Widgets Magazine
23
Aug / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആനയുടെ ആക്രമണത്തിൽ കല്യാണി മരിക്കുന്നത് മകൻ ജിൽജുവിനോടു ഫോണിൽ സംസാരിക്കുന്നതിനിടെ; അമ്മയുടെ കരച്ചിലിന്റെ നടുക്കമൊഴിയാതെ മകൻ...


ബിജെപി സംസ്ഥാന നേതൃയോഗം എറണാകുളത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്യും...രാവിലെ പത്ത് മണിക്ക് പാലാരിവട്ടത്ത് നടക്കുന്ന പരിപാടിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അധ്യക്ഷത വഹിക്കും


ബാലിസ്റ്റിക് മിസൈൽ അ​ഗ്നി-5 വിജയകരമായി പരീക്ഷിച്ചു.. ശക്തി വർദ്ധിപ്പിക്കുന്നതിനായി 5,000 കിലോമീറ്റർ വരെ ദൂരം സഞ്ചരിക്കാൻ കഴിയുന്ന മിസൈലാണ് അ​ഗ്നി -5...സ്ട്രാറ്റജിക് ഫോഴ്സ് കമാൻഡിന്റെ കീഴിലാണ് പരീക്ഷണ വിക്ഷേപണം..


ബാലിസ്റ്റിക് മിസൈൽ അ​ഗ്നി-5 വിജയകരമായി പരീക്ഷിച്ചു.. ശക്തി വർദ്ധിപ്പിക്കുന്നതിനായി 5,000 കിലോമീറ്റർ വരെ ദൂരം സഞ്ചരിക്കാൻ കഴിയുന്ന മിസൈലാണ് അ​ഗ്നി -5...സ്ട്രാറ്റജിക് ഫോഴ്സ് കമാൻഡിന്റെ കീഴിലാണ് പരീക്ഷണ വിക്ഷേപണം..


കാർ തടാകത്തിലേക്ക് ഓടിച്ചിറക്കി യുവതിയെ കൊലപ്പെടുത്തി മുൻ സഹപ്രവർത്തകൻ: കാരണമറിഞ്ഞ് നടുക്കം...

നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസില്‍ ഒഴിവുകൾ

11 SEPTEMBER 2017 03:41 PM IST
മലയാളി വാര്‍ത്ത

നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസില്‍ പ്രോജക്ട് സയന്റിസ്റ്റ് സി- രണ്ട്, പ്രോജക്ട് സയന്റിസ്റ്റ് ബി- 15, റിസര്‍ച്ച് അസോസിയറ്റ്- 4, പ്രോജക്ട് അസിസ്റ്റന്റ്- 44, ലബോറട്ടറി അസിസ്റ്റന്റ്-ആറ്, സീനിയര്‍ പ്രോഗ്രാമര്‍- ഒന്ന്, ജൂനിയര്‍ പ്രോഗ്രാമര്‍- ഒന്ന് എന്നിങ്ങനെ ഒഴിവുണ്ട്.
തസ്തികയുടെ പേര് (പോസ്റ്റ് കോഡ്), ഒഴിവുകളുടെ എണ്ണം, യോഗ്യത എന്നിവ താഴെ കൊടുക്കുന്നു :
പ്രോജക്ട് സയന്റിസ്റ്റ് സി (പോസ്റ്റ്കോഡ് 01)- ഒന്ന്- 60 ശതമാനം മാര്‍ക്കോടെ ജിയോഫിസിക്സ് മാസ്റ്റേഴ്സ് ഡിഗ്രി / തത്തുല്യ അംഗീകൃത ബിരുദം. ജിയോഫിസിക്കല്‍ ഡാറ്റാ അനാലിസിസില്‍ മൂന്നുവര്‍ഷത്തെ ഗവേഷണപരിചയം. ബന്ധപ്പെട്ട വിഷയത്തില്‍ ഡോക്ടറേറ്റ് പരിചയമായി കണക്കാക്കും.

പ്രോജക്ട് സയന്റിസ്റ്റ് സി (പോസ്റ്റ്കോഡ് 02)- ഒന്ന്- 60 ശതമാനം മാര്‍ക്കോടെ ഫിസിക്സില്‍ മാസ്റ്റേഴ്സ് ഡിഗ്രി, മൂന്നുവര്‍ഷത്തെ ഗവേഷണപരിചയം. ബന്ധപ്പെട്ട വിഷയത്തിലുള്ള ഡോക്ടറേറ്റ് പരിചയമായി കണക്കാക്കും.

