Widgets Magazine
22
Aug / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആനയുടെ ആക്രമണത്തിൽ കല്യാണി മരിക്കുന്നത് മകൻ ജിൽജുവിനോടു ഫോണിൽ സംസാരിക്കുന്നതിനിടെ; അമ്മയുടെ കരച്ചിലിന്റെ നടുക്കമൊഴിയാതെ മകൻ...


ബിജെപി സംസ്ഥാന നേതൃയോഗം എറണാകുളത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്യും...രാവിലെ പത്ത് മണിക്ക് പാലാരിവട്ടത്ത് നടക്കുന്ന പരിപാടിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അധ്യക്ഷത വഹിക്കും


ബാലിസ്റ്റിക് മിസൈൽ അ​ഗ്നി-5 വിജയകരമായി പരീക്ഷിച്ചു.. ശക്തി വർദ്ധിപ്പിക്കുന്നതിനായി 5,000 കിലോമീറ്റർ വരെ ദൂരം സഞ്ചരിക്കാൻ കഴിയുന്ന മിസൈലാണ് അ​ഗ്നി -5...സ്ട്രാറ്റജിക് ഫോഴ്സ് കമാൻഡിന്റെ കീഴിലാണ് പരീക്ഷണ വിക്ഷേപണം..


ബാലിസ്റ്റിക് മിസൈൽ അ​ഗ്നി-5 വിജയകരമായി പരീക്ഷിച്ചു.. ശക്തി വർദ്ധിപ്പിക്കുന്നതിനായി 5,000 കിലോമീറ്റർ വരെ ദൂരം സഞ്ചരിക്കാൻ കഴിയുന്ന മിസൈലാണ് അ​ഗ്നി -5...സ്ട്രാറ്റജിക് ഫോഴ്സ് കമാൻഡിന്റെ കീഴിലാണ് പരീക്ഷണ വിക്ഷേപണം..


കാർ തടാകത്തിലേക്ക് ഓടിച്ചിറക്കി യുവതിയെ കൊലപ്പെടുത്തി മുൻ സഹപ്രവർത്തകൻ: കാരണമറിഞ്ഞ് നടുക്കം...

