Widgets Magazine
23
Aug / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആനയുടെ ആക്രമണത്തിൽ കല്യാണി മരിക്കുന്നത് മകൻ ജിൽജുവിനോടു ഫോണിൽ സംസാരിക്കുന്നതിനിടെ; അമ്മയുടെ കരച്ചിലിന്റെ നടുക്കമൊഴിയാതെ മകൻ...


ബിജെപി സംസ്ഥാന നേതൃയോഗം എറണാകുളത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്യും...രാവിലെ പത്ത് മണിക്ക് പാലാരിവട്ടത്ത് നടക്കുന്ന പരിപാടിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അധ്യക്ഷത വഹിക്കും


ബാലിസ്റ്റിക് മിസൈൽ അ​ഗ്നി-5 വിജയകരമായി പരീക്ഷിച്ചു.. ശക്തി വർദ്ധിപ്പിക്കുന്നതിനായി 5,000 കിലോമീറ്റർ വരെ ദൂരം സഞ്ചരിക്കാൻ കഴിയുന്ന മിസൈലാണ് അ​ഗ്നി -5...സ്ട്രാറ്റജിക് ഫോഴ്സ് കമാൻഡിന്റെ കീഴിലാണ് പരീക്ഷണ വിക്ഷേപണം..


ബാലിസ്റ്റിക് മിസൈൽ അ​ഗ്നി-5 വിജയകരമായി പരീക്ഷിച്ചു.. ശക്തി വർദ്ധിപ്പിക്കുന്നതിനായി 5,000 കിലോമീറ്റർ വരെ ദൂരം സഞ്ചരിക്കാൻ കഴിയുന്ന മിസൈലാണ് അ​ഗ്നി -5...സ്ട്രാറ്റജിക് ഫോഴ്സ് കമാൻഡിന്റെ കീഴിലാണ് പരീക്ഷണ വിക്ഷേപണം..


കാർ തടാകത്തിലേക്ക് ഓടിച്ചിറക്കി യുവതിയെ കൊലപ്പെടുത്തി മുൻ സഹപ്രവർത്തകൻ: കാരണമറിഞ്ഞ് നടുക്കം...

ആത്‌മവിശ്വാസത്തോടെ ഇന്റർവ്യൂ നേരിടാം

11 AUGUST 2017 04:04 PM IST
മലയാളി വാര്‍ത്ത

ഉയർന്ന തസ്തികകളിലുള്ള ജോലിക്കെല്ലാം ഇപ്പോൾ ഇന്റർവ്യൂ ഉണ്ടാകാറുണ്ട്. ഇന്റർവ്യൂവിൽ മികവ് കാണിക്കുന്നവരെയാണ് ജോലിക്ക് തെരഞ്ഞെടുക്കാറുള്ളത്. എന്നാൽ പലർക്കും ഇന്റർവ്യൂ എന്ന് കേൾക്കുന്നത് തന്നെ പേടിയാണ്. എ​ഴു​ത്തു​പ​രീ​ക്ഷ​യി​ൽ ന​ല്ല നി​ല​വാ​രം പു​ല​ർ​ത്തു​ന്ന​വ​ർ​പോ​ലും ഇ​ൻ​റ​ർ​വ്യൂ​വി​ൽ ദ​യ​നീ​യ​മാ​യി പ​രാ​ജ​യ​പ്പെ​ടു​ന്നത് കാണാറുണ്ട്. ശരിയായ തയ്യാറെടുപ്പുകൾ ഇല്ലാത്തതാണ് ഇതിനു കാരണം.
ഇന്റർവ്യൂവിൽ തിളങ്ങാൻ ചില ടിപ്സ് ഇതാ

ഉ​ദ്യോ​ഗാ​ർ​ഥി​യു​ടെ ജോലിക്കുള്ള യോഗ്യത എഴുത്തുപ്രതീക്ഷയിൽ ബോധ്യപ്പെട്ടു കഴിഞ്ഞതാണ് . അപ്പോൾ ഉ​ദ്യോ​ഗാ​ർ​ഥി​യു​ടെ വ്യ​ക്തി​ത്വം നി​ർ​ണ​യി​ക്കാ​ൻ കൂ​ടി​യാ​ണ് ഇ​ൻ​റ​ർ​വ്യൂ എന്ന കാര്യം ഓർക്കണം.