പ്രോജക്ട് സയന്റിസ്റ്റ് ബി (പോസ്റ്റ് കോഡ്-03)- അഞ്ച്- 60 ശതമാനം മാര്‍ക്കോടെ ജിയോളജി/ ജിയോഫിസിക്സ്/ ജിയോ ടെക്നിക്കല്‍ എന്‍ജിനിയറിങ് മാസ്റ്റേഴ്സ് ഡിഗ്രി, അല്ലെങ്കില്‍ തത്തുല്യയോഗ്യത.

പ്രോജക്ട് സയന്റിസ്റ്റ് ബി (പോസ്റ്റ് കോഡ് 04)- ഒന്ന്- 60 ശതമാനം മാര്‍ക്കോടെ ഫിസിക്സില്‍ മാസ്റ്റേഴ്സ് ഡിഗ്രി, അല്ലെങ്കില്‍ തത്തുല്യയോഗ്യത.

പ്രോജക്ട് സയന്റിസ്റ്റ് ബി (പോസ്റ്റ് കോഡ് 05)- രണ്ട്- 60 ശതമാനം മാര്‍ക്കോടെ ഫിസിക്കല്‍ ഓഷ്യോനോഗ്രാഫിയില്‍ മാസ്റ്റേഴ്സ് ഡിഗ്രി.

പ്രോജക്ട് സയന്റിസ്റ്റ് ബി (06)- രണ്ട്- 60 ശതമാനം മാര്‍ക്കോടെ മറൈന്‍ ജിയോളജി/ അപ്ളൈഡ് ജിയോളജി എന്നിവയിലേതെങ്കിലുമൊന്നില്‍ മാസ്റ്റേഴ്സ് ഡിഗ്രി.

പ്രോജക്ട് സയന്റിസ്റ്റ് ബി (07)- ഒന്ന്- ഒന്നാം ക്ളാസോടെയുള്ള ജിയോളജി/ഹൈഡ്രോ ജിയോളജി പോസ്റ്റുഗ്രാജ്വേറ്റ് ഡിഗ്രി.

പ്രോജക്ട് സയന്റിസ്റ്റ് ബി (08)- ഒന്ന്- 60 ശതമാനം മാര്‍ക്കോടെ റിമോട്ട് സൈന്‍സിങ്/ ജിയോ ഇന്‍ഫോമാറ്റിക്സ്/ ജിയോമാറ്റിക്സ്/ കംപ്യൂട്ടര്‍ സയന്‍സ് മാസ്റ്റേഴ്സ് ഡിഗ്രി.

പ്രോജക്ട് സയന്റിസ്റ്റ് ബി (09)- ഒന്ന്- മെറ്റീരിയോളജി/ അറ്റ്മോസ്ഫറിക് സയന്‍സ്/ ഫിസിക്സ്/ ഇലക്ട്രോണിക്സ് എന്നിവയിലേതെങ്കിലുമൊന്നില്‍ 60 ശതമാനം മാര്‍ക്കോടെയുള്ള മാസ്റ്റേഴ്സ് ഡിഗ്രി.

പ്രോജക്ട് സയന്റിസ്റ്റ് ബി (10)- ഒന്ന്- മെറ്റീരിയോളജി/ അറ്റ്മോസ്ഫറിക് സയന്‍സ്/ ഫിസിക്സ്/ ഇലക്ട്രോണിക്സ് എന്നിവയിലേതെങ്കിലുമൊന്നില്‍ 60 ശതമാനം മാര്‍ക്കോടെയുള്ള മാസ്റ്റേഴ്സ് ഡിഗ്രി. അറ്റ്മോസ്ഫറിക് സയന്‍സ്/ മെറ്റീരിയോളജി വിഷയങ്ങളില്‍ മൂന്നുവര്‍ഷത്തെ ഗവേഷണപരിചയം അഭികാമ്യം.

പ്രോജക്ട് സയന്റിസ്റ്റ് ബി (11)- ഒന്ന്- 60 ശതമാനം മാര്‍ക്കോടെ റിമോട്ട് സൈന്‍സിങ്/ ജിയോ ഇന്‍ഫോമാറ്റിക്സ്/ ജിയോമാറ്റിക്സ്/ കംപ്യൂട്ടര്‍ സയന്‍സ് മാസ്റ്റേഴ്സ് ഡിഗ്രി. മൈക്രോവേവ് ഡാറ്റ കൈകാര്യം ചെയ്യുന്നതുള്‍പ്പെടെ സാറ്റലൈറ്റ് ഇമേജ് പ്രൊസസിങ്ങില്‍ മൂന്നുവര്‍ഷത്തെ ഗവേഷണ പരിചയം.

