Widgets Magazine
18
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..


യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...


ലക്ഷ്യം പൂർത്തീകരിക്കാത്ത പുറകോട്ട് പോകില്ല..ഇസ്രയേലിന്റെ കരയാക്രമണം ആരംഭിച്ചതിന് പിന്നാലെ, നടന്ന ബോംബ് വര്‍ഷത്തില്‍ നടുങ്ങി ഗാസ. നൂറിലേറെപേര്‍ കൊല്ലപ്പെട്ടു..


പാലക്കാട് മണ്ഡലത്തിലും സജീവമാകാന്‍ ഒരുങ്ങുകയാണ് രാഹുല്‍.. സോഷ്യല്‍മീഡിയയില്‍ അടക്കം രാഹുല്‍ സജീവമായി കഴിഞ്ഞു...ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പോസ്റ്റ്..


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ

ലക്ഷ്യം മാധ്യമ പ്രവർത്തനമെങ്കിൽ മാർഗം ഇതൊക്കെയാണ്; മാധ്യമ പ്രവർത്തകർ ആകാൻ ആഗ്രഹിക്കുന്നവർ ഇത് അറിയാതിരിക്കരുത്

05 AUGUST 2019 12:05 PM IST
മലയാളി വാര്‍ത്ത

വിവരങ്ങൾ അറിയാനും ശേഖരിക്കാനും അവതരിപ്പിക്കാനും കഴിവും താല്പര്യവും ഉള്ളവർക്ക് തിരഞ്ഞെടുക്കാവുന്ന തൊഴിലാണ് മാധ്യമ പ്രവർത്തനം. നിരവധി തൊഴിൽ അവസരങ്ങളും മേഖലകളുമാണ് ഇതിലുള്ളത്. വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുക, അവ എഴുതുക, എഡിറ്റ് ചെയ്യുക, ഫോട്ടോഎടുക്കുക , സംപ്രേക്ഷണം ചെയ്യുക എന്നിങ്ങനെ മാധ്യമ പ്രവര്‍ത്തനത്തില്‍ അനേകം ഉപമേഖലകള്‍ ഉണ്ട്. ഇന്നത്തെ കാലത്ത് മാധ്യമ രംഗത്തുണ്ടാകുന്ന മാറ്റങ്ങള്‍ , സാങ്കേതിക വളര്‍ച്ച തുടങ്ങിയവ ജേര്‍ണലിസം പഠിച്ച മാധ്യമപ്രവര്‍ത്തകരുടെ ആവശ്യകത വർധിപ്പിക്കുന്നു. ജേർണലിസം കോഴ്സ് തെരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നവർ അറിയേണ്ടുന്ന നിരവധി കാര്യങ്ങൾ സൂചിപ്പിക്കാം. പത്രപ്രവര്‍ത്തനത്തിന് വേണ്ട അടിസ്ഥാന കഴിവുകള്‍ ഉള്ളവര്‍ക്കു ശരിയായ പരിശീലനം നേടിയാല്‍ മാത്രമേ കാലഘട്ടത്തിന്റെ മാറ്റങ്ങള്‍ എളുപ്പത്തില്‍ ഉള്‍ക്കൊണ്ടുകൊണ്ട് പ്രവര്‍ത്തനശൈലിയില്‍ മാറ്റങ്ങള്‍ വരുത്താൻ കഴിയുകയുള്ളൂ. അച്ചടി മാധ്യമങ്ങളിലൂടെയും ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളിലൂടെയും വാര്‍ത്ത കണ്ടെത്തി, അവലോകനം ചെയ്ത്, അവതരിപ്പിക്കുന്നതാണ് ഒരു മാധ്യമപ്രവര്‍ത്തകൻ ചെയ്യേണ്ടുന്നത്. .

