Widgets Magazine
23
Aug / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആനയുടെ ആക്രമണത്തിൽ കല്യാണി മരിക്കുന്നത് മകൻ ജിൽജുവിനോടു ഫോണിൽ സംസാരിക്കുന്നതിനിടെ; അമ്മയുടെ കരച്ചിലിന്റെ നടുക്കമൊഴിയാതെ മകൻ...


ബിജെപി സംസ്ഥാന നേതൃയോഗം എറണാകുളത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്യും...രാവിലെ പത്ത് മണിക്ക് പാലാരിവട്ടത്ത് നടക്കുന്ന പരിപാടിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അധ്യക്ഷത വഹിക്കും


ബാലിസ്റ്റിക് മിസൈൽ അ​ഗ്നി-5 വിജയകരമായി പരീക്ഷിച്ചു.. ശക്തി വർദ്ധിപ്പിക്കുന്നതിനായി 5,000 കിലോമീറ്റർ വരെ ദൂരം സഞ്ചരിക്കാൻ കഴിയുന്ന മിസൈലാണ് അ​ഗ്നി -5...സ്ട്രാറ്റജിക് ഫോഴ്സ് കമാൻഡിന്റെ കീഴിലാണ് പരീക്ഷണ വിക്ഷേപണം..


ബാലിസ്റ്റിക് മിസൈൽ അ​ഗ്നി-5 വിജയകരമായി പരീക്ഷിച്ചു.. ശക്തി വർദ്ധിപ്പിക്കുന്നതിനായി 5,000 കിലോമീറ്റർ വരെ ദൂരം സഞ്ചരിക്കാൻ കഴിയുന്ന മിസൈലാണ് അ​ഗ്നി -5...സ്ട്രാറ്റജിക് ഫോഴ്സ് കമാൻഡിന്റെ കീഴിലാണ് പരീക്ഷണ വിക്ഷേപണം..


കാർ തടാകത്തിലേക്ക് ഓടിച്ചിറക്കി യുവതിയെ കൊലപ്പെടുത്തി മുൻ സഹപ്രവർത്തകൻ: കാരണമറിഞ്ഞ് നടുക്കം...