ഇ​ൻ​റ​ർ​വ്യൂ ബോ​ർ​ഡി​ൽ ഒ​ന്നി​ൽ കൂ​ടു​ത​ൽ മെം​ബ​ർ​മാ​രു​ണ്ടാ​കാം. ഇതിൽ ഒ​രാ​ൾ ബോ​ർ​ഡ്​ ചെ​യ​ർ​മാ​നാ​യി​രി​ക്കും. മെം​ബ​ർ​മാ​ർ​ക്ക്​ ഒാ​രോ​രു​ത്ത​ർ​ക്കും പ്ര​ത്യേ​കം ചു​മ​ത​ല​ക​ളാ​യി​രി​ക്കും. ഉ​ദ്യോ​ഗാ​ർ​ഥി​യു​ടെ സ്വ​ഭാ​വം അ​ല്ലെ​ങ്കി​ൽ ബി​ഹേ​വി​യ​റ​ൽ ആ​പ്​​റ്റി​റ്റ്യൂ​ഡ്​ വി​ല​യി​രു​ത്ത​ക​യാ​വും ഒ​രം​ഗ​ത്തി​​​െൻറ ചു​മ​ത​ല​യെ​ങ്കി​ൽ മ​റ്റൊ​രം​ഗം ബു​ദ്ധി​പ​ര​മാ​യ ക​ഴി​വും അ​റി​വും അ​ള​ക്കു​ക​യാ​വും. മ​റ്റൊ​രം​ഗം കു​ടും​ബ പ​ശ്ചാ​ത്ത​ല​വും മ​റ്റ്​ അ​ഭി​രു​ചി​ക​ളും മ​ന​സ്സി​ലാ​ക്ക​ത്ത​ക്ക വി​ധ​ത്തി​ലാ​യി​രി​ക്കും ഇ​ൻ​റ​ർ​വ്യൂ ന​ട​ത്തു​ക.

ത​സ്​​തി​ക​യു​ടെ നി​ല​വാ​രം, സ്വ​ഭാ​വം, യോ​ഗ്യ​ത എ​ന്നി​വ​യെ ആ​സ്​​പ​ദ​മാ​ക്കി​യു​ള്ള സ​മീ​പ​ന​മാ​ണ്​ ഇ​ൻ​റ​ർ​വ്യൂ​വി​ന്​ കൈ​​ക്കൊ​ള്ളേ​ണ്ട​ത്. അ​തി​നെ അ​ഭി​മു​ഖീ​ക​രി​ക്ക​ത്ത​ക്ക ത​യാ​റെ​ടു​പ്പ്​ ഉ​ദ്യോ​ഗാ​ർ​ഥി​ക്കും വേ​ണം. ഏതു മേഖലയിലേക്കുള്ള ഇന്റർവ്യൂവിനാണോ പോകുന്നത് ആ മേഖലയെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് ഇണ്ടായിരിക്കണം.

ആ​നു​കാ​ലി​ക സം​ഭ​വ​വി​കാ​സ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെഎല്ലാ കാര്യങ്ങളെ കുറിച്ചും ന​ല്ല പ​രി​ജ്ഞാ​നം ഇ​ൻ​റ​ർ​വ്യൂ നേ​രി​ടു​ന്ന​വ​ർ​ക്കു​ണ്ടാ​ക​ണം. പ​ഠി​ച്ച വി​ഷ​യ​ങ്ങ​ളി​ലെ അ​റി​വ്​ പു​തു​ക്കു​ക​യും വേ​ണം. ഇ​ൻ​റ​ർ​വ്യൂ ഏ​താ​യാ​ലും ബ​ന്ധ​പ്പെ​ട്ട മേ​ഖ​ല​യെ​പ്പ​റ്റി ന​ല്ല അ​റി​വ്​ നേ​ടു​ക​യാ​ണ്​ പ്ര​ധാ​നം.

