Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒറ്റത്തവണ രജിസ്‌ട്രേഷന്റെ യൂസര്‍ ഐ.ഡിയും പാസ്സ്‌വേഡും നഷ്ടപ്പെട്ടാല്‍ അത് വീണ്ടെടുക്കാം

27 DECEMBER 2016 11:18 AM IST
മലയാളി വാര്‍ത്ത

ഒറ്റത്തവണ രജിസ്‌ട്രേഷന്റെ യൂസര്‍ ഐ.ഡിയും പാസ്സ്‌വേഡും നഷ്ടപ്പെട്ടാല്‍ അത് വീണ്ടെടുക്കുന്നതിനുള്ള വഴികള്‍ പി.എസ്.സിയുടെ വെബ്‌സൈറ്റില്‍ One Time Registration ഹോം പേജില്‍ ചേര്‍ത്തിട്ടുണ്ട്. യൂസര്‍ ഐ.ഡി. മറന്നുപോയവര്‍, ഒറ്റത്തവണ പ്രൊഫൈലില്‍ ചേര്‍ത്തിരിക്കുന്ന മൊബൈല്‍ നമ്പറില്‍ നിന്ന് 166/51969/ 9223 166166 എന്നിവയിലേതെങ്കിലും നമ്പറിലേക്ക് SMS അയക്കണം. KL USR എന്നതാണ് എസ്.എം.എസിന്റെ മാതൃക. പ്രൊഫൈലില്‍ ചേര്‍ത്തിരിക്കുന്ന മൊബൈല്‍ നമ്പറില്‍നിന്ന് മെസേജ് അയച്ചാല്‍ മാത്രമേ മറുപടി മെസേജായി യൂസര്‍ ഐ.ഡി ലഭിക്കുകയുള്ളൂ. ഇങ്ങനെ യൂസര്‍ ഐ.ഡി ലഭിച്ചവര്‍ക്ക് വണ്‍ടൈം രജിസ്‌ട്രേഷന്‍ ഹോം പേജില്‍ പ്രവേശിച്ച് പാസ്സ്‌വേഡ് റീസെറ്റ് ചെയ്യാന്‍ സാധിക്കും.

അതിനായി Forgot Password എന്ന ലിങ്ക് ക്ലിക്ക് ചെയ്യണം. അതില്‍ യൂസര്‍ ഐ.ഡി, ജനനതീയതി, തിരിച്ചറിയല്‍ രേഖയുടെ നമ്പര്‍ എന്നിവ രേഖപ്പെടുത്തിയശേഷം സ്‌ക്രീനില്‍ തെളിയുന്ന ചിത്രകോഡും ചേര്‍ക്കണം. അതിനുശേഷം റീസെറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്യണം. പുതിയ പാസ്സ്‌വേഡിന്റെ മാതൃക താഴെ തെളിയും. യൂസര്‍ ഐ.ഡിയുടെ ആദ്യത്തെ ആറക്ഷരം, ജനനത്തീയതിയുടെ എട്ടക്കങ്ങള്‍ എന്നിവ ചേരുന്നതായിരിക്കും പാസ്സ്‌വേഡ് അതുപയോഗിച്ച് ഉദ്യോഗാര്‍ത്ഥിക്ക് പ്രൊഫൈലില്‍ പ്രവേശിച്ച് അപേക്ഷ സമര്‍പ്പിക്കാം. ഒറ്റത്തവണ രജിസ്റ്റര്‍ ചെയ്തപ്പോള്‍ നല്‍കിയ തിരിച്ചറിയല്‍ രേഖയുടെ നമ്പറാണ് ഇങ്ങനെ പാസ്സ്‌വേഡ് റീസെറ്റ് ചെയ്യാനും ഉപയോഗിക്കേണ്ടത്.

അക്കാര്യത്തില്‍ ഉറപ്പില്ലാത്തവര്‍ സര്‍ട്ടിഫിക്കറ്റുകളുമായി പി.എസ്.സി. ഓഫീസില്‍ നേരിട്ടെത്തി പാസ്സ്‌വേഡ് റീസെറ്റ് ചെയ്യേണ്ടിവരും. ജില്ലാ ഓഫീസുകളിലും ഇതിന് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒറ്റത്തവണ രജിസ്‌ട്രേഷന് നല്‍കിയ മൊബൈല്‍ നമ്പര്‍ പിന്നീട് മാറ്റിയവരും യൂസര്‍ ഐ.ഡി. ലഭിക്കുന്നതിനും പാസ്സ്‌വേഡ് റീസെറ്റ് ചെയ്യുന്നതിനും ചിലപ്പോള്‍ രേഖകളുമായി പി.എസ്.സി. ഓഫീസില്‍ നേരിട്ട് ഹാജരാകേണ്ടിവരും.

പി.എസ്.സിയുടെ കേന്ദ്ര ഓഫീസിലെയും ജില്ലാ ഓഫീസുകളിലെയും അന്വേഷണ വിഭാഗത്തില്‍ ഫോണില്‍ ബന്ധപ്പെട്ട് പേരും ജനനത്തീയതിയും അറിയിക്കുന്നവര്‍ക്കും യൂസര്‍ ഐ.ഡി. പറഞ്ഞുകൊടുക്കുന്നുണ്ട്. പി.എസ്.സിയുടെ കോള്‍ സെന്ററിലും ഇതിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ഇങ്ങനെ വിളിക്കുന്നവരോട് പ്രൊഫൈലില്‍ ചേര്‍ത്തിട്ടുള്ള തിരിച്ചറിയല്‍രേഖയുടെ വിവരങ്ങള്‍ പി.എസ്.സി. ചോദിച്ചു മനസ്സിലാക്കാറുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (6 minutes ago)

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (24 minutes ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (44 minutes ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (1 hour ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (1 hour ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (2 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (2 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (2 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (3 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (3 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (3 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (3 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (4 hours ago)

Malayali Vartha Recommends