡ് ഓഫീസ് പ്രൊസീഡിങ്‌സ് ഇന്‍ ഹിന്ദി.

തിരുവനന്തപുരംകേന്ദ്രം:എംഎ മലയാളം, ഹിന്ദി, ഇംഗ്ലീഷ്, ഹിസ്റ്ററി, സാന്‍സ്‌ക്രിറ്റ് സാഹിത്യ, സാന്‍സ്‌ക്രിറ്റ് വേദാന്ത, സാന്‍സ്‌ക്രിറ്റ് വ്യാകരണ, സാന്‍സ്‌ക്രിറ്റ് ന്യായ. പന്‍മന പ്രാദേശിക കേന്ദ്രം: എംഎ മലയാളം, ഹിന്ദി, സാന്‍സ്‌ക്രിറ്റ് വേദാന്ത, ഇംഗ്ലീഷ്.

ഏറ്റുമാനൂര്‍കേന്ദ്രം:എംഎ മലയാളം, ഹിന്ദി, സാന്‍സ്‌ക്രിറ്റ് സാഹിത്യ, പിജി ഡിപ്ലോമ ഇന്‍ ട്രാന്‍സലേഷന്‍ ആന്‍ഡ് ഓഫീസ് പ്രൊസീഡിങ്‌സ് ഇന്‍ ഹിന്ദി.

തുറവൂര്‍ പ്രാദേശികകേന്ദ്രം: എംഎ മലയാളം, സാന്‍സ്‌ക്രിറ്റ് സാഹിത്യ, ഹിസ്റ്ററി, മാസ്റ്റര്‍ ഓഫ് സോഷ്യല്‍ വര്‍ക് (എംഎസ്ഡബ്ല്യൂ)

തൃശൂര്‍കേന്ദ്രം: എംഎ മലയാളം, ഹിന്ദി, സാന്‍സ്‌ക്രിറ്റ് സാഹിത്യ, സാന്‍സ്‌ക്രിറ്റ് ന്യായ.

തിരൂര്‍കേന്ദ്രം: എംഎ മലയാളം, ഹിന്ദി, ഹിസ്റ്ററി, ഇംഗ്ലീഷ്, അറബിക്, സാന്‍സ്‌ക്രിറ്റ് സാഹിത്യ, സാന്‍സ്‌ക്രിറ്റ് വ്യാകരണ, മാസ്റ്റര്‍ ഓഫ് സോഷ്യല്‍ വര്‍ക്ക് (എംഎസ്ഡബ്ല്യു).

കൊയിലാണ്ടി പ്രാദേശികകേന്ദ്രം: എംഎ ഉറുദു, സാന്‍സ്‌ക്രിറ്റ് സാഹിത്യ, സാന്‍സ്‌ക്രിറ്റ് വേദാന്ത, മലയാളം, ഹിന്ദി, സാന്‍സ്‌ക്രിറ്റ് ജനറല്‍

പയ്യന്നൂര്‍കേന്ദ്രം: മലയാളം, ഹിന്ദി, ഹിസ്റ്ററി, ഫിലോസഫി, സാന്‍സ്‌ക്രിറ്റ് സാഹിത്യ, സാന്‍സ്‌ക്രിറ്റ് വ്യാകരണ, സാന്‍സ്‌ക്രിറ്റ് വേദാന്ത, മാസ്റ്റര്‍ ഓഫ് സോഷ്യല്‍ വര്‍ക്ക് ( എംഎസ്ഡബ്ല്യു).

മേയില്‍ നടത്തുന്ന പ്രവേശനപരീക്ഷയുടേയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും എംഎ, എംഎസ്‌സി, എംഎസ്ഡബ്ല്യൂ കോഴ്‌സുകളിലേക്കുള്ള പ്രവേശനം നടത്തുന്നത് . ഈ സര്‍വകലാശാലയില്‍നിന്ന് ബിരുദം നേടിയവര്‍ക്കും ഈ സര്‍വകലാശാല അംഗീകരിക്കുന്ന മറ്റു സര്‍വകലാശാലകളില്‍നിന്ന് 10 2 3 പാറ്റേണില്‍ ബിരുദം കരസ്ഥമാക്കിയവര്‍ക്കും അപേക്ഷിക്കാം.


