Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സയന്‍സ് പ്രോജക്ടുകള്‍ ചെയ്യുന്നതിനായി സാമ്പത്തിക സഹായം നല്‍കുന്നു

16 AUGUST 2017 12:27 PM IST
മലയാളി വാര്‍ത്ത

സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ സയന്‍സ് പ്രോജക്ടുകള്‍ ചെയ്യുവാനുള്ള താത്പര്യം വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ (KSCSTE) ) സ്‌കൂള്‍, കോളേജ് വിദ്യാർത്ഥികൾക്ക് സയന്‍സ് പ്രോജക്ടുകള്‍ ചെയ്യുന്നതിനായി സാമ്പത്തിക സഹായം നല്‍കുന്നു. Scheme for promoting young talents in science (SPYTIS) എന്ന പദ്ധതി പ്രകാരമാണ് ഇതു നടപ്പാക്കുന്നത്. ഒരു സ്‌കൂളിലെ 8 മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളിൽ നിന്നും തിരഞ്ഞെടുക്കുന്ന ഗ്രൂപ്പുകൾക്ക് ഒരു പ്രോജക്ടിന് പരമാവധി 5000 രൂപ വരെ നൽകും. SPYTIS - I എന്ന പദ്ധതി പ്രകാരം ആണ് ഇത് അനുവദിക്കുന്നത്. ഒരു വര്‍ഷം കൊണ്ടാണ് പ്രോജക്ട് പൂര്‍ത്തിയാക്കേണ്ടത്.
കോളേജുകളിലെ ബിരുദതല കോഴ്സുകളിലും, പോളിടെക്നിക്കുകളിലും പഠിക്കുന്നവർക്കും ഈ പദ്ധതി പ്രകാരം സാമ്പത്തിക സഹായം ലഭ്യമാണ്. ഇവരിൽ നൂതന ആശയങ്ങൾ പ്രോത്സാഹിപ്പിക്കുവാനും ഗവേഷണതാത്പര്യം വളര്‍ത്തിയെടുക്കാനും ധനസഹായം നല്‍കുന്ന പദ്ധതിയാണ് SPYTIS-II. ഇതനുസരിച്ച് നൂതനമായ ആശയങ്ങള്‍ ഉള്ള, വിദ്യാര്‍ഥികള്‍ക്ക് സയന്‍സ് പ്രോജക്ട് ചെയ്യുവാന്‍ 10,000 രൂപ സഹായം അനുവദിക്കും. ഒരു വര്‍ഷം ആണ് കാലാവധി.
ഒരു അധ്യാപകന്റെ മാര്‍ഗനിര്‍ദേശത്തിലും മേല്‍നോട്ടത്തിലുമാണ് പ്രോജക്ട് സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത്. പ്രൊജക്റ്റ് ധനസഹായം മുന്‍കൂറായി വിദ്യാര്‍ഥി പഠിക്കുന്ന സ്ഥാപനത്തിലേക്കു കൈമാറുകയാണ് ചെയ്യുന്നത്. ധനസഹായം ലഭിക്കുന്നവര്‍ KSCSTE സംഘടിപ്പിക്കുന്ന സയന്‍സ് ടാലന്റ് ഫെയര്‍, ചില്‍ഡ്രണ്‍സ് സയന്‍സ് കോണ്‍ഗ്രസ്, കേരള സയന്‍സ് കോണ്‍ഗ്രസ് എന്നിവയിലൊന്നില്‍ പങ്കെടുത്ത്അവരുടെ പ്രോജക്ട്/കണ്ടെത്തലുകള്‍ അവതരിപ്പിക്കാനും അവസരം ലഭിക്കുന്നു.
അപേക്ഷയും അനുബന്ധ രേഖകളും 2017 ഓഗസ്റ്റ് 21നകം ലഭിക്കത്തക്കവിധം 'The Head, Science Education Division (SED), Kerala State Council for Science, Technology and Environment, Sasthra Bhavan, Pattom, Thiruvananthapuram - 695 004' എന്ന വിലാസത്തിലേക്ക് അയയ്ക്കണം.
കൂടുതൽ അറിയാൻ www.kscste.kerala.gov.in. എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്നിന് പുറകെ ഒന്നായി രണ്ട് ജലബോംബുകൾ; തിബത്ത് അതിർത്തിയിലെ ജലാശയം തകർന്നതോടെ നേപ്പാളിൽ സൈറൻ മുഴങ്ങി, കൂട്ടപ്പലായനം...  (6 minutes ago)

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (26 minutes ago)

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (44 minutes ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (1 hour ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (1 hour ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (1 hour ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (2 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (2 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (2 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (3 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (3 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (3 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (4 hours ago)

Malayali Vartha Recommends