എൽ ഡി സി സാധ്യതാ ചോദ്യങ്ങൾ : പ്രാദേശിക ഭാഷ - മലയാളം

02 DECEMBER 2016 04:50 PM IST
മലയാളി വാര്‍ത്ത

പ്രാദേശികഭാഷാ വിഭാഗത്തില്‍ താഴെ പറയുന്ന ഭാഗങ്ങളിൽ  നിന്നുള്ള ചോദ്യങ്ങളാണ് പ്രതീക്ഷിക്കാവുന്നത്.
(1) ഭാഷാ ശുദ്ധി
(2) ഭാഷാ പ്രയോഗം
(3) വ്യാകരണം
ഭാഷാശുദ്ധിയില്‍ പ്രധാനമായും വാക്യശുദ്ധിയെ ആസ്പദമാക്കിയുള്ള ചോദ്യങ്ങളാണുണ്ടാവുക. സാധാരണ വാക്യങ്ങളില്‍ വരാറുള്ള തെറ്റുകളെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളായിരിക്കും ഇവ.  ഉദ്യോഗാർത്ഥിയുടെ, ഭാഷയിലുള്ള കഴിവിനെ പരീക്ഷിക്കുന്ന ചോദ്യങ്ങളാവും ഭാഷാപ്രയോഗത്തിലുണ്ടാവുക. ഭാഷാനൈപുണ്യത്തിലാകട്ടെ, വിപരീതപദം, അര്‍ത്ഥം, പര്യായപദം തുടങ്ങിയ വിഭാഗത്തിലെ ചോദ്യങ്ങള്‍ പ്രതീക്ഷിക്കാം. വ്യാകരണ വിഭാഗത്തില്‍ വാചകം, ദ്യോതകം, അനുപ്രയോഗം തുടങ്ങിയ ഭാഗങ്ങളിലെ ചോദ്യങ്ങള്‍ ഉണ്ടാവും.
ചില ഉദാഹരണങ്ങള്‍:-
1  താഴെ കൊടുത്തിരിക്കുന്ന മലയാളത്തിലെ പ്രസിദ്ധമായ ശൈലികളുടെ ഏറ്റവും ശരിയായ അര്‍ത്ഥം തെരഞ്ഞെടുക്കുക.
1. 'വേദവാക്യം'
a) വേദങ്ങളില്‍ നിന്ന് ഉദ്ധരിക്കുന്ന വാക്യം
b) ഈശ്വരനെ സംബന്ധിച്ച കാര്യം
c) ആദരണീയമായ അഭിപ്രായം
d) യുക്തിപൂര്‍ണ്ണമല്ലാത്ത അഭിപ്രായം
ans. c
2. 'ത്രിശങ്കു സ്വര്‍ഗം'
a) ത്രിശങ്കുവിന്റെ സ്വര്‍ഗം
b) അങ്ങും ഇങ്ങും ഇല്ലാത്ത നിസ്സഹായാവസ്ഥ
c) സമ്പൂര്‍ണ്ണ സുഖമനുഭവിക്കല്‍
d) ഇല്ലാത്ത സ്വര്‍ഗം
ans. b
3. 'തൃണവല്‍ഗണിക്കുക'
a) നിസ്സാരമാക്കുക
b) പ്രാധാന്യം നല്‍കുക
c) മാറ്റിവയ്ക്കുക
d) ഒഴിവാക്കുക
ans. a
4. 'തെക്കോട്ടു പോവുക'
a) നീണ്ടയാത്രയ്‌ക്കൊരുങ്ങുക
b) ചെറുയാത്രയ്‌ക്കൊരുങ്ങുക
c) മരിക്കുക
d) അവസാനിപ്പിക്കുക
ans. c
5. 'തൊഴുത്തില്‍കുത്ത്'
a) ഒരേ കൂട്ടത്തിലുള്ളവര്‍ തമ്മിലുള്ള കലഹം
b) തൊഴുത്തിലെ പ്രശ്‌നം
c) എതിരാളികാരണമുള്ള കലഹം
d) ഇവ മൂന്നുമല്ല
ans. a
11 താഴെകൊടുത്തിരിക്കുന്ന വാക്യത്തില്‍ ഒരു തെറ്റുണ്ട്. ആ വാക്യം നാലുവിധത്തില്‍ തിരുത്തി എഴുതിയിരിക്കുന്നു. തിരുത്തിയ ഏറ്റവും ശരിയായ വാക്യം തെരഞ്ഞെടുക്കുക
6. ഈശ്വരന്‍ വീണ്ടും ഒരിക്കല്‍ക്കൂടി എന്നെ അനുഗ്രഹിച്ചു
a) ഈശ്വരന്‍ വീണ്ടും ഒരിക്കല്‍ക്കൂടി അനുഗ്രഹിച്ചു
b) ഈശ്വരന്‍ വീണ്ടും ഒരിക്കല്‍ക്കൂടി അനുഗ്രഹിച്ചിരുന്നു
c) വീണ്ടും ഒരിക്കല്‍ക്കൂടി ഈശ്വരനാണ് അനുഗ്രഹിച്ചത്
d) ഈശ്വരന്‍ വീണ്ടും എന്നെ അനുഗ്രഹിച്ചു
ans. d
7. ഒരു സൈക്കളില്‍ യാത്ര ചെയ്യുമ്പോഴാണ് അവന് അപകടം സംഭവിച്ചത്.
a) സൈക്കളില്‍ യാത്ര ചെയ്യുമ്പോഴാണ് അവന് അപകടം സംഭവിച്ചത്
b) ഒരു സൈക്കളില്‍ യാത്ര ചെയ്തപ്പോഴാണ് അവന് അപകടം സംഭവിച്ചത്
c) ഒരു സൈക്കളില്‍ പോകുമ്പോഴാണ് അവന് അപകടം സംഭവിച്ചത്
d) ഒരു സൈക്കളില്‍ പോയപ്പോഴാണ് അവന് അപകടമുണ്ടായത്