ഒറ്റത്തവണ റജിസ്റ്റര്‍ ചെയ്യുമ്പോള്‍

05 AUGUST 2016 02:10 PM IST
മലയാളി വാര്‍ത്ത

ഉദ്യോഗാര്‍ത്ഥികള്‍  പി.എസ്.സി.യുടെ വെബ്‌സൈറ്റില്‍ (www.keralapsc.gov.in)-ഒറ്റത്തവണ റജിസ്‌ട്രേഷന്‍ നടത്തിയശേഷമേ അപേക്ഷിക്കാവൂ. റജിസ്‌ട്രേഷനില്‍ തെറ്റായ വിവരങ്ങള്‍ രേഖപ്പെടുത്തരുത്. ഒരു ഉദ്യോഗാര്‍ത്ഥി ഒന്നിലധികം റജിസ്‌ട്രേഷന്‍ നടത്താന്‍ പാടില്ല. റജിസ്‌ട്രേഷന്‍ സംബന്ധിച്ച സംശയ നിവാരണത്തിന് പി.എസ്.സി. യുടെ കോള്‍ സെന്ററില്‍ (0471 - 2554000) ബന്ധപ്പെടണം. റജിസ്‌ട്രേഷന്‍ നടത്തുന്നതു സംബന്ധിച്ച വിശദ വിവരങ്ങള്‍ ചുവടെ.
• പി.എസ്.സി. യുടെ ഔദ്യോഗിക  വെബ്‌സൈറ്റായ www.keralapsc.gov.in
• One-Time Registration ലിങ്ക് ക്ലിക്ക് ചെയ്യുക. അപ്പോള്‍ റജിസ്‌ട്രേഷനുള്ള പേജ് സ്‌ക്രീനില്‍ തെളിയും. ഈ പേജില്‍ രണ്ട് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
1. പുതിയതായി റജിസ്റ്റര്‍ ചെയ്യുന്നതിന്
2. റജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക് അവരുടെ പ്രൊഫൈലില്‍ എത്തുന്നതിന് ലോഗിന്‍ ചെയ്യാന്‍.
പുതിയതായി റജിസ്റ്റര്‍ ചെയ്യുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍
1. പുതിയതായി റജിസ്റ്റര്‍ ചെയ്യുന്നവര്‍ New Registration (Sign Up) ലിങ്ക് ക്ലിക്ക് ചെയ്യുക.
2. റജിസ്റ്റര്‍ ചെയ്യുന്നതിനുള്ള ഓണ്‍ലൈന്‍ ഫോം അപ്പോള്‍ സ്‌ക്രീനില്‍ തെളിയും.
3. ആദ്യമായി ഉദ്യോഗാര്‍ത്ഥിയുടെ ഫോട്ടോ അപ്‌ലോഡ് ചെയ്യണം. 150px × 200px വലിപ്പത്തിലുള്ള ഫോട്ടോയാണ് അപ്‌ലോഡ് ചെയ്യേണ്ടത്. സ്‌കാന്‍ ചെയ്ത ഫോട്ടോയുടെ വലിപ്പം 30kb യില്‍ കവിയരുത്.
അപേക്ഷ സമര്‍പ്പിക്കുന്ന തീയതിക്ക് ഒരു വര്‍ഷത്തിനകം എടുത്ത ഫോട്ടോ വേണം ഉദ്യോഗാര്‍ത്ഥികള്‍ അപ്‌ലോഡ് ചെയ്യേണ്ടത്. (01-08-2014 മുതല്‍ പുറപ്പെടുവിക്കുന്ന വിജ്ഞാപനപ്രകാരം അപേക്ഷിക്കുമ്പോള്‍ ഒരു വര്‍ഷത്തിനകം എടുത്ത ഫോട്ടോ അപ്‌ലോഡ് ചെയ്യണമെന്ന് പി.എസ്.സി. വ്യക്തമാക്കിയിട്ടുണ്ട്). ഫോട്ടോയില്‍ ഉദ്യോഗാര്‍ത്ഥിയുടെ പേരും ഫോട്ടോ എടുത്ത തീയതിയും രേഖപ്പെടുത്തണം.
4. ഇനി 150px × 100px വലിപ്പത്തിലുള്ള സ്‌കാന്‍ ചെയ്ത കൈയൊപ്പ് അപ്‌ലോഡ് ചെയ്യണം. ഇതിന്റെ വലിപ്പവും 30kb യില്‍ കവിയരുത്. കൈയൊപ്പ് രേഖപ്പെടുത്തുന്നതിനുള്ള കോളത്തില്‍ തന്നെ വേണം ഇത് അപ്‌ലോഡ് ചെയ്യാന്‍.
5. ഉദ്യോഗാര്‍ത്ഥിയുടെ വ്യക്തിഗത വിവരങ്ങള്‍ ഇനി രേഖപ്പെടുത്തണം. ഇതിലേക്ക് പ്രതേ്യകം കോളങ്ങളുണ്ട്. പേരും ജനനതീയതിയും രണ്ടു പ്രാവശ്യം വീതം രേഖപ്പെടുത്തണം. രണ്ടും ഒന്നിനൊന്ന് പൊരുത്തമുള്ളതാകണം. എങ്കിലേ കമ്പ്യൂട്ടര്‍ അത് സ്വീകരിക്കൂ.
