യുജിസി ഫെലോഷിപ്പിനും ആധാര്‍ നിര്‍ബന്ധം
യുജിസി ഫെലോഷിപ്പിനോ സ്കോളര്‍ഷിപ്പിനോ അപേക്ഷിക്കുമ്പോള്‍ ആധാര്‍ നമ്പര്‍ കൂടി രേഖപ്പെടുത്തണമെന്നു യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷന് നിര്‍ദേശിച്ചു. 2017-18 വര്‍ഷത്തേക്ക് ഓണ്‍ലൈന്‍ അപേക്ഷ നല്കിയവരും ആധാര്‍ വിവരം കൂട്ടിച്ചേര്‍ക്കണമെന്നു അധികൃതര്‍ വ്യക്തമാക്കി.
ഒറ്റ പെണ്‍കുട്ടി സ്കോളര്‍ഷിപ്പ് ,വനിതകള്‍ക്കായുള്ള പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ്പട്ടികജാതി/വര്‍ഗക്കാര്‍ക്കുള്ള പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ്,ഡോക്ടര്‍ എസ്. രാധാകൃഷ്ണന് പോസ്റ്റ് ഡോക്ടറല്‍ െഫലോഷിപ്പ്,എമിറിറ്റസ് ഫെലോഷിപ്പ്, എന്നിവക്കെല്ലാം യു ജി സി കഴിഞ്ഞ മാസം അപേക്ഷ സ്വീകരിച്ചിരുന്നു.ഓണ്‍ലൈന്‍ ആയി അപേക്ഷിച്ചവര്‍ ആധാര്‍ നമ്പര്‍ കൂടി ചേര്‍ക്കേണ്ടതാണ്.
https://www.facebook.com/Malayalivartha