Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഡോക്ടറാവാന്‍ ഇനി എംബിബിഎസിനോടൊപ്പം നെക്സ്റ്റ് കൂടി പാസാകണം

30 DECEMBER 2016 11:08 AM IST
മലയാളി വാര്‍ത്ത

എംബിബിഎസ് കോഴ്‌സ് പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികള്‍ ഡോക്ടറായി പ്രാക്റ്റീസ് ചെയ്യാന്‍ ഇനി നാഷണല്‍ എക്‌സിറ്റ് ടെസ്റ്റ് (നെക്സ്റ്റ്) എന്ന ഒരു പരീക്ഷ കൂടി പാസാകേണ്ടിവരും. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് മെഡിക്കല്‍ കൗണ്‍സില്‍ സമര്‍പ്പിച്ച ഭേദഗതി ബില്ലിലാണ് ഈ നിര്‍ദ്ദേശമുള്ളത്. ഇത് സംബന്ധിച്ച് മെഡിക്കല്‍ കൗണ്‍സിലിന്റെ കരട് നിര്‍ദ്ദേശങ്ങള്‍ ആരോഗ്യമന്ത്രാലയം വ്യാഴാഴ്ച പുറത്തുവിട്ടു. ബില്ല് നിലവില്‍ വരുന്നതോടെ എം.ബി.ബി.എസ് കോഴ്‌സ് പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികള്‍ പ്രാക്ടീസ് ചെയ്യാനും നെക്സ്റ്റ് പാസാകേണ്ടി വരും. ആരോഗ്യ മേഖലയില്‍ കൂടുതല്‍ കാര്യക്ഷമത ഉറപ്പുവരുത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് നിര്‍ദ്ദേശമെന്ന് മെഡിക്കല്‍ കൗണ്‍സില്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് ഗുണനിലവാരം ഉറപ്പുവരുത്തുന്നതോടൊപ്പം വിദ്യാര്‍ഥികളുടെ കഴിവ് വിലയിരുത്താനും ഇത് സഹായകമാകും. പ്രധാനപ്പെട്ട മൂന്ന് പരീക്ഷകള്‍ക്ക് പകരമായും നെക്സ്റ്റ് ഉപയോഗപ്പെട്ടേക്കും. മെഡിക്കല്‍ പി.ജി സീറ്റുകളിലേക്ക് നടത്തുന്ന നാഷണല്‍ എലിജിബിലിറ്റി എന്‍ട്രന്‍സ് ടെസ്റ്റ്(ചഋഋഠ), കേന്ദ്ര ആരോഗ്യ സര്‍വീസുകളിലേക്ക് നടത്തുന്ന നിയമനങ്ങള്‍ക്കുള്ള പരീക്ഷ, വിദേശ മെഡിക്കല്‍ ബിരുദ പ്രവേശന പരീക്ഷ എന്നിവയ്ക്ക് പകരം നെക്സ്റ്റ് മതിയാകും. ഓരോ കോളേജില്‍ നിന്നും നെക്സ്റ്റ് പാസാകുന്ന വിദ്യാര്‍ഥികളുടെ വിജയശതമാനം കണക്കിലെടുത്ത് കോളജുകളുടെ പ്രവര്‍ത്തനം വിലയിരുത്താനും നെക്സ്റ്റ് സഹായിക്കും.
നെക്സ്റ്റ് നടപ്പാക്കുന്നതിലൂടെ ഡോക്ടര്‍മാരുട ഗുണനിലവാരം ഉറപ്പുവരുത്തുന്നതോടൊപ്പം അനിയന്ത്രിതമായി പുറത്തു വരുന്ന ഡോക്ടര്‍മാരുടെ എണ്ണം നിയന്ത്രിക്കാന്‍ സാധിക്കുമെന്നും മെഡിക്കല്‍ കൗണ്‍സില്‍ മുന്‍ അംഗവും കാര്‍ഡിയാക് സര്‍ജനുമായ ഡോ. ദേവി ഷെട്ടി പറഞ്ഞു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (6 minutes ago)

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (24 minutes ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (44 minutes ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (1 hour ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (1 hour ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (2 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (2 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (2 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (3 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (3 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (3 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (3 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (4 hours ago)

Malayali Vartha Recommends