വ​സ്​​ത്ര​ധാ​ര​ണം: ഇ​ൻ​റ​ർ​വ്യൂ​വി​നെ​പ്പ​റ്റി​യു​ള്ള മി​ഥ്യാ​ധാ​ര​ണ പ​ല​രെ​യും അ​ബ​ദ്ധ​ത്തി​ൽ ചാ​ടി​ക്കാ​റു​ണ്ട്. ഉ​ദാ​ഹ​ര​ണ​ത്തി​ന്​ വ​സ്​​ത്ര​ധാ​ര​ണം ത​ന്നെ​യെ​ടു​ക്കാം. ഇ​ൻ​റ​ർ​വ്യൂ​വേ​ഴ്​​സി​നെ ആ​ക​ർ​ഷി​ക്കാ​ൻ പു​തി​യ ഫാ​ഷ​നു​ക​ളി​ൽ അ​ണി​ഞ്ഞൊ​രു​ങ്ങി​യെ​ത്ത​ണ​മെ​ന്ന്​ ധ​രി​ക്ക​രു​ത്. ഇ​ൻ​റ​ർ​വ്യൂ​വി​ന്​ മാ​ന്യ​മാ​യ വ​സ്​​ത്ര​ധാ​ര​ണം മ​തി. എ​ന്നാ​ൽ, എ​ക്​​സി​ക്യൂ​ട്ടീ​വ്​/​മാ​നേ​ജീ​രി​യ​ൽ കേ​ഡ​റി​ലു​ള്ള ത​സ്​​തി​ക​ക​ളി​ലേ​ക്കാ​ണ്​ ഇ​ൻ​റ​ർ​വ്യൂ​വെ​ങ്കി​ൽ കോ​ട്ടും സ്യൂ​ട്ടും ടൈ​യും അ​ണി​യു​ന്ന​തി​ൽ തെ​റ്റി​ല്ല. വ​സ്​​ത്ര​ധാ​ര​ണം ഒ​രി​ക്ക​ലും അ​രോ​ച​ക​മാ​വ​രു​ത്.

ഇന്റർവ്യൂ റൂമിലേക്ക് ക​ട​ക്കുമ്പോൾ​ത​ന്നെ എ​ല്ലാ ഇ​ൻ​റ​ർ​വ്യൂ​വേ​ഴ്​​സ്​ അം​ഗ​ങ്ങ​ളെ​യും നോ​ക്കി ‘ഗു​ഡ്​​മോ​ണി​ങ്​’ പ​റ​യാം. ഇ​രി​ക്കാ​ൻ പ​റ​യുമ്പോൾ ക​സേ​ര അ​ൽ​പം മു​ന്നോ​ട്ട്​ നീ​ക്കി​യി​ട്ട്​ സാ​വ​ധാ​നം ന​ന്ദി പ്ര​ക​ടി​പ്പി​ച്ച്​ ഇ​രി​ക്കാം. ഉ​യ​ർ​ന്ന യോ​ഗ്യ​താ​ക്ര​മ​ത്തി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​​ള​ട​ങ്ങി​യ ഫ​യ​ൽ കൈ​വ​ശം ക​രു​ത​ണം. ഇ​രി​ക്കുമ്പോ​ൾ കൈ​മേ​ശ​പ്പു​റ​ത്ത്​ ക​യ​റ്റി​വെ​ച്ചോ ചാ​ഞ്ഞോ ച​രി​ഞ്ഞോ ഇ​രി​ക്ക​രു​ത്. നി​വ​ർ​ന്ന്​ ഉ​ന്മേ​ഷ​വാ​നാ​യി ഇ​രി​ക്ക​ണം. പ്ലീ​സി​ങ്​ മാ​ന​റി​ലാ​വ​ണം ചോ​ദ്യ​ങ്ങ​ളെ നേ​രി​ടേ​ണ്ട​ത്. ഇ​ൻ​റ​ർ​വ്യൂ ന​ട​ത്തു​ന്ന എ​ല്ലാ അം​ഗ​ങ്ങ​ളോ​ടും ഒ​രേ ത​ര​ത്തി​ൽ പെരുമാറാൻ ശ്ര​ദ്ധി​ക്ക​ണം. ഒ​രം​ഗ​ത്തെ കേ​ന്ദ്രീ​ക​രി​ച്ച്​ മ​റു​പ​ടി പ​റ​യു​ക​യോ മ​റ്റം​ഗ​ങ്ങ​ളെ ശ്ര​ദ്ധി​ക്കാ​തി​രി​ക്കു​ക​യോ ചെ​യ്യ​രു​ത്.

