Widgets Magazine
08
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോട്ടയം കടുത്തുരുത്തി വെള്ളൂരിൽ വാറ്റ്ചാരായവും വാറ്റ് ഉപകരണങ്ങളുമായി രണ്ടു പേർ എക്‌സൈസ് പിടിയിൽ; 2.60 ലിറ്റർ വാറ്റ് ചാരായവും 85 ലിറ്റർ കോടയും പിടിച്ചെടുത്തു...


ചങ്ങനാശ്ശേരിയിൽ ടിപ്പർ ലോറിയുടെ ടയർ മാറുന്നതിനിടയിൽ ടിപ്പറിന്റെ ഹൈഡ്രോളിക് ജാക്കി വൈദ്യുതി ലൈനിൽ തട്ടി യുവാവിന് ദാരുണാന്ത്യം...


കെട്ടിടം ഇടിഞ്ഞ് വീണ് മരിച്ച ബിന്ദുവിൻ്റെ മകൾ തുടർ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ...


ക്യാമറയുള്ള എ.ഐ ഗ്ലാസ് ആയ മെറ്റ കണ്ണടയുമായി, പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷാ മേഖലയിൽ കടന്നു..ഗുജറാത്ത് അഹമ്മദാബാദ് സ്വദേശി സുരേന്ദ്രയാണ് (66) പിടിയിലായത്..


ഇറാനെ മറച്ച് ഇസ്രായേലിന്റെ നീക്കം; അഞ്ച് ഇസ്രയേലി സൈനിക താവങ്ങളിൽ ആഘാതമേൽപ്പിച്ച് ഇറാന്റെ ബാലിസ്റ്റിക് മിസൈലുകൾ...

പ്രൊഫെഷണൽ കോഴ്‌സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

29 JUNE 2018 11:27 AM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് 2018-19 അധ്യയന വര്‍ഷത്തെ എന്‍ജിനീയറിങ്, ആര്‍ക്കിടെക്ചര്‍, ഫാര്‍മസി, മെഡിക്കല്‍ കോഴ്‌സുകളിലേക്ക് പ്രവേശനത്തിനുള്ള അലോട്ട്‌മെന്റ് നടപടികള്‍ ആരംഭിച്ചു. . റാങ്ക് ലിസ്റ്റില്‍ ഉള്‍പെട്ടിട്ടുള്ള വിദ്യാര്‍ഥികള്‍ക്ക് പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്‌സൈറ്റായ    www.cee.kerala.gov.in   ല്‍ ഓപ്ഷന്‍ സമര്‍പ്പിക്കാവുന്നതാണ്. ജൂണ്‍-29 വരെയാണ് ഓപ്ഷന്‍ സമര്‍പ്പിക്കാന്‍ അവസരം.

അനുവദിച്ചിരിക്കുന്ന സമയത്തിനുള്ളില്‍ ഓപ്ഷന്‍ സമര്‍പ്പിക്കാത്ത വിദ്യാര്‍ഥികളെ അലോട്ട്‌മെന്റ്‌ന് പരിഗണിക്കില്ലെന്ന് പരീക്ഷാ കമ്മീഷണര്‍ അറിയിച്ചു. അലോട്ട്‌മെന്റ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്.

............................................................................................................................................................................................................

എയിംസ് എം.ബി.ബി.എസ്. പ്രവേശനം: നടപടിക്രമങ്ങള്‍ ജൂൺ 23 മുതൽ

ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ (എയിംസ്) എം.ബി.ബി.എസ്. പ്രവേശനത്തിനുള്ള നടപടിക്രമങ്ങള്‍     http://www.aiimsexams .org    എന്ന വെബ്‌സൈറ്റില്‍ ആരംഭിക്കും.

ന്യൂഡല്‍ഹി, ഭോപാല്‍, ഭുവനേശ്വര്‍, ജോധ്പുര്‍, പട്‌ന, റായ്പുര്‍, ഋഷികേശ്, മംഗലഗിരി (ഗുണ്ടൂര്‍), നാഗ്പുര്‍ എന്നീ എയിംസുകളിലേക്ക് ഓണ്‍ലൈന്‍ കൗൺസലിങ് വഴിയാണ് സീറ്റ് അലോക്കേഷന്‍ നടത്തുന്നത്.