ans. a
8. പൊന്‍മുടിയിലെ സൂര്യാസ്തമനം എത്ര മനോഹരം!
a) എത്ര മനോഹരമാണ് പൊന്‍മുടിയിലെ സൂര്യാസ്തമനം!
b) പൊന്‍മുടിയിലെ സൂര്യാസ്തമയം എത്ര മനോഹരം!
c) പൊന്‍മുടിയില്‍ സൂര്യാസ്തമനം എത്രമനോഹരം!
d) എത്ര മനോഹരം പൊന്‍മുടിയിലെ സൂര്യാസ്തമനം!
ans. b
9. ഓമനത്ത്വം തുളുമ്പുന്ന ആ കൊച്ചു മുഖം ഒന്ന് കാണേണ്ടതു തന്നെ!
a) ഓമനത്തം തുളുമ്പുന്ന ആ കൊച്ചു മുഖം ഒന്ന് കാണേണ്ടതു തന്നെ
b) ഓമനത്ത്വമുള്ള ആ കൊച്ചു മുഖം ഒന്ന് കാണേണ്ടതു തന്നെ
c) ഓമനത്ത്വം നിറഞ്ഞ ആ കൊച്ചു മുഖം ഒന്ന് കാണണം.
d) ഓമനത്ത്വം തുളുമ്പുന്ന ആ കൊച്ചു മുഖം ഒന്ന് കാണണം
ans. a
10. അവള്‍ക്ക് കാരാഗ്രഹവാസം തികച്ചും കഠിനമായിരുന്നു
a) കാരാഗ്രഹവാസം അവള്‍ക്ക് കഠിനമായിരുന്നു
b) അവള്‍ക്ക് കാരാഗൃഹവാസം തികച്ചും കഠിനമായിരുന്നു
c) അവളുടെ കാരാഗ്രഹവാസം കഠിനമായിരുന്നു
d) അവളുടെ കാരാഗ്രഹവാസം തികച്ചും കഠിനമായിരുന്നു
ans. b
111 താഴെ കൊടുത്തിരിക്കുന്ന പദങ്ങളുടെ ഏറ്റവും ശരിയായ അര്‍ത്ഥം തെരഞ്ഞെടുക്കുക
11. അനിലന്‍
a) വായു b) അഗ്നി c) സൂര്യന്‍ d) കാറ്റ്
ans. b
12. അന്വഹം
a) ദിനത്തിനോട് b) ദിനത്തിന്റെ c) അനുദിനം d) ദിനത്തെക്കുറിച്ചുള്ളത്
ans. c
13. അപജയം
a) വിജയം b) സവിശേഷമായ പരാജയം c) തോല്‍വി d) സവിശേഷമായ വിജയം
ans.c
14. അബ്ദം
a) സമയം b) മാസം c) വര്‍ഷം d) ദിവസം
ans.c
15. ഒലി
a) വെളിച്ചം b) ഭംഗി c) ശബ്ദം d) സൗന്ദര്യം
ans.c
1v  താഴെക്കൊടുത്തിരിക്കുന്ന പദങ്ങള്‍ ഏതു വിഭാഗത്തില്‍പ്പെടുന്നു
16. അയാള്‍ അപ്രതീക്ഷിതമായി ഓടിക്കളഞ്ഞു
a) ഭേദകം b) നാമം c) അനുപ്രയോഗം d) സര്‍വ്വനാമം
ans.c
(ഒരു പദത്തിന്റെ അര്‍ത്ഥത്തെ പരിഷ്‌ക്കരിക്കുവാനായി അതിനോടൊപ്പം ചേര്‍ക്കുന്ന പദത്തെയാണ് അനുപ്രയോഗം എന്ന് പറയുന്നത്)
17. അമ്മ അമ്പലത്തില്‍ പോയി
a) വാചകം b) ദ്യോതകം c) കൃതി d) ഭേദകം
ans.a
(സ്വതന്ത്രമായ അര്‍ത്ഥമുള്ള പദത്തെയാണ് വാചകം എന്നുപറയുന്നത്)
18. ആ പൂച്ചയെക്കൊണ്ട് വലിയ ശല്യമായി
a) വാചകം b) കൃതി c) ദ്യോതകം d) ഭേദകം
ans.c
(സ്വതന്ത്രമായി നില്‍ക്കുമ്പോള്‍ അര്‍ത്ഥം ഇല്ലാത്ത പദത്തെയാണ് ദ്യോതകം എന്നുപറയുന്നത്)
19. ആ വെളുത്ത പുഷ്പം എത്ര മനോഹരം
a) ഭേദകം b) കൃതി c) അനുപ്രയോഗം d) ദ്യോതകം
ans.a
(വിശേഷണ പദങ്ങളെയാണ് ഭേദകം എന്നുപറയുന്നത്)
20. അവന്‍ മതിലില്‍ നിന്നു ചാടി
a) ഭേദകം b) നാമം c) സര്‍വ്വനാമം d) കൃതി
ans. d
(ക്രിയാശബ്ദങ്ങളെയാണ് കൃതി എന്നുപറയുന്നത്)
v  താഴെക്കൊടുത്തിരിക്കുന്ന പദങ്ങള്‍ പിരിച്ചെഴുതുമ്പോള്‍ കിട്ടുന്ന ശരിയായ രൂപം തെരഞ്ഞെടുക്കുക.
21. ചിദ്രൂപം
a) ചിത് + രൂപം b) ചിദ് + രൂപം
c) ചിത്ത് + രൂപം d) ഇവ മൂന്നുമല്ല
ans.a
22. വാഗ്‌ദേവി