ചോ​ദ്യ​ത്തി​നു​മാ​ത്രം ഉ​ത്ത​രം:
ഇ​ൻ​റ​ർ​വ്യൂ ബോ​ർ​ഡ്​ അം​ഗ​ങ്ങ​ൾ​ക്ക്​ മാ​ന്യ​മാ​യ എ​ന്ത്​ ചോ​ദ്യ​വും ചോ​ദി​ക്കാം. അ​തി​ന​നു​സ​രി​ച്ചു​ള്ള മ​റു​പ​ടി ന​ൽ​ക​ണം. നേ​തൃ​ത്വ ശേ​ഷി, അ​പ​ഗ്ര​ഥ​ന പാ​ട​വം, കാ​ര്യ​ക്ഷ​മ​ത മു​ത​ലാ​യ ഗു​ണ​ഗ​ണ​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ന്ന ചോ​ദ്യ​ങ്ങ​ളു​​ണ്ടാ​കാം. മാ​ത്ര​മ​ല്ല, ചി​ല​പ്പോ​ൾ നി​ങ്ങ​ളു​ടെ ‘ക്ഷ​മ’ പ​രി​ശോ​ധി​ക്കു​ന്ന കു​സൃ​തി ചോ​ദ്യ​ങ്ങ​ൾ അ​വ​ർ തൊ​ടു​ത്തെ​ന്നി​രി​ക്കും. പ​രി​ഭ്ര​മി​ക്കേ​ണ്ട കാ​ര്യ​മി​ല്ല. ഉ​രു​ള​​ക്ക്​ ഉ​പ്പേ​രി​പോ​ലെ സ​ര​സ മ​റു​പ​ടി​യാ​വാം. നി​ങ്ങ​ളി​ൽ മ​തി​പ്പ്​ കൂ​ടു​ക​യേ​യു​ള്ളൂ.

ചോ​ദ്യ​ങ്ങ​ളു​ടെ ഗൗ​ര​വം മ​ന​സ്സി​ലാ​ക്കി മാ​ത്ര​മേ മ​റു​പ​ടി ന​ൽ​കാ​വൂ. അ​ത്​ വ​സ്​​തു​നി​ഷ്​​ഠ​വും സം​ക്ഷി​പ്​​ത​വും ല​ളി​ത​വു​മാ​യി​രി​ക്ക​ണം.ചോ​ദ്യ​ങ്ങ​ൾ​ക്കെ​ല്ലാം മ​റു​പ​ടി പ​റ​ഞ്ഞേ തീ​രൂ​വെ​ന്നി​ല്ല. ഉ​ത്ത​രം അ​റി​യാ​ത്ത ചോ​ദ്യ​ങ്ങ​ൾ​ക്ക്​ ‘അ​റി​യി​ല്ല’ എ​ന്ന്​ സ​മ്മ​തി​ക്കു​ന്ന​തി​ൽ തെ​റ്റി​ല്ല. പ​ക​രം ഉ​രു​ണ്ടു​ക​ളി​ക്കു​ക​യോ കാ​ടു​ക​യ​റി ഉ​ത്ത​രം പ​റ​യു​​ക​യോ അ​രു​ത്.