റിസര്‍ച്ച് അസോസിയറ്റ് (12)- ഒന്ന്- ജിയോളജി/ മറൈന്‍ ജിയോളജി എന്നിവയില്‍ ഡോക്ടറേറ്റ്.

റിസര്‍ച്ച് അസോസിയറ്റ് (13)-മൂന്ന്്- ജിയോളജി/ മറൈന്‍ ജിയോളജി/ജിയോഫിസിക്സ് എന്നിവയില്‍ ഡോക്ടറേറ്റ്.

പ്രോജക്ട് അസിസ്റ്റന്റ് (14)- പത്ത്- ഒന്നാം ക്ളാസ് ജിയോളജി പോസ്റ്റുഗ്രാജ്വേറ്റ് ഡിഗ്രി അല്ലെങ്കില്‍ തത്തുല്യം.

പ്രോജക്ട് അസിസ്റ്റന്റ്(15)- ഏഴ്- ഒന്നാം ക്ളാസ് ജിയോഫിസിക്സ് പോസ്റ്റുഗ്രാജ്വേറ്റ് ഡിഗ്രി.

പ്രോജക്ട് ്അസിസ്റ്റന്റ് (16)- രണ്ട്- ഒന്നാം ക്ളാസ് കെമിസ്ട്രി/ എന്‍വയോണ്‍മെന്റ് സയന്‍സ് പോസ്റ്റുഗ്രാജ്വേറ്റ് ഡിഗ്രി.

പ്രോജക്ട ്അസിസ്റ്റന്റ് (17)- ഒന്ന്- ഒന്നാം ക്ളാസ് ജിയോളജി/ഹൈഡ്രോജിയോളജി പോസ്റ്റുഗ്രാജ്വേറ്റ് ഡിഗ്രി.

പ്രോജക്ട് അസിസ്റ്റന്റ് (18)- ഒന്ന്- ഫിസിക്കല്‍ ഓഷ്യോനോഗ്രാഫിയില്‍ ഒന്നാം ക്ളാസ് പോസ്റ്റുഗ്രാജ്വേറ്റ് ഡിഗ്രി.

പ്രോജക്ട് അസിസ്റ്റന്റ് (19)- രണ്ട്- ഒന്നാം ക്ളാസ് മറൈന്‍ ജിയോളജി /അപ്ളൈഡ് ജിയോളജി പോസ്റ്റുഗ്രാജ്വേറ്റ് ഡിഗ്രി.

പ്രോജക്ട് അസിസ്റ്റന്റ് (20)- രണ്ട്- ഒന്നാം ക്ളാസ് പോസ്റ്റുഗ്രാജ്വേറ്റ് ഡിഗ്രി/എംസിഎ.

പ്രോജക്ട് അസിസ്റ്റന്റ് (21)- ഒന്ന്- 60 ശതമാനം മാര്‍ക്കോടെ ഫിസിക്സില്‍ മാസ്റ്റേഴ്സ് ഡിഗ്രി, അല്ലെങ്കില്‍ തത്തുല്യയോഗ്യത.

പ്രോജക്ട് അസിസ്റ്റന്റ് (22)- ഒന്ന്- പോസ്റ്റ് ഗ്രാജ്വേഷന്‍ ജിയോ ഇന്‍ഫോര്‍മാറ്റിക്സ്/ റിമോട്ട് സെന്‍സിങ്.

പ്രോജക്ട് അസിസ്റ്റന്റ് (23)- ഒന്ന്- ഹൈഡ്രോളജി/ വാട്ടര്‍റിസോഴ്സ്/ എന്‍വയോണ്‍മെന്റല്‍ എന്‍ജിനിയറിങ് എംടെക്.

പ്രോജക്ട് അസിസ്റ്റന്റ് (24)- ഒന്ന്- ജിയോളജി/ മറൈന്‍ ജിയോളജി എന്നിവയിലുള്ള പോസ്റ്റുഗ്രാജ്വേറ്റ് ഡിഗ്രി.

പ്രോജക്ട് അസിസ്റ്റന്റ് (25)- ഒന്ന്- ജിയോഗ്രഫി/ ജിയോ ഇന്‍ഫോര്‍മാറ്റിക്സ് പോസ്റ്റുഗ്രാജ്വേറ്റ് ഡിഗ്രി.

പ്രോജക്ട് അസിസ്റ്റന്റ് (26)- രണ്ട്- കെമിസ്ട്രി/ ഹൈഡ്രോ കെമിസ്ട്രി പോസ്റ്റുഗ്രാജ്വേറ്റ് ഡിഗ്രി.

പ്രോജക്ട് അസിസ്റ്റന്റ് (27)- ഒന്ന്- എന്‍വയോണ്‍മെന്റല്‍ സയന്‍സില്‍ പോസ്റ്റ് ഗ്രാജ്വേഷന്‍.

പ്രോജക്ട് അസിസ്റ്റന്റ് (28)- ഒന്ന്- ജിയോളജി /മറൈന്‍ ജിയോളജി പോസ്റ്റ് ഗ്രാജ്വേഷന്‍.
പ്രോജക്ട് അസിസ്റ്റന്റ് (29)- ഒന്ന്- 60 ശതമാനം മാര്‍ക്കോടെ റിമോട്ട് സൈന്‍സിങ്/ ജിയോ ഇന്‍ഫോമാറ്റിക്സ്/ ജിയോമാറ്റിക്സ്/ കംപ്യൂട്ടര്‍ സയന്‍സ് മാസ്റ്റേഴ്സ് ഡിഗ്രി.

പ്രോജക്ട് അസിസ്റ്റന്റ് (30)- ഒന്ന്- ഫിസിക്സ് / അറ്റ്മോസ്ഫറിക് സയന്‍സ് മാസ്റ്റേഴ്സ് ഡിഗ്രി.

പ്രോജക്ട് അസിസ്റ്റന്റ് (31)- ഒന്ന്- ഫിസിക്സ് / അറ്റ്മോസ്ഫറിക് സയന്‍സ് മാസ്റ്റേഴ്സ് ഡിഗ്രി. പ്രോഗ്രാമിങ്ങില്‍ പരിചയം അഭികാമ്യം.

പ്രോജക്ട് അസിസ്റ്റന്റ് (32)- ഒന്ന്- ഫിസിക്സ് / അറ്റ്മോസ്ഫറിക് സയന്‍സ് മാസ്റ്റേഴ്സ് ഡിഗ്രി.

പ്രോജക്ട് അസിസ്റ്റന്റ് (33)- ഒന്ന്- 60 ശതമാനം മാര്‍ക്കോടെ റിമോട്ട് സൈന്‍സിങ്/ ജിയോ ഇന്‍ഫോമാറ്റിക്സ്/ ജിയോമാറ്റിക്സ്/ കംപ്യൂട്ടര്‍ സയന്‍സ് മാസ്റ്റേഴ്സ് ഡിഗ്രി.
പ്രോജക്ട് അസിസ്റ്റന്റ് (34)- ഒന്ന്- 60 ശതമാനം മാര്‍ക്കോടെ റിമോട്ട് സൈന്‍സിങ്/ ജിയോ ഇന്‍ഫോമാറ്റിക്സ്/ ജിയോമാറ്റിക്സ്/ കംപ്യൂട്ടര്‍ സയന്‍സ് മാസ്റ്റേഴ്സ് ഡിഗ്രി.

പ്രോജക്ട് അസിസ്റ്റന്റ് (35)- ഒന്ന്- ഫിസിക്സ് / അറ്റ്മോസ്ഫറിക് സയന്‍സ് മാസ്റ്റേഴ്സ് ഡിഗ്രി.

പ്രോജക്ട് അസിസ്റ്റന്റ് (36)- ഒന്ന്- ഫിസിക്സ് / അറ്റ്മോസ്ഫറിക് സയന്‍സ് മാസ്റ്റേഴ്സ് ഡിഗ്രി.

പ്രോജക്ട് അസിസ്റ്റന്റ് (37)- രണ്ട്- ഒന്നാം ക്ളാസോടെ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സിലുള്ള മാസ്റ്റേഴ്സ് ഡിഗ്രി.

ലബോറട്ടറി അസിസ്റ്റന്റ് (38)- ഒന്ന്-അഗ്രികള്‍ചര്‍/ ലൈബ്രറി സയന്‍സ് ബിരുദം. ലബോറട്ടറി അസിസ്റ്റന്റ് (39)- രണ്ട്-കെമിസ്ട്രി ബിരുദം.

ലബോറട്ടറി അസിസ്റ്റന്റ് (40)- ഒന്ന് -മൈക്രോബയോളജി/സുവോളജി ബിരുദം.

ലബോറട്ടറി അസിസ്റ്റന്റ് (41)- രണ്ട് -ഡിപ്ളോമ ഇന്‍ സിവില്‍ എന്‍ജിനിയറിങ്/ സര്‍വേയിങ്/ ഇന്