Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പി.എസ്.സി ഓണ്‍ലൈന്‍ പരീക്ഷകള്‍ പുതിയ വ്യവസ്ഥകളോടെ

09 FEBRUARY 2016 12:06 AM IST
മലയാളി വാര്‍ത്ത.

സംസ്ഥാനത്ത് വിവിധ തസ്തികകളിലേക്ക് പി.എസ്.സി നടത്തുന്ന ഓണ്‍ലൈന്‍ പരീക്ഷകള്‍ക്ക് അടുത്തമാസം മുതല്‍ പുതിയ വ്യവസ്ഥകള്‍ നിലവില്‍വരും. ഓണ്‍ലൈന്‍ സംവിധാനത്തിന്റെ തകരാറുകള്‍മൂലം കോളജുകളിലെ ഇംഗ്‌ളീഷ് ലെക്ചറര്‍ പരീക്ഷ മാറ്റിവെച്ചിരുന്നു. 
ഈ സാഹചര്യത്തിലാണ് ഓണ്‍ലൈന്‍ പരീക്ഷാ നടത്തിപ്പിന് പുതിയ വ്യവസ്ഥകള്‍ നടപ്പാക്കാന്‍ പി.എസ്.സി തീരുമാനിച്ചത്.
എല്ലാ ഓണ്‍ലൈന്‍ പരീക്ഷകളുടെയും തലേദിവസം സിസ്റ്റം അനലിസ്‌റ്റോ ടെക്‌നിക്കല്‍ അസിസ്റ്റന്‍േറാ ഹാര്‍ഡ്വെയര്‍ എന്‍ജിനീയറോ കമ്പ്യൂട്ടറുകള്‍ പരിശോധിച്ച് പ്രശ്‌നങ്ങളില്ലെന്ന് റിപ്പോര്‍ട്ട് ചെയ്യണം. 
ഓണ്‍ലൈന്‍ പരീക്ഷാ വിഭാഗം സെക്രട്ടറിക്കാണ് റിപ്പോര്‍ട്ട് ചെയ്യേണ്ടത്. ഈ റിപ്പോര്‍ട്ട് പരിഗണിച്ചശേഷമേ പിറ്റേ ദിവസം പരീക്ഷക്ക് അനുമതി നല്‍കുകയുള്ളൂ. തിരുവനന്തപുരം പരീക്ഷാ കേന്ദ്രത്തില്‍ മുഴുവന്‍ കമ്പ്യൂട്ടര്‍ സിസ്റ്റവും ഉപയോഗിക്കാന്‍ സാധിക്കുന്ന വിധത്തില്‍ പരിഷ്‌കരിച്ചു. 

ഇംഗ്‌ളീഷ് ലെക്ചറര്‍ പരീക്ഷക്ക് ആദ്യ ബാച്ചില്‍ 150 കമ്പ്യൂട്ടറുകള്‍ മാത്രമേ പ്രവര്‍ത്തനക്ഷമമായിരുന്നുള്ളൂ. എന്നാല്‍, 216 പേര്‍ പരീക്ഷയെഴുതിയതാണ് പരീക്ഷ മാറ്റിവെക്കുന്നതിലേക്കടക്കമുള്ള സാങ്കേതിക കുരുക്കിനിടയാക്കിയത്. ഇനിമുതല്‍ ഓണ്‍ലൈന്‍ പരീക്ഷ നടക്കുമ്പോള്‍ ഓരോ കേന്ദ്രത്തിലെയും ഇന്‍വിജിലേറ്റര്‍മാര്‍ പരീക്ഷാ നടത്തിപ്പിന്റെ പൂര്‍ണ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ ഡയറി സൂക്ഷിക്കണം. ഓരോ കമ്പ്യൂട്ടര്‍ സിസ്റ്റത്തിനുമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ അപ്പപ്പോള്‍ ഡയറിയില്‍ രേഖപ്പെടുത്തണം. തകരാറുകളുണ്ടാകുമ്പോള്‍ നഷ്ടമാകുന്നത്രയും സമയം ഉദ്യോഗാര്‍ഥികള്‍ക്ക് നീട്ടിക്കൊടുക്കാന്‍ സാധിക്കും. പരീക്ഷാ റിപ്പോര്‍ട്ടിനൊപ്പം ലോഗ്ഓഫുകള്‍ രേഖപ്പെടുത്തുകയും വേണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (10 minutes ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (34 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (1 hour ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (2 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (3 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (3 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (4 hours ago)

Malayali Vartha Recommends