6. അടുത്തതായി ലിംഗം, മതം, ജാതി, ഉപജാതി, അച്ഛന്റെയും അമ്മയുടെയും പേര്. രക്ഷകര്‍ത്താവിന്റെ പേര്, ബന്ധം, ഭാര്യ/ഭര്‍ത്താവ് എന്നിവ രേഖപ്പെടുത്തണം.
7. ഇനി വ്യക്തിയെ തിരിച്ചറിയാന്‍ സഹായിക്കുന്ന അടയാളങ്ങള്‍, ദേശീയത, മാതൃസംസ്ഥാനം, മാതൃ ജില്ല, താലൂക്ക്, വില്ലേജ്, പഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോര്‍പറേഷന്‍ എന്നിവ നിര്‍ദ്ദിഷ്ട കോളങ്ങളില്‍ ശരിയായി രേഖപ്പെടുത്തണം. ഇനി ചലഃ േബട്ടണ്‍ ക്ലിക്ക് ചെയ്യുന്നതിനു മുമ്പ് ഇതുവരെ രേഖപ്പെടുത്തിയ വിവരങ്ങള്‍ ശരിയാണോ എന്ന് പരിശോധിക്കാവുന്നതാണ്. തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ അത് തിരുത്തിയതിനുശേഷം Next ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
8. അടുത്തതായി സ്ഥിരവിലാസം, കത്തുകള്‍ അയയ്‌ക്കേണ്ട താല്‍ക്കാലിക വിലാസം എന്നിവ രേഖപ്പെടുത്തണം. ഇതിലേക്കുള്ള കോളങ്ങളില്‍ വീട്ടുനമ്പര്‍, വീട്ടുപേര്, തെരുവ്, പോസ്റ്റ്ഓഫീസ്, പിന്‍കോഡ്, ജില്ല, താലൂക്ക്, വില്ലേജ്, പഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോര്‍പറേഷന്‍ എന്നിവ ശരിയായി രേഖപ്പെടുത്തുക.
9. ഇനി ഉദേ്യാഗാര്‍ത്ഥിക്ക് സ്വന്തം ഇ-മെയില്‍ വിലാസവും മൊബൈല്‍ നമ്പറും ഉണ്ടെങ്കില്‍ അത് രേഖപ്പെടുത്തണം. മൊബൈല്‍ നമ്പര്‍ നല്‍കുന്ന ഉദേ്യാഗാര്‍ത്ഥികള്‍ക്ക് മാത്രമേ കമ്മിഷന്റെ sms സേവനം ലഭ്യമാകൂ.
10. തുടര്‍ന്ന് കാണുന്ന സ്‌ക്രീനില്‍ ഉദേ്യാഗാര്‍ത്ഥിക്ക് താല്‍പര്യമുള്ള user ID bpw password ഉം നല്‍കണം. ഉദ്യോഗാര്‍ത്ഥി ഓര്‍ത്തിരിക്കത്തക്കവിധമുള്ള user ID bpw password ഉം തിരഞ്ഞെടുക്കുന്നതാണ് നല്ലത്. ഈ user ID bpw password ഉം ഭാവിയിലെ പരീക്ഷകള്‍ക്ക് അപേക്ഷിക്കുന്നതിനും പരീക്ഷാഫലവും മറ്റ് വിവരങ്ങളും അറിയുന്നതിനും വളരെ രഹസ്യ സ്വഭാവത്തോടെ സൂക്ഷിച്ചുവയ്ക്കാന്‍ ശ്രദ്ധിക്കണം.
11. മേല്‍ പറഞ്ഞിട്ടുള്ള വിവരങ്ങള്‍ നല്‍കി ഡിക്ലറേഷനില്‍ പറഞ്ഞിട്ടുള്ള വിവരങ്ങള്‍ വായിച്ചുനോക്കി അതിലുള്ള ബോക്‌സില്‍ () ചെയ്ത് submit ബട്ടണ്‍ ക്ലിക്ക് ചെയ്യുമ്പോള്‍ റജിസ്‌ട്രേഷന്‍ പൂര്‍ണ്ണമാകും. ഉദേ്യാഗാര്‍ത്ഥി റജിസ്‌ട്രേഷനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന മൊബൈലിലേയ്ക്ക് ഇതു സംബന്ധിച്ച് പി.എസ്.സി.യുടെ മെസേജ് ലഭിക്കും.
റജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക് അവരുടെ പ്രൊഫൈലില്‍ എത്തുന്നതിന് ലോഗിന്‍ ചെയ്യാന്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദേ്യാഗാര്‍ത്ഥികള്‍ക്ക് രജിസ്‌ട്രേഷന്‍ പേജിലൂടെ user ID യും password ഉം നല്‍കി സ്വന്തം പേജിലേക്ക് login ചെയ്യാവുന്നതാണ്. ഈ പേജില്‍നിന്നും Registration card ലിങ്ക് ക്ലിക്ക് ചെയ്ത് സ്വന്തം റജിസ്‌ട്രേഷന്‍ കാര്‍ഡ് കാണുവാനും പ്രിന്റൗട്ട് എടുത്തു സൂക്ഷിക്കുവാനും കഴിയും. റജിസ്‌ട്രേഷന്‍ സംബന്ധിച്ച വിവരങ്ങള്‍ തിരുത്തുന്നതിനും ഈ പേജില്‍ സൗകര്യമുണ്ട്.
ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ ഹോം പേജില്‍ മൂന്നു നിറത്തിലുള്ള നിര്‍ദേശങ്ങള്‍ കാണാം. ഇതില്‍ ചുവപ്പു നിറത്തിലുള്ള ലിങ്കില്‍ പറഞ്ഞിട്ടുള്ള വിവരങ്ങള്‍ നിര്‍ബന്ധമായും രേഖപ്പെടുത്തേണ്ടതാണ്. നീല നിറത്തിലുള്ള ലിങ്കില്‍ പറഞ്ഞിട്ടുള്ള വിവരങ്ങള്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ലഭ്യമാണെങ്കില്‍ മാത്രം നല്‍കിയാല്‍ മതിയാകും. പച്ച നിറത്തിലുള്ള ലിങ്കില്‍ സൂചിപ്പിട്ടുള്ള കാര്യങ്ങള്‍ക്ക് അര്‍ഹതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അത് രേഖപ്പെടുത്തിയിട്ടില്ലെങ്കില്‍ അവര്‍ക്ക് അത് സംബന്ധിച്ച യാതൊരു അവകാശവും ഉണ്ടായിരിക്കുന്നതല്ല.
യോഗ്യത രേഖപ്പെടുത്തുന്നതിന് ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ ഹോം പേജില്‍ ചുവപ്പു നിറത്തിലുള്ള 'Enter your educational qualifications'എന്ന ലിങ്ക് ക്ലിക്ക് ചെയ്യണം. ഏറ്റവും കുറഞ്ഞ
യോഗ്യത മുതല്‍ മുകളിലോട്ടുള്ള ക്രമത്തില്‍ വേണം യോഗ്യതകള്‍ രേഖപ്പെടുത്താന്‍ വളരെ ശ്രദ്ധാപൂര്‍വ്വം വേണം യോഗ്യത സംബന്ധിച്ച വിവരങ്ങള്‍ രേഖപ്പെടുത്താന്‍. ഉയര്‍ന്ന യോഗ്യതയുള്ളവര്‍ S S L C  തലം മുതലുള്ള എല്ലാ യോഗ്യതകളും നിര്‍ബന്ധമായും രേഖപ്പെടുത്തണം. Add ബട്ടണ്‍ ക്ലിക്ക് ചെയ്തു യോഗ്യത സംബന്ധിച്ച വിവരങ്ങള്‍ രേഖപ്പെടുത്താവുന്നതാണ്.
ചുവപ്പ് സ്റ്റാര്‍ അടയാളം ഉള്ള കള്ളികള്‍ നിര്‍ബന്ധമായും നല്‍കേണ്ടവയാണ്. വിവരങ്ങളെല്ലാം ശ്രദ്ധാപൂര്‍വ്വം നല്‍കിയശേഷം save ബട്ടണ്‍ ക്ലിക്ക് ചെയ്യണം. Add ബട്ടണ്‍ ക്ലിക്ക് ചെയ്ത് ഓരോ യോഗ്യതയും ഇത്തരത്തില്‍ save  ചെയ്യാവുന്നതാണ്.
Weightage, Preference എന്നിവയ്ക്ക് അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രസ്തുത ലിങ്കുകള്‍ ക്ലിക്കു ചെയ്ത് വിശദാംശങ്ങള്‍ രേഖപ്പെടുത്താവുന്നതാണ്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ Landline ഫോണ്‍ നമ്പര്‍ രേഖപ്പെടുത്താനുള്ള ലിങ്കും പ്രൊഫൈലില്‍ ഉണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിജയ് നയിക്കുന്ന തമിഴക വെട്രി കഴകത്തിന്റെ മധുരാ റാലിയില്‍ വന്‍ ജനപ്രവാഹം  (35 minutes ago)

വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കുന്നതിനുള്ള രേഖയായി ആധാര്‍ അംഗീകരിക്കേണ്ടി വരുമെന്ന് സുപ്രിംകോടതി  (41 minutes ago)

ജയിലില്‍ കിടന്ന് ആരും ഭരിക്കേണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (50 minutes ago)

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഓഫീസിനുമുന്നില്‍ എസ്എഫ്‌ഐ പ്രതിഷേധം  (58 minutes ago)

കോഴിക്കോട് മെഡിക്കല്‍ കോളേജ് സര്‍ജിക്കല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് ഞായറാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും  (2 hours ago)

ഹമാസ് ഞങ്ങളുടെ നിബന്ധനകള്‍ അംഗീകരിച്ചില്ലെങ്കില്‍ ഗസ തകര്‍ത്ത് തരിപ്പണമാക്കുമെന്ന് ഇസ്രായില്‍  (3 hours ago)

അച്ഛന്റെ ആഗ്രഹം നടക്കില്ലെന്ന് അച്ഛന് മനസ്സിലായത് അപ്പോഴാണെന്ന് ചന്തു സലീംകുമാര്‍  (3 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്  (3 hours ago)

വിസിറ്റ് വിസയില്‍ എത്തുന്നവര്‍ക്ക് ആശുപത്രികളിലും ക്ലിനിക്കുകളിലും സേവനങ്ങള്‍ നല്‍കില്ലെന്ന് കുവൈറ്റ്  (4 hours ago)

നാട്ടിലിറങ്ങിയ പുള്ളിപ്പുലിയെ ആക്രമിച്ച് തെരുവുനായ  (4 hours ago)

ശ്രീലങ്കന്‍ മുന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെ അറസ്റ്റില്‍  (4 hours ago)

വീട്ടുടമയ്ക്കും വാടകക്കാരനും 15,000 രൂപ വീതം പിഴ  (6 hours ago)

നായ്ക്കളെ പിടികൂടി വന്ധ്യം കരിക്കണമെന്നും പേവിഷ പ്രതിരോധ കുത്തിവയ്പ് നല്‍കണമെന്നും സുപ്രീം കോടതി  (6 hours ago)

നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാദ്ധ്യമങ്ങളെ വിലക്കണമെന്ന് സുപ്രീംകോടതിയില്‍ ഹര്‍ജി  (6 hours ago)

ആനയുടെ ആക്രമണത്തിൽ കല്യാണി മരിക്കുന്നത് മകൻ ജിൽജുവിനോടു ഫോണിൽ സംസാരിക്കുന്നതിനിടെ; അമ്മയുടെ കരച്ചിലിന്റെ നടുക്കമൊഴിയാതെ മകൻ...  (10 hours ago)

Malayali Vartha Recommends