ആദ്യ റൗണ്ടിലേക്ക് 2,649 പേരെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ ഓപ്പണ്‍ (U.R.) കാറ്റഗറിയില്‍ 1,189 പേരുണ്ട്. ഒ.ബി.സി. കാറ്റഗറിയില്‍നിന്ന് 863 പേരും എസ്.സി. വിഭാഗത്തില്‍നിന്ന് 484 പേരും എസ്.ടി.വിഭാഗത്തില്‍ നിന്ന് 113 പേരും പട്ടികയിലുണ്ട്. ഇവരില്‍ യഥാക്രമം 131 പേര്‍, U.R., O.B.C., S.C. വിഭാഗങ്ങളില്‍നിന്നുള്ള PWBD കാറ്റഗറിയില്‍ (Persons with Bench Mark Disabilities) ഉള്‍പ്പെട്ടവരാണ്.

ആദ്യകൗണ്‍സലിങ്ങില്‍ ഉള്‍പ്പെട്ടിട്ടുള്ള അവസാന ഓവറോള്‍ റാങ്കുകള്‍ ഇപ്രകാരമാണ്. UR-1,600, URPWBD-2,270, OBCNCL-3,221, OBC PWBD-9,973, SC-20,490, SC PWBD-9,254, ST-24,191, ST PWBD-ആരും യോഗ്യത നേടിയിട്ടില്ല

 

ജിപ്മര്‍ എം.ബി.ബി.എസ്. പ്രവേശനത്തിനായുള്ള കൗണ്‍സലിങ് നടപടികള്‍ ജൂണ്‍ 26 മുതല്‍

ജവാഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച്‌ (ജിപ്മര്‍), പുതുച്ചേരി, കാരയ്ക്കല്‍ കാമ്പസുകളിലെ എം.ബി.ബി. എസ്.പ്രവേശനത്തിനായുള്ള കൗണ്‍സലിങ് നടപടികള്‍ ജൂണ്‍ 26-ന് തുടങ്ങും.

പുതുച്ചേരി ജിപ്മര്‍ കാമ്പസിലെ അക്കാദമിക് സെന്‍ററില്‍ വെച്ചാണ് കൗണ്‍സലിങ്. UR/OPH, P-OPH വിഭാഗക്കാരുടെ കൗണ്‍സലിങ് ജൂണ്‍ 26-നും ഓബിസി/എസ്സി/എസ്ടി വിഭാഗക്കാരുടേത് ജൂണ്‍ 27നും പുതുച്ചേരി UR/OBC/SC NRI/OCI വിഭാഗക്കാരുടേത് ജൂണ്‍ 28നും നടത്തും. റാങ്ക്പട്ടികയിലുള്ള, കൗണ്‍സലിങ്ങില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടിയവര്‍ രാവിലെ എട്ടുമണിക്ക് ഹാജരാകണം.

PWD-OPH, P-OPH വിഭാഗക്കാര്‍, മെഡിക്കല്‍ബോര്‍ഡ് പരിശോധനയ്ക്കായി ജിപ്മര്‍ അക്കാദമിക് സെന്‍റര്‍ മൂന്നാം നിലയിലെ അക്കാദമിക് സെക്ഷനില്‍, ജൂണ്‍ 25ന് രാവിലെ ഒന്‍പത് മണിക്ക് എത്തണം. കൗണ്‍സലിങ്ങിന് അര്‍ഹത നേടിയവരുടെ പട്ടിക http://www.jipmer.puducherry.gov.in http://www.jipmer.edu.in എന്നീ വെബ്‌സൈറ്റുകളില്‍ ലഭിക്കും

..........................................................................................................................................................................................................

 

പ്ലാസ്റ്റിക്സ് ടെക്നോളജി വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാസ്റ്റിക്സ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജി വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

കോഴ്സും യോഗ്യതയും: പി.ജി. ഡിപ്ലോമ ഇന്‍ പ്ലാസ്റ്റിക്സ് പ്രൊസസിങ് ആന്‍ഡ് ടെസ്റ്റിങ്: കെമിസ്ട്രി ഒരു വിഷയമായി പഠിച്ച്‌ സയന്‍സ് ബിരുദം.

പി.ജി.ഡിപ്ലോമ ഇന്‍ പ്ലാസ്റ്റിക്സ് ടെസ്റ്റിങ് ആന്‍ഡ് ക്വാളിറ്റി കണ്‍ട്രോള്‍ : കെമിസ്ട്രി, ഫിസിക്സ്, മാത്തമാറ്റിക്സ് വിഷയങ്ങള്‍ പഠിച്ച്‌ സയന്‍സ്ബിരുദം.

പോസ്റ്റ് ഡിപ്ലോമ ഇന്‍ പ്ലാസ്റ്റിക്സ് മോള്‍ഡ് ഡിസൈന്‍ : മെക്കാനിക്കല്‍, പ്ലാസ്റ്റിക്സ് ടെക്നോളജി, ടൂള്‍/പ്രൊഡക്ഷന്‍/ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ്, മെക്കട്രോണിക്സ്, ടൂള്‍ ആന്‍ഡ് ഡൈ മേക്കിങ്.

ഡിപ്ലോമ ഇന്‍ പ്ലാസ്റ്റിക്സ് മോള്‍ഡ് ടെക്നോളജി, ഡിപ്ലോമ ഇന്‍പ്ലാസ്റ്റിക്സ് ടെക്നോളജി എന്നീ കോഴ്സുകള്‍ക്ക് പത്താംക്ലാസ് വിജയമാണ് യോഗ്യത.

അവസാന തീയതി ജൂണ്‍ 27. വിശദവിവരങ്ങള്‍ക്ക   https://www.cipet.gov.in/   എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക

....................................................................................................................................................

പരിയാരം മെഡിക്കല്‍ കോളേജിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളില്‍ 2018-19 അധ്യയന വര്‍ഷത്തെ കോഴ്‌സുകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചു.

ഡിഗ്രിയും പിജിയും ഒന്നിച്ചുള്ള ആറ് വര്‍ഷ കോഴ്സായ ഡോക്ടര്‍ ഓഫ് ഫാര്‍മസി (ഫാംഡി), ഡിഗ്രി കോഴ്സുകളായ ബിഫാം, ബിഎസ്‌സി നേഴ്‌സിംഗ്, ബി.എസ്.സി മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി കോഴ്‌സുകളിലേക്കും ഡിപ്ലോമ കോഴ്‌സുകളായ ഡിഎംഎല്‍ടി, ഡിസിവിടി, ഡിആര്‍ടി, ഡിഒടിടി, ഡിഡിടി, ജനറല്‍ നേഴ്‌സിംഗ് കോഴ്സുകളിലേക്കുമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

സയന്‍സ് വിഷയങ്ങളില്‍ 50% മാര്‍ക്കോടെ നേടിയ പ്ലസ്ടു അല്ലെങ്കില്‍ തത്തുല്യ പരീക്ഷാ വിജയമാണ് അടിസ്ഥാന യോഗ്യത.

ജനറല്‍ നേഴ്‌സിംഗ് കോഴ്സില്‍ അപേക്ഷാ ഫോറം പരിയാരം നേഴ്‌സിംഗ് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഓഫീസില്‍ നിന്നും നേരിട്ട് ലഭിക്കും.

മറ്റ് ഡിപ്ലോമ കോഴ്‌സുകളില്‍ സ്ഥാപനത്തിന്റെ വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്താണ് അപേക്ഷിക്കേണ്ടത്.

പൂരിപ്പിച്ച അപേക്ഷാഫോറവും അപ്ലിക്കേഷന്‍ ഫീസായ നിശ്ചിത തുകയ്ക്കുള്ള ഡിഡിയും സഹിതമാണ് അപേക്ഷിക്കേണ്ടത്. ഡിഗ്രി കോഴ്‌സുകളില്‍ ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷ. ഓണ്‍ലൈന്‍വഴി അപേക്ഷിക്കുന്നതിന് അപേക്ഷകന് ഇമെയില്‍ വിലാസം നിര്‍ബന്ധമാണ്. ഓണ്‍ലൈന്‍ അപേക്ഷാ ഫോറത്തിലെ മുഴുവന്‍ കോളവും പൂരിപ്പിച്ചാല്‍ മാത്രമേ അപേക്ഷ സേവ് ചെയ്യുന്നതിന് സാധിക്കുകയുള്ളൂ.

എല്ലാ കോഴ്സുകളിലും അവസാന തീയ്യതി 30.06.2018 ആണ്. ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിച്ച കോഴ്സുകളില്‍ സേവ് ചെയ്ത ഓണ്‍ലൈന്‍ അപേക്ഷാഫോറത്തിന്റെ ഹാര്‍ഡ്കോപ്പിയും അപേക്ഷാഫോറം നിരക്കായ നിശ്ചിത തുകയ്ക്കുള്ള ഡിമാന്റ് ഡ്രാഫ്റ്റും പ്രോസ്പെക്ടസില്‍ സൂചിപ്പിച്ച വിലാസത്തില്‍ 05.07.2018നകം ലഭിച്ചിരിക്കണം.
സര്‍ക്കാര്‍ തീരുമാനമനുസരിച്ചാണ് പരിയാരത്തെ പ്രവേശനം. സര്‍ക്കാര്‍ നിശ്ചയിക്കുന്ന ഫീസാണ് ഈടാക്കുന്നത്.

വിശദാംശങ്ങള്‍ http://www.mcpariyaram.com/  എന്ന സ്ഥാപനത്തിന്റെ വെബ്‌സറ്റില്‍ ലഭ്യമാണ്.

.....................................................................................................................................................................................................

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്പലപ്പുഴയില്‍ മകന്റെ മര്‍ദ്ദനമേറ്റ് അമ്മയ്ക്ക് ദാരുണാന്ത്യം  (4 hours ago)

ഓണത്തിന് നാട്ടിലെത്താന്‍ മലയാളികള്‍ക്ക് ടിക്കറ്റ് കിട്ടാത്ത അവസ്ഥ  (5 hours ago)

ചിത്രത്തിലെ രംഗങ്ങളുടെ പേരില്‍ 5 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് നെറ്റ്ഫ്‌ലിക്‌സിനും നോട്ടീസ്  (5 hours ago)

കേരള തീരത്ത് എം.എസ്.സി എല്‍സ 3 കപ്പലപകടം: 9531 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍  (5 hours ago)

പെണ്‍സുഹൃത്തിന് അശ്ലീല സന്ദേശമയച്ചെന്ന് ആരോപിച്ചാണ് മര്‍ദ്ദനം  (5 hours ago)

കുട്ടികളുടെ പഠനനിലവാരം വിലയിരുത്താനും മെച്ചപ്പെടുത്താനും ലക്ഷ്യമിട്ട്  (5 hours ago)

രണ്ട് തവണ ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി മരണത്തിന് കീഴടങ്ങി  (7 hours ago)

എന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്കുചെയ്യപ്പെട്ടു  (7 hours ago)

നിപ വൈറസ് : വനം വകുപ്പിന്റെ സഹകരണം ഉറപ്പ് വരുത്തുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍  (8 hours ago)

സര്‍വ്വകലാശാലകളെ കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയവത്കരിക്കാന്‍ ശ്രമിക്കുകയാണെന്ന് മന്ത്രി വി ശിവന്‍കുട്ടി  (8 hours ago)

കുട്ടികളുടെ ഭാവി മറന്നുള്ള രാഷ്ട്രീയം അവസാനിപ്പിച്ചില്ലെങ്കില്‍ ചരിത്രം നിങ്ങളോട് പൊറുക്കില്ലെന്ന് വി.ഡി. സതീശന്‍  (9 hours ago)

പാലില്‍ തുപ്പിയത് സിസിടിവി ക്യാമറയില്‍ പതിഞ്ഞു: പാല്‍ക്കാരന്‍ അറസ്റ്റില്‍  (9 hours ago)

കൂടുതല്‍ ടെക്‌നോളജി ഉള്ളത് സ്വകാര്യ ആശുപത്രികളിലെന്ന് മന്ത്രി സജി ചെറിയാന്‍  (9 hours ago)

ടിപ്പര്‍ ലോറിയുടെ ടയര്‍ മാറ്റുന്നതിനിടയില്‍ വൈദ്യുതി ലൈനില്‍ തട്ടി യുവാവിന് ദാരുണാന്ത്യം  (10 hours ago)

'മഞ്ഞുമ്മല്‍ ബോയ്‌സ്' സാമ്പത്തിക തട്ടിപ്പുകേസില്‍ സൗബിന്‍ ഷാഹിര്‍ ചോദ്യം ചെയ്യലിന് ഹാജരായി  (10 hours ago)

Malayali Vartha Recommends