Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒട്ടേറെ അവസരങ്ങളുമായി മെഗാ തൊഴില്‍മേള ഈ മാസം 22 ന്‌

20 JULY 2017 03:50 PM IST
മലയാളി വാര്‍ത്ത

തൊഴിൽ രഹിതർ ഏറെയുള്ള ഈ കേരളത്തിൽ തൊഴിൽ തേടുന്നവർക്കായി ഇതാ ഒരു സുവർണ്ണാവസരം കുടി വന്നു ചേർന്നിരിക്കുന്നു. ഈ മാസം 22 നു പത്തനംതിട്ട ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും മാക്ക്ഫാസ്റ്റ് കോളേജും സംയുക്തമായി മെഗാ തൊഴില്‍മേള സംഘടിപ്പിക്കുന്നു. ഐ.ടി, വിപണനമേഖല, ഫിനാന്‍സ്, ബി.പി.ഒ., ഹോട്ടല്‍ മാനേജ്‌മെന്റ് മേഖലകളിലടക്കം പ്രമുഖ ഇരുപത്തഞ്ചിലധികം സ്വകാര്യ കമ്പനികൾ പങ്കെടുക്കുന്ന തൊഴില്‍ മേളയില്‍ ധാരാളം തൊഴില്‍ അവസരങ്ങള്‍ നല്‍കുവാന്‍ സാധിക്കുമെന്നാണ് എംപ്ലോയബിലിറ്റി സെന്റര്‍ പ്രതീക്ഷിക്കുന്നത്.
നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വീസ് വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചിട്ടുളള പരിപാടി 22ന് രാവിലെ 8 മുതല്‍ വൈകീട്ട് 5 വരെ തിരുവല്ല തുകലശ്ശേരി മാക്ക്ഫാസ്റ്റ് കോളേജില്‍ വച്ച് നടക്കും.
പ്ലസ് ടു, ബിരുദം, ബിരുദാനന്തരബിരുദം, ഐ.ടി.ഐ.യോഗ്യതകളുള്ളവര്‍ക്കും പ്രവൃത്തിപരിചയമുളളവര്‍ക്കും അവസരങ്ങള്‍ ഏറെയുണ്ട്. കൂടാതെ എം.ബി.എ., എം.സി.എ., ബി.കോം., ബി.ടെക്., സോഫ്റ്റ്‌വെയർ ട്രെയിനീസ്, പി.എച്ച്.പി. ഡെവലപ്പര്‍, മാഗ്നെറ്റോ ഡെവലപ്പര്‍, ആര്‍ക്കിടെക്റ്റ്, ഡിസൈനേഴ്‌സ് തുടങ്ങിയ വിവിധ ഒഴിവുകളിലേക്കും നിയമനമുണ്ട്. എറണാകുളം, ആലപ്പുഴ, ചേര്‍ത്തല, ഹരിപ്പാട്, തിരുവല്ല, കോട്ടയം, തൃശ്ശൂര്‍, ചെങ്ങന്നൂര്‍ എന്നിവിടങ്ങളിലേക്കാണ് നിയമനങ്ങള്‍ നടക്കുന്നത്.
മേളയില്‍ പങ്കെടുക്കുന്ന ഉദ്യോഗാര്‍ഥികള്‍ കുറഞ്ഞത് നാല്‌സെറ്റ് ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റിന്റെ കോപ്പിയും കൈയില്‍ കരുതണം.
പ്ലസ് ടു പാസായ 35 വയസ്സില്‍ താഴെയുളള ഏതൊരു ഉദ്യോഗാര്‍ഥിക്കും എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്യാം. എസ്.എസ്.എല്‍.സി. ബുക്കിന്റെ പകര്‍പ്പും 250രൂപയും നല്‍കി എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്യുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് തുടര്‍ന്നുളള തൊഴില്‍ വിവരങ്ങളും അഭിമുഖത്തെ സംബന്ധിച്ച വിവരങ്ങളും എസ്.എം.എസ്. ആയി ലഭിക്കുന്നതാണ്.
മുൻകൂട്ടി രജിസ്റ്റർ ചെയ്യാൻ കഴിയാത്തവർക്ക് സ്‌പോട്ട് രജിസ്‌ട്രേഷന് അവസരം ഉണ്ടാകും. കൂടുതൽ വിവരങ്ങൾക്ക് 0477 2230624 എന്ന നമ്പറിൽ ബന്ധപ്പെടുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (13 minutes ago)

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (31 minutes ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (51 minutes ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (1 hour ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (1 hour ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (2 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (2 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (2 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (3 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (3 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (3 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (4 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (4 hours ago)

Malayali Vartha Recommends