Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എന്‍ജിനീയറിങ് പ്രവേശ പരീക്ഷയുടെ സ്‌കോര്‍ പ്രസിദ്ധീകരിച്ചു

25 MAY 2016 10:26 PM IST
മലയാളി വാര്‍ത്ത.

എന്‍ജിനീയറിങ് പ്രവേശ പരീക്ഷയില്‍ വിദ്യാര്‍ഥികള്‍ക്ക് ലഭിച്ച സ്‌കോര്‍ പ്രസിദ്ധീകരിച്ചു. 123914 പേര്‍ അപേക്ഷിച്ച പരീക്ഷയില്‍ 103151 പേര്‍ പരീക്ഷ എഴുതി. 78000 പേര്‍ യോഗ്യത നേടി. പ്രവേശ പരീക്ഷയില്‍ ഏതെങ്കിലും ഒരു പേപ്പര്‍ എഴുതാത്തവരെയും ഓരോ പേപ്പറിനും കുറഞ്ഞത് 10 മാര്‍ക്ക് ലഭിക്കാത്തവരെയും (എസ്.സി/ എസ്.ടി വിദ്യാര്‍ഥികള്‍ ഒഴികെ) അയോഗ്യരാക്കിയിട്ടുണ്ട്. കാല്‍ലക്ഷത്തോളം പേരാണ് അയോഗ്യരായത്. വിവിധ കാരണങ്ങളാല്‍ 264 വിദ്യാര്‍ഥികളുടെ ഫലം തടഞ്ഞിട്ടുണ്ട്. ലഭിച്ച സ്‌കോര്‍  www.cee.kerala.gov.in .വെബ്‌സൈറ്റില്‍.

ഏപ്രില്‍ 28ന് പ്രസിദ്ധീകരിച്ച പ്രവേശപരീക്ഷയുടെ ഉത്തരസൂചിക സംബന്ധമായ പരാതികള്‍ വിദഗ്ധ സമിതി പരിശോധിച്ച് ഭേദഗതി വരുത്തിയ ശേഷമാണ് സ്‌കോര്‍ പ്രസിദ്ധീകരിച്ചത്. ഇതുപ്രകാരം രണ്ട് ചോദ്യങ്ങള്‍ റദ്ദാക്കുകയും മൂന്ന് ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ ഭേദഗതി വരുത്തുകയും ചെയ്തു.
പേപ്പര്‍ ഒന്നില്‍ എ1 വേര്‍ഷനിലെ 77ാമത്തെയും എ2 വേര്‍ഷനിലെ 111ാം ചോദ്യവും എ3 വേര്‍ഷനിലെ 101ഉം എ4ലെ 94ഉം ചോദ്യങ്ങളാണ് റദ്ദാക്കിയത്.
പേപ്പര്‍ രണ്ടില്‍ ബി1ല്‍ 98, ബി2 68, ബി3 33, ബി4 13 ചോദ്യങ്ങളും റദ്ദാക്കി. പേപ്പര്‍ ഒന്നില്‍ എ1 6, എ2 68, എ3 48, എ4 24 ചോദ്യങ്ങളുടെ ഉത്തരം നേരത്തേ പ്രസിദ്ധീകരിച്ച സി എന്ന ഉത്തരം ബി ആക്കി ഭേദഗതി വരുത്തി. പേപ്പര്‍ രണ്ടില്‍ ബി1ല്‍ നാല്, ബി2വിലെ 94, ബി3യിലെ 59, ബി4ലെ 39 എന്നിവയുടെ ഉത്തരം ഡി എന്നാക്കി ഭേദഗതി വരുത്തി. ബി1ലെ 101, ബി2വിലെ 71, ബി3യിലെ 36, ബി4ലെ 16 എന്നിവയുടെ ഉത്തരം എ എന്നാക്കിയും ഭേദഗതി വരുത്തി.
പ്രവേശ പരീക്ഷയില്‍ യോഗ്യത നേടിയ വിദ്യാര്‍ഥികള്‍ റാങ്ക് പട്ടിക തയാറാക്കാന്‍ അവരുടെ യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക് (പ്‌ളസ് ടു/ തത്തുല്യം) ഓണ്‍ലൈനായി സമര്‍പ്പിക്കണം.

ഓണ്‍ലൈന്‍ മാര്‍ക്ക് സമര്‍പ്പണത്തിനുള്ള സൗകര്യം  www.cee.kerala.gov.in  വെബ്‌സൈറ്റിലൂടെ മേയ് 30 മുതല്‍ ലഭ്യമാകും. മാര്‍ക്ക് സമര്‍പ്പണം സംബന്ധിച്ച വിശദ വിജ്ഞാപനം പിന്നീട് പ്രസിദ്ധീകരിക്കും.പ്രവേശ പരീക്ഷയുടെയും യോഗ്യതാ പരീക്ഷയുടെയും മാര്‍ക്കുകളുടെ സമീകരണത്തിനുശേഷം എന്‍ജിനീയറിങ് റാങ്ക് പട്ടിക ജൂണ്‍ മൂന്നാംവാരം പ്രസിദ്ധീകരിക്കും.നീറ്റ് പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട ആശയക്കുഴപ്പം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മെഡിക്കല്‍/ അനുബന്ധ കോഴ്‌സുകളിലേക്ക് നടത്തിയ പ്രവേശ പരീക്ഷയുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുന്നത് മാറ്റിവെച്ചിരിക്കുകയാണ്. വ്യക്തത വരുന്നമുറക്ക് റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുമെന്ന് പ്രവേശ പരീക്ഷാ കമീഷണര്‍ അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (10 minutes ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (34 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (1 hour ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (2 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (3 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (3 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (4 hours ago)

Malayali Vartha Recommends