മാധ്യമങ്ങളെ പൊതുവായി അച്ചടിമാധ്യമങ്ങള്‍ എന്നും ഇലക്‌ട്രോണിക് മാധ്യമങ്ങള്‍ എന്നു രണ്ടായി തിരിച്ചിരിക്കുന്നു. അച്ചടി മാധ്യമങ്ങളില്‍ എഡിറ്റര്‍, റിപ്പോര്‍ട്ടര്‍, കോളമിസ്റ്റ്, കറസ്‌പോണ്ടന്റ്‌റ് എന്നിങ്ങനെയുള്ള മേഖലയില്‍ ജോലി സാദ്ധ്യതകള്‍ ഉണ്ട്. റേഡിയോ, ടെലിവിഷന്‍, ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ എന്നിവയാണ് ഇലക്‌ട്രോണിക് മാധ്യമങ്ങളില്‍ വരുന്നത്. ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ രണ്ടു തരമുണ്ട് സ്വതന്ത്ര വെബ് പേജുകളും, ഏതെങ്കിലും പത്രദൃശ്യശ്രാവ്യമാധ്യമത്തിന്റെ ഓണ്‍ലൈന്‍ പതിപ്പും. ഇവയിലേയ്‌ക്കെല്ലാം റിപ്പോര്‍ട്ടര്‍, റൈറ്റര്‍,എഡിറ്റര്‍, കോളമിസ്റ്റ്, കറസ്‌പോണ്ടന്റ്‌റ്, ആങ്കര്‍, റിസേര്‍ച്ചര്‍ എന്നിങ്ങനെയുള്ള തൊഴില്‍ അവസരങ്ങള്‍ ഉണ്ട്. ജേര്‍ണലിസം , മാസ്സ് കമ്മ്യൂണിക്കേഷന്‍ പഠിച്ചവര്‍ക്ക് ടെലിവിഷന്‍ മേഖലയിലും ധാരാളം തൊഴില്‍ അവസരങ്ങളാണുള്ളത്. സ്വകാര്യ മേഖലയില്‍ മാത്രമല്ല സര്‍ക്കാര്‍ തലത്തിലും മാധ്യമപ്രവര്‍ത്തകര്‍ക്ക് നിറയെ അവസരങ്ങളാണിന്നുള്ളത്.

പ്ലസ് ടുവിൽ തന്നെ ജേർണലിസം കോഴ്സ് തിരഞ്ഞെടുക്കാവുന്നതാണ്. പല സ്കൂളുകളിലും ജേർണലിസം ഉപ വിഷയമായി പഠിപ്പിക്കുന്നു. കോളേജ് തലത്തിൽ ബാച്ചിലേഴ്‌സ് ഡിഗ്രി ഇന്‍ ജേര്‍ണലിസം/ മാസ് കമ്യൂണിക്കേഷന്‍, മാസ്റ്റേഴ്‌സ്ഡിഗ്രി ഇന്‍ ജേര്‍ണലിസം/ മാസ് കമ്യൂണിക്കേഷന്‍, പോസ്റ്റ്ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ജേര്‍ണലിസം/ മാസ് കമ്യൂണിക്കേഷന്‍ എന്നീ കോഴ്‌സുകള്‍ ആണ് ഇപ്പോള്‍ നിലവിലുള്ളത്. ബാച്ചിലര്‍ ഡിഗ്രിക്ക് 10 ക്ലാസും +2 വുമാണ് അടിസ്ഥാന യോഗ്യത. മിക്കവാറും അവസരങ്ങളില്‍ ബാച്ചിലര്‍ ഡിഗ്രി ജേര്‍ണലിസത്തില്‍ തന്നെ ഉള്ളവര്‍ക്കേ മാസ്റ്റേഴ്‌സ് ചെയ്യുവാന്‍ പറ്റുകയുള്ളു. അല്ലാതെയുള്ള കോഴ്‌സുകളും ഇപ്പോള്‍ ലഭ്യമാണ്. സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ക്ക് 10+2 വും പി.ജി.ഡിപ്ലോമയ്ക്ക് ബിരുദവും ആണ് അടിസ്ഥാന യോഗ്യത.

കേരളത്തിൽ നിരവധി സ്ഥാപനങ്ങളിൽ ബിരുദാനന്തര ബിരുദ കോഴ്‌സ് നടത്തുന്നുണ്ട് കേരള, കലിക്കറ്റ്, എം.ജി., കണ്ണൂര്‍ സര്‍വകലാശാലകള്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദ കോഴ്‌സ് നടത്തുന്നുണ്ട്. എന്‍ട്രന്‍സ് പരീക്ഷയില്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്കാണ് പ്രവേശനം. കേരള യൂണിവേഴ്‌സിറ്റിയുടെ വിദൂര വിദ്യാഭ്യാസ വിഭാഗം ജേര്‍ണലിസത്തില്‍ ഒരു വര്‍ഷത്തെ പി.ജി. ഡിപ്ലോമ കോഴ്‌സും നടത്തുന്നുണ്ട്. എറണാകുളം ജില്ലയില്‍ കാക്കനാട്ട് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്ഥാപനമായ കേരള പ്രസ് അക്കാദമിയില്‍ ജേണലിസത്തിലും പബ്ലിക് റിലേഷന്‍സിലും ഏകവര്‍ഷ പി.ജി. ഡിപ്ലോമ കോഴ്‌സുകള്‍ നടത്തിവരുന്നു. 50 സീറ്റുകള്‍ വീതമുണ്ട്. കൂടാതെ പബ്ലിക് റിലേഷന്‍സ് ആന്റ് അഡ്വര്‍ടൈസിങ്ങില്‍ ഒരു വര്‍ഷത്തെ പി.ജി. ഡിപ്ലോമ കോഴ്‌സും നടത്തുന്നുണ്ട്.
തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം പ്രസ് ക്ലബ്ബുകളില്‍ ജേണലിസത്തില്‍ പി.ജി. ഡിപ്ലോമ കോഴ്‌സുകള്‍ നടത്തുന്നു. ബിരുദമാണ് അടിസ്ഥാന യോഗ്യത. തിരുവനന്തപുരം പ്രസ് ക്ലബ്ബ് ഇലക്‌ട്രോണിക് ജേണലിസത്തില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സും നടത്തുന്നുണ്ട്. ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. മറ്റു പ്രധാനപെട്ട കോളേജുകളിലും ജേർണലിസം പഠിപ്പിക്കുന്നു.

മറ്റു പ്രധാന സ്ഥാപനങ്ങള്‍:

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷന്‍ (IIMC), ന്യൂ ഡല്‍ഹി

എഴുത്തച്ഛന്‍ മലയാളം സര്‍വ്വകലാശാല , പാലക്കാട്

ഏഷ്യന്‍ കോളേജ് ഓഫ് ജേര്‍ണലിസം, ചെന്നൈ

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസം ആന്‍ഡ് ന്യൂ മീഡിയ (IIJNM), ബാംഗ്ലൂര്‍

മുദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍, അഹമ്മദാബാദ്

സിംബയോസിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷന്‍, പൂനെ

ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, പൂനെ

മനോരമ സ്‌കൂള്‍ ഓഫ് കമ്യൂണിക്കേഷന്‍ (MASCOM), കോട്ടയം

മീഡിയ വില്ലേജ്, ചങ്ങനാശ്ശേരി

തൊഴില്‍ സാദ്ധ്യതകള്‍

ഈ മേഖലയില്‍ പ്രാവീണ്യം നേടിയവര്‍ക്ക് പത്രങ്ങളിലും ആഴ്ച്ചപ്പതിപ്പുകളിലും മാസികകളിലും റേഡിയോയിലും ടിവി ചാനലുകളിലും ജോലി കിട്ടുന്നതാണ്. അതോടൊപ്പം തന്നെ സര്‍ക്കാര്‍ ജോലി വേണമെങ്കില്‍ സെന്‍ട്രല്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസ്, പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, സംസ്ഥാന പബ്ലിക് റിലേഷന്‍സ് വകുപ്പ് എന്നിവിടങ്ങളില്‍ തൊഴില്‍ അവസരങ്ങള്‍ ഉണ്ട്. മാധ്യമസ്ഥാപനങ്ങള്‍ കൂടാതെ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളിലെയും കോര്‍പറേഷനുകളിലെയും പി.ആര്‍.ഒ.,ഗവണ്‍മെന്റ് തലത്തിലെ സമാന തസ്തികകള്‍, എന്നിവയെല്ലാം മാധ്യമ പഠനം നടത്തിയവർക്കുള്ള തൊഴില്‍ മേഖലകളാണ്. ഫ്രീലാന്‍സായി പ്രവര്‍ത്തിക്കാനുള്ള സൗകര്യവുമുണ്ട്. ഒരു ഫ്രീലാന്‍സര്‍ ആവുക എന്നതും നല്ല ഒരു വഴിയാണ്. പ്ലസ് ടു തലം മുതല്‍ ജേര്‍ണലിസം ഒരു വിഷയമായി ഉള്‍പ്പെടുത്തിയതോടെ അധ്യാപനരംഗത്തും ജേണലിസം ബിരുദാനന്തര ബിരുദക്കാര്‍ക്ക് തൊഴില്‍ സാധ്യതയുണ്ട്.മാധ്യമ പ്രവർത്തനം ഒരു ലഹരിയാണെങ്കിൽ മറ്റു ജോലികള്‍ ചെയ്യുന്നതിനോടൊപ്പം പാര്‍ട്ട്‌ടൈം ആയി ജോലി ചെയ്യാനും അവസരമുണ്ട്.

മാധ്യമ പ്രവർത്തകർക്ക് വേണ്ടുന്ന കഴിവുകൾ

വസ്തുനിഷ്ഠത, വാർത്തകളെ അറിയാനുള്ള കഴിവ് ,നന്നായി എഴുതാനുള്ള കഴിവ്, ആശയ വിനിമയം നടത്താനുള്ള കഴിവ്, ധൈര്യം,അന്വേഷണാത്മക കഴിവുകൾ, ചോദ്യങ്ങൾ ചോദിക്കാനുള്ള കഴിവ്, ജിജ്ഞാസ, സമകാലീന കാര്യങ്ങൾ അറിയാനുള്ള ആഗ്രഹം, വ്യക്തത, കൃത്യത, ജാഗ്രത, സംശയ ദൃഷ്ടി, സമയനിഷ്ഠത, ക്ഷമ, ചലനാത്മകത, ഉത്സാഹം, ചായ്‌വില്ലായ്മ, കാര്യങ്ങളെ അവലോകനം ചെയ്യാനുള്ള കഴിവ് തുടങ്ങിയ കഴിവുകൾക്കൊപ്പം മടുപ്പില്ലായ്മയും മാധ്യമ പ്രവർത്തനത്തിനു വേണ്ടുന്ന കഴിവുകളാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതിയ ഇന്ത്യ ആണവ ഭീഷണികളെ ഭയക്കുന്നില്ലെന്ന് പ്രധാനമന്ത്രി  (6 hours ago)

പ്രധാനമന്ത്രിയുടേയും അമ്മയുടേയും എ.ഐ വീഡിയോ നീക്കം ചെയ്യണമെന്ന് ഹൈക്കോടതി  (6 hours ago)

മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എ.കെ ആന്റണി  (6 hours ago)

ശബരിമലയിലെ ദ്വാരപാലക ശില്‍പ്പത്തിലെ സ്വര്‍ണപ്പാളി ചെന്നൈയില്‍ നിന്നും തിരികെ എത്തിച്ചപ്പോള്‍ കുറഞ്ഞത് 4 കിലോ  (7 hours ago)

ആറു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ അയല്‍വാസിയും സുഹൃത്തും അറസ്റ്റില്‍  (7 hours ago)

നരേന്ദ്ര മോദിക്ക് പിറന്നാള്‍ ആശംസകളുമായി നിരവധിപേര്‍ രംഗത്ത്  (7 hours ago)

ഇടുക്കിയില്‍ മണ്‍തിട്ട ഇടിഞ്ഞു വീണ് 2 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം  (7 hours ago)

ഇളയരാജയുടെ മൂന്ന് പാട്ടുകള്‍ അനുമതിയില്ലാതെ ഉപയോഗിച്ചു  (7 hours ago)

ഏഴാം ക്ലാസുകാരിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍  (7 hours ago)

ദ്വിദിന ശില്പശാല മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും  (8 hours ago)

റഫറിയെ മാറ്റാതെ ഏഷ്യാ കപ്പില്‍ കളിക്കില്ലെന്ന് പാകിസ്താന്‍  (9 hours ago)

ആലപ്പുഴയില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥികളെ ബംഗളൂരുവില്‍ നിന്നും കണ്ടെത്തി  (10 hours ago)

പാലക്കാട് നിന്നും കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി  (10 hours ago)

തൃശൂര്‍ അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴി കാലം ചെയ്തു  (10 hours ago)

മൂന്നാറില്‍ ഡബിള്‍ ഡക്കര്‍ ബസ് അപകടത്തില്‍പെട്ടത് ഡ്രൈവറുടെ അശ്രദ്ധ  (11 hours ago)

Malayali Vartha Recommends