a) വാഗ് + ദേവി b) വാക് + ദേവി
c) വാക്ക് + ദേവി d) ഇവ മൂന്നുമല്ല
ans. b
23. വാങ്മാധുര്യം
a) വാക് + മാധുര്യം b) വാങ് + മാധുര്യം
c) വാക്ക് + മാധുര്യം d) ഇവ മൂന്നുമല്ല
ans.a
24. ചി•യം
a) ചിന്‍ + മയം b) ചിത്ത് + മയം
c) ചിത് + മയം d) ഇവ മൂന്നുമല്ല
ans. c
25. മനശ്ശക്തി
a) മന + ശക്തി b) മനസ് + ശക്തി
c) മനസിന്റെ ശക്തി d) ഇവ മൂന്നുമല്ല
ans. b

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇനി രക്ഷ കെഎസ്ആര്‍ടിസി പുത്തന്‍ ബസുകള്‍  (28 minutes ago)

അമ്മയുടെയും ഭാര്യയുടെയും മുന്നിലിട്ട് യുവാവിന് ക്രൂരമര്‍ദനം  (39 minutes ago)

അയ്യപ്പ സംഗമത്തില്‍ മുഖ്യാതിഥിയായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ ക്ഷണിച്ച് ദേവസ്വം മന്ത്രി  (59 minutes ago)

സ്വര്‍ണ്ണക്കടത്ത് കേസില്‍ മുന്‍ യു എ ഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ക്ക് പിഴ  (1 hour ago)

വിജയ് നയിക്കുന്ന തമിഴക വെട്രി കഴകത്തിന്റെ മധുരാ റാലിയില്‍ വന്‍ ജനപ്രവാഹം  (1 hour ago)

വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കുന്നതിനുള്ള രേഖയായി ആധാര്‍ അംഗീകരിക്കേണ്ടി വരുമെന്ന് സുപ്രിംകോടതി  (1 hour ago)

ജയിലില്‍ കിടന്ന് ആരും ഭരിക്കേണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (2 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഓഫീസിനുമുന്നില്‍ എസ്എഫ്‌ഐ പ്രതിഷേധം  (2 hours ago)

കോഴിക്കോട് മെഡിക്കല്‍ കോളേജ് സര്‍ജിക്കല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് ഞായറാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും  (3 hours ago)

ഹമാസ് ഞങ്ങളുടെ നിബന്ധനകള്‍ അംഗീകരിച്ചില്ലെങ്കില്‍ ഗസ തകര്‍ത്ത് തരിപ്പണമാക്കുമെന്ന് ഇസ്രായില്‍  (4 hours ago)

അച്ഛന്റെ ആഗ്രഹം നടക്കില്ലെന്ന് അച്ഛന് മനസ്സിലായത് അപ്പോഴാണെന്ന് ചന്തു സലീംകുമാര്‍  (4 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്  (5 hours ago)

വിസിറ്റ് വിസയില്‍ എത്തുന്നവര്‍ക്ക് ആശുപത്രികളിലും ക്ലിനിക്കുകളിലും സേവനങ്ങള്‍ നല്‍കില്ലെന്ന് കുവൈറ്റ്  (5 hours ago)

നാട്ടിലിറങ്ങിയ പുള്ളിപ്പുലിയെ ആക്രമിച്ച് തെരുവുനായ  (5 hours ago)

ശ്രീലങ്കന്‍ മുന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെ അറസ്റ്റില്‍  (5 hours ago)

Malayali Vartha Recommends