തൊ​ഴി​ലി​നോ​ടു​ള്ള മ​നോ​ഭാ​വം,നി​ങ്ങ​ളു​ടെ കു​ടും​ബ പ​ശ്ചാ​ത്ത​ലം, ഇ​ഷ്​​ട വി​നോ​ദ​ങ്ങ​ൾ, ഇ​ൻ​റ​ർ​വ്യൂ​വി​ന്​ ഹാ​ജ​രാ​യ തൊ​ഴി​ലി​നോ​ടു​ള്ള മ​നോ​ഭാ​വം, പ​ഠി​ച്ച വി​ഷ​യ​ങ്ങ​ളി​ലെ അ​റി​വ്​ എ​ന്നി​വ മ​ന​സ്സി​ലാ​ക്കാ​ൻ ത​ക്ക ചോ​ദ്യ​ങ്ങ​ളും ഇ​ൻ​റ​ർ​വ്യൂ ബോ​ർ​ഡി​ൽ നി​ന്നും പ്ര​തീ​ക്ഷി​ക്കാം. ഇ​തി​നെ​ല്ലാം കൃ​ത്യ​സ​മ​യ മ​റു​പ​ടി ന​ൽ​കാ​ൻ മ​റ​ക്ക​രു​ത്.ഇ​ൻ​റ​ർ​വ്യൂ​വി​ന്​ കൃ​ത്യ​നി​ഷ്​​ഠ പാ​ലി​ക്ക​ണം. വൈ​കി​യെ​ത്തു​ന്ന​ത്​ ഒ​ട്ടും ആ​ശാ​സ്യ​മ​ല്ല.ഇ​ൻ​റ​ർ​വ്യൂ ക​ഴി​ഞ്ഞി​റ​ങ്ങു​ന്ന​തു​വ​രെ പ്ര​സ​ന്ന​ത കൈ​വി​ട​രു​ത്. ഇ​ൻ​റ​ർ​വ്യൂ അ​വ​സാ​നി​ക്കുമ്പോ​ൾ എ​ല്ലാ അം​ഗ​ങ്ങ​ളോ​ടും ന​ന്ദി പ്ര​ക​ടി​പ്പി​ച്ച്​ പു​റ​ത്തി​റ​ങ്ങു​ക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇനി രക്ഷ കെഎസ്ആര്‍ടിസി പുത്തന്‍ ബസുകള്‍  (3 hours ago)

അമ്മയുടെയും ഭാര്യയുടെയും മുന്നിലിട്ട് യുവാവിന് ക്രൂരമര്‍ദനം  (4 hours ago)

അയ്യപ്പ സംഗമത്തില്‍ മുഖ്യാതിഥിയായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ ക്ഷണിച്ച് ദേവസ്വം മന്ത്രി  (4 hours ago)

സ്വര്‍ണ്ണക്കടത്ത് കേസില്‍ മുന്‍ യു എ ഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ക്ക് പിഴ  (4 hours ago)

വിജയ് നയിക്കുന്ന തമിഴക വെട്രി കഴകത്തിന്റെ മധുരാ റാലിയില്‍ വന്‍ ജനപ്രവാഹം  (5 hours ago)

വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കുന്നതിനുള്ള രേഖയായി ആധാര്‍ അംഗീകരിക്കേണ്ടി വരുമെന്ന് സുപ്രിംകോടതി  (5 hours ago)

ജയിലില്‍ കിടന്ന് ആരും ഭരിക്കേണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (5 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഓഫീസിനുമുന്നില്‍ എസ്എഫ്‌ഐ പ്രതിഷേധം  (5 hours ago)

കോഴിക്കോട് മെഡിക്കല്‍ കോളേജ് സര്‍ജിക്കല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് ഞായറാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും  (6 hours ago)

ഹമാസ് ഞങ്ങളുടെ നിബന്ധനകള്‍ അംഗീകരിച്ചില്ലെങ്കില്‍ ഗസ തകര്‍ത്ത് തരിപ്പണമാക്കുമെന്ന് ഇസ്രായില്‍  (7 hours ago)

അച്ഛന്റെ ആഗ്രഹം നടക്കില്ലെന്ന് അച്ഛന് മനസ്സിലായത് അപ്പോഴാണെന്ന് ചന്തു സലീംകുമാര്‍  (8 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്  (8 hours ago)

വിസിറ്റ് വിസയില്‍ എത്തുന്നവര്‍ക്ക് ആശുപത്രികളിലും ക്ലിനിക്കുകളിലും സേവനങ്ങള്‍ നല്‍കില്ലെന്ന് കുവൈറ്റ്  (8 hours ago)

നാട്ടിലിറങ്ങിയ പുള്ളിപ്പുലിയെ ആക്രമിച്ച് തെരുവുനായ  (8 hours ago)

ശ്രീലങ്കന്‍ മുന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെ അറസ്റ്റില്‍  (9 hours ago)

Malayali Vartha Recommends