Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

പി.എസ്.സി നടത്തുന്ന വകുപ്പുതല പരീക്ഷകളുടെ ഫീസ് ഇരട്ടിയാക്കി; 1,500ല്‍ താഴെ അപേക്ഷകരെങ്കില്‍ ഇനി ഓണ്‍ലൈന്‍ പരീക്ഷ

11 JANUARY 2017 10:02 AM IST
മലയാളി വാര്‍ത്ത

പി.എസ്.സി നടത്തുന്ന വകുപ്പുതല പരീക്ഷകളുടെ ഫീസ് ഇരട്ടിയാക്കി. പരീക്ഷ ഫീസ്, ഒ.എം.ആര്‍ ഷീറ്റിന്റെ കോപ്പിയുടെ ഫീസ്, സര്‍ട്ടിഫിക്കറ്റ് ഫീസ് എന്നിവയടക്കമാണ് വര്‍ധിപ്പിച്ചത്. വകുപ്പുതല പരീക്ഷകള്‍ക്ക് അപേക്ഷകരുടെ എണ്ണം 1,500ല്‍ താഴെയാണെങ്കില്‍ ഓണ്‍ലൈന്‍ പരീക്ഷ നടത്താനും പി.എസ്.സി യോഗം തീരുമാനിച്ചു. അബദ്ധത്തില്‍ ഫീസ് ഇരട്ടിച്ച് നല്‍കിയവര്‍ക്ക് മടക്കിനല്‍കും. ഇതിനായി എസ്.എം.എസ് നല്‍കുന്നതിന് ക്രമീകരണമേര്‍പ്പെടുത്താനും തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായി നടന്ന കമീഷന്‍ യോഗം തീരുമാനിച്ചു. ഓപറേഷന്‍ തിയറ്റര്‍ ടെക്‌നീഷ്യന്‍ ഗ്രേഡ് 2 തസ്തികയിലേക്ക് ഓണ്‍ലൈന്‍ പരീക്ഷ റദ്ദാക്കി. പകരം ഒ.എം.ആര്‍ പരീക്ഷ നടത്തും.

മറ്റ് തീരുമാനങ്ങള്‍: സിഡ്‌കോയിലെ എല്‍.ഡി ടൈപ്പിസ്റ്റ്, മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ െ്രെഡവര്‍ (എല്‍.ഡി.വി) തസ്തികകളിലെ ഒഴിവുകള്‍ ഉദ്യോഗാര്‍ഥികളുടെ സമ്മതപത്രം വാങ്ങിയശേഷം നികത്തും. ടൂറിസം ഡെവലപ്‌മെന്റ് കോര്‍പറേഷനിലെ പ്‌ളംബര്‍, ഇലക്ട്രീഷ്യന്‍ തസ്തികകള്‍ക്ക് വിജ്ഞാപനം പുറപ്പെടുവിക്കും. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസവകുപ്പില്‍ വൊക്കേഷനല്‍ ടീച്ചര്‍ അഗ്രികള്‍ചര്‍, പ്രിന്റിങ് ടെക്‌നോളജി (എന്‍.സി.എ എല്‍.സി/എ.ഐ), പരിസ്ഥിതികാലാവസ്ഥാ വ്യതിയാനവകുപ്പില്‍ എന്‍വയണ്‍മെന്റല്‍ സയന്റിസ്റ്റ്, എന്‍വയണ്‍മെന്റല്‍ എന്‍ജിനീയര്‍ തസ്തികകളിലേക്ക് ഓണ്‍ലൈന്‍ പരീക്ഷ, ഇന്റര്‍വ്യൂ എന്നിവ നടത്തും. കേരള വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട് വകുപ്പില്‍ ബോട്ട് ലാസ്‌കര്‍ തസ്തികയില്‍ (എന്‍.സി.എവിശ്വകര്‍മ, എസ്.ഐ.യു.സി) തസ്തികയിലേക്ക് റാങ്ക് പട്ടിക തയ്യാറാക്കും.

കോളജ് വിദ്യാഭ്യാസ വകുപ്പില്‍ ബോട്ടണി ലെക്ചറര്‍, ആരോഗ്യ വകുപ്പില്‍ റേഡിയോഗ്രാഫര്‍, സാമൂഹികനീതി വകുപ്പില്‍ പാര്‍ട്ട് ടൈം ടൈലറിങ് ഇന്‍സ്ട്രക്ടര്‍, പി.ഡബ്‌ള്യു.ഡി ആര്‍ക്കിടെക്ചറല്‍ വിഭാഗത്തില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ (ആര്‍ക്കിടെക്ചറല്‍) ഗ്രേഡ് 1 എന്‍.സി.എഈഴവ എന്നീ തസ്തികകളിലേക്ക് ഓണ്‍ലൈന്‍ പരീക്ഷ നടത്തും. ഇടുക്കി ജില്ലയില്‍ വിവരപൊതുജന സമ്പര്‍ക്കവകുപ്പില്‍ സിനിമ ഓപറേറ്റര്‍ തസ്തികയിലേക്ക് പ്രായോഗികപരീക്ഷ നടത്തും. തുറമുഖ വകുപ്പില്‍ സീമാന്‍ തസ്തിക (കാറ്റഗറി നമ്പര്‍ 81/2016, കാറ്റഗറി നമ്പര്‍ 79/16, കാറ്റഗറി നമ്പര്‍ 80/2016) തസ്തികയിലേക്ക് ചുരുക്കപ്പട്ടിക തയ്യാറാക്കും.