ബിഎ പ്രോഗ്രാമിന്റെ ചോയ്‌സ് ബേസ്ഡ് ക്രെഡിറ്റ് ആന്‍ഡ് സെമസ്റ്റര്‍ സിസ്റ്റം പ്രകാരം എല്ലാ കോഴ്‌സുകളും പൂര്‍ത്തിയായവര്‍ക്കും ഒന്നുമുതല്‍ അഞ്ചുവരെയുള്ള സെമസ്റ്ററുകള്‍ പൂര്‍ത്തിയാക്കി ഏപ്രിലില്‍ ഫൈനല്‍ സെമസ്റ്റര്‍ പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം. ഇവര്‍ 31.08.2018നു മുൻപ് പ്രൊവിഷണല്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. എംഎ മ്യൂസിക്, ഡാന്‍സ്, തിയറ്റര്‍ എന്നിവയ്ക്ക് അപേക്ഷിക്കുന്നവര്‍ക്ക് എഴുത്തുപരീക്ഷയും അഭിരുചിപരീക്ഷയും പ്രയോഗികപരീക്ഷയും ഉണ്ടാകും.

ഫിസിക്കല്‍ എഡ്യുക്കേഷനില്‍ സംസ്‌കൃത സര്‍വകലാശാലയും യുജിസിയും അംഗീകരിച്ച റെഗുലര്‍ ബാച്ചിലര്‍ കോഴ്‌സ് 50 ശതമാനം മാര്‍ക്കോടെ പാസ്സായവര്‍ക്ക് എംപിഎഡ് കോഴ്‌സിന് അപേക്ഷിക്കാം. ഇവര്‍ പ്രവേശനപരീക്ഷ കൂടാതെ ഫിറ്റ്‌നസ്/പ്രാക്ടിക്കല്‍ പരീക്ഷ കൂടി പാസാകണം. എംഎഫ്‌എ കോഴ്‌സിന് അപേക്ഷിക്കുന്നവര്‍ ഫൈന്‍ ആര്‍ട്‌സില്‍ ബാച്ചിലര്‍ ഡിഗ്രി 55 ശതമാനം മാര്‍ക്കോടെ പാസ്സായവരായിരിക്കണം.

മേയില്‍ നടത്തുന്ന പ്രവേശനപരീക്ഷയുടേയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും എംഎ, എംഎസ്‌സി, എംഎസ്ഡബ്ല്യൂ കോഴ്‌സുകളിലേക്കുള്ള പ്രവേശനം. കാലടി മുഖ്യകേന്ദ്രം കൂടാതെ പ്രാദേശികകേന്ദ്രങ്ങളിലും എംഎ പ്രവേശനപരീക്ഷാ കേന്ദ്രം ഉണ്ടാകും. കാലടി, തുറവൂര്‍, തിരൂര്‍, പയ്യന്നൂര്‍ എന്നിവിടങ്ങളിലാണ് എംഎസ്ഡബ്ല്യു പ്രവേശന പരീക്ഷാകേന്ദ്രങ്ങള്‍. എംപിഎഡ്/എംഎസ്‌സി/എംഎഫ്‌എ കോഴ്‌സുകളുടെ പ്രവേശനപരീക്ഷ കാലടി മുഖ്യകേന്ദ്രത്തില്‍ മാത്രമായിരിക്കും.

ബിരുദാനന്തരബിരുദ പ്രോഗ്രാമുകള്‍ക്ക് 28.04.2018ന് മുൻപ് ഓൺലൈനിൽ അപേക്ഷിക്കണം . അപേക്ഷയുടെ പ്രിന്റഡ് കോപ്പി, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, കമ്യൂണിറ്റി/കാസ്റ്റ് സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം 2.5.2018 നകം അതത് വകുപ്പുമേധാവികള്‍, കോഴ്‌സുകള്‍ നടത്തുന്ന പ്രാദേശിക കേന്ദ്രങ്ങളുടെ ഡയറക്ടര്‍മാര്‍ എന്നിവര്‍ക്ക് സമര്‍പ്പിക്കണം.