കോളജ് വിദ്യാഭ്യാസവകുപ്പില്‍ തമിഴ് ലെക്ചറര്‍ തസ്തികയിലേക്ക് 31072015ല്‍ പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയുടെ അടിസ്ഥാനത്തില്‍ യൂനിഫൈഡ് ഷോര്‍ട്ട് ലിസ്റ്റ് തയാറാക്കും. കോളജ് വിദ്യാഭ്യാസവകുപ്പില്‍ ഹിന്ദി ലെക്ചറര്‍ തസ്തികയിലേക്ക് ചുരുക്കപ്പട്ടിക തയ്യാറാക്കും. മൃഗസംരക്ഷണ വകുപ്പില്‍ വെറ്ററിനറി സര്‍ജന്‍ ഗ്രേഡ് 2 (എന്‍.സി.എഹിന്ദു നാടാര്‍, എന്‍.സി.എഎസ്.ടി) തസ്തികയിലേക്ക് ഇന്റര്‍വ്യൂ നടത്തും. വിവിധ വകുപ്പുകളില്‍ സി.എ ഗ്രേഡ് 2 (എന്‍.സി.എഎസ്.സി ആലപ്പുഴ) റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. പി.എസ്.സി പരീക്ഷകള്‍ക്കായി ചോദ്യബാങ്ക് തയാറാക്കുന്നത് സംബന്ധിച്ച് ജനുവരി 24ന് ശില്‍പശാല സംഘടിപ്പിക്കും.

വകുപ്പുതല പരീക്ഷാ ഫീസ് വര്‍ധന ഇങ്ങനെ:
പഴയ ഫീസ് പുതിയത്
അപേക്ഷ ഫീസ് ഓരോ പേപ്പറിനും75രൂപ 150രൂപ
ഡ്യൂപ്‌ളിക്കേറ്റ് സര്‍ട്ടിഫിക്കറ്റ്500 1000
ഒ.എം.ആര്‍ പരീക്ഷ പേപ്പറിന്റെ കോപ്പി 200-400
ഓരോ സര്‍ട്ടിഫിക്കറ്റ് 100-200
ഹാള്‍ടിക്കറ്റ് നഷ്ടപ്പെട്ടാല്‍ 150-300
സെര്‍ച് ഫീസ് 150-300
പരീക്ഷാ പേപ്പര്‍ പുന$പരിശോധന 75 150


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (20 minutes ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (33 minutes ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (45 minutes ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (1 hour ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (1 hour ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (1 hour ago)

മാസപ്പടി കേസില്‍ സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ അടിയന്തര സ്‌റ്റേ ഇല്ല  (1 hour ago)

"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...  (1 hour ago)

മികച്ച ടെലികോം എഐ സൊല്യൂഷനുകൾ നൽകുന്ന കമ്പനികളുടെ ആഗോള പട്ടികയിൽ ഇടംനേടി ഫ്ളൈടെക്സ്റ്റ്; ആഗോള എന്റർപ്രൈസ് എഐ മേഖലയിൽ ശക്തമായ സാന്നിധ്യം വീണ്ടും ഉറപ്പിച്ച് നേട്ടം  (1 hour ago)

MAJOR RAVI നെടുമ്പാശ്ശേരി അപകടത്തില്‍ മേജര്‍ രവിയുടെ പ്രതികരണം  (1 hour ago)

നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...  (2 hours ago)

നെടുമ്പാശേരി അപകടം; പരമാവധി ശിക്ഷ കൊടുത്തില്ലെങ്കില്‍ കളി മാറുമെന്ന് ജനവികാരം ഇളകി; വക്കീലിനേയും സുഹൈലിനേയും എടുത്തിട്ട് ചാമ്പി ജനം; സുഹൈലിനെതിരെ കൂടുതല്‍ വകുപ്പുകള്‍  (2 hours ago)

സപ്ലൈകോയുടെ വിപണി ഇടപെടൽ; ഉത്സവ കാലത്ത് വിപണി ഇടപെടലിനു കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സമീപനമാണ് സമീപ വർഷങ്ങളിൽ സ്വീകരിച്ചത്; നിയമസഭയിൽ മറുപടി പറഞ്ഞ് മന്ത്രി അനൂപ് ജേക്കബ്  (2 hours ago)

നെടുമ്പാശ്ശേരി അപകടം; കേസിൽ പ്രതിക്ക് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ഉറപ്പാക്കും; നിയമത്തിന്റെ പഴുതുകളിലൂടെ രക്ഷപ്പെടാനുള്ള സാഹചര്യം ഉണ്ടാകില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (2 hours ago)

എറണാകുളത്ത് ഉണ്ടായ സംഭവം അതിദാരുണമാണ്; ഒരു കുടുംബത്തിന്റെ പ്രതീക്ഷകളായിരിക്കുന്ന മൂന്ന് ചെറുപ്പക്കാരെയാണ് മദ്യപിച്ച് മദോന്മത്തനായി വാഹനമോടിച്ച മറ്റൊരു ചെറുപ്പക്കാരനും സംഘവും ഇല്ലാതാക്കിയത്; ബാറുകളിൽ 2  (2 hours ago)

Malayali Vartha Recommends