എംഎ 100 രൂപയും (എസ്‌സി, എസ്ടി 25 രൂപ) എംഎസ്‌സി 110 രൂപയും (എസ്‌സി, എസ്ടി 25 രൂപ) എംഎസ്ഡബ്ല്യു, എംഎഫ്‌എ എന്നിവയ്ക്ക് 250 രൂപയും (എസ്‌സി, എസ്ടി 50 രൂപ), എംപിഎഡ് 500 രൂപയുമാണ് ( എസ്‌സി, എസ്ടി 100 രൂപ) പ്രവേശനപരീക്ഷാ ഫീസ്. യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ബ്രാഞ്ചുകളില്‍ എസ്‌എസ് യുഎസ് ചലാന്‍ റസീപ്റ്റ്‌ വഴിയോ യൂണിയന്‍ ബാങ്ക് കാലടി ബ്രാഞ്ചില്‍ പേയബിള്‍ ആയ
The Finance Officer,
Sri Sankaracharya University of Sanskrit
എന്ന പേരിലുള്ള ഡിഡി വഴിയോ പ്രവേശനഫീസ് അടയ്ക്കാം. ഡിഡിയുടെ മറുവശത്ത് പേര്, മേല്‍വിലാസം, ഫോണ്‍നമ്പർ എന്നിവ എഴുതണം. വിശദവിവരങ്ങള്‍ക്കും പ്രോസ്‌പെക്ടസിനും ഓണ്‍ലൈനില്‍ അപേക്ഷിക്കുന്നതിനും www.ssus.ac.in, www.ssusonline.org എന്നീ വെബ്‌സൈറ്റുകള്‍ ഉപയോഗിക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാളെ മെസി വിരമിക്കും പക്ഷേ അബ്ദുറഹ്മാന് വിരമിക്കാനാവില്ല കളിയിൽ തോറ്റ് കായികമന്ത്രി ഇനി അറസ്റ്റ്?  (5 minutes ago)

ചാടല്ലേ..ചാടല്ലേ..'എനിക്ക് ജീവിക്കണ്ട',43-ാം നിലയിൽ നിന്ന് ചാടി ..മനസ്സമാധാനം കൊടുക്കാതെ ഭാര്യ,ആ പാവം അനുഭവിച്ചത്  (27 minutes ago)

ആനപ്രേമികളെ കണ്ണീരിലാഴ്ത്തി പല്ലാട്ടെ കുട്ടി വിടപറഞ്ഞു. മിന്നലേറ്റ് ചരിഞ്ഞ പല്ലാട്ട് ബ്രഹ്മദത്തന് (58) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഉടമ രാജേഷ് പല്ലാട്ടിന്റെ മേലമ്പാറ പല്ലാട്ടു വീട്ടുവളപ്പിൽ പ്രത്യേക ചിതയ  (34 minutes ago)

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (2 hours ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (2 hours ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (3 hours ago)

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്  (3 hours ago)

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ  (3 hours ago)

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്; ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ രാത്രി 11.30 വരെ തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (3 hours ago)

സ്വയം വസ്ത്രങ്ങൾ വലിച്ചുകീറുന്നു..! ഭർത്താവിനെപ്പോലും കാണാൻ പേടി; കൊച്ചി ക്രൂരതയിൽ തകർന്നുപോയ ഭർത്താവിന്റെ നെഞ്ച് പൊട്ടുന്ന വെളിപ്പെടുത്തൽ...  (4 hours ago)

വീണ്ടും ഒരുമിച്ച് നിർമൽ ബേബിയും ജെഫിൻ ജോസഫും; വരാനിരിക്കുന്നത് നിരവധി പ്രോജക്ടുകൾ  (4 hours ago)

തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...  (4 hours ago)

ജനപ്രതിനിധികളെ കാണാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൂട്ടാക്കുന്നില്ലെന്ന് രാഹുല്‍ ഗാന്ധി  (4 hours ago)

TAMILNADU നേഴ്സിനും കുടുംബത്തിനും പരിക്കേറ്റു  (4 hours ago)

കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് മറുപടിയുമായി ആരോഗ്യ മന്ത്രി കെ മുരളീധരന്‍  (4 hours ago)

Malayali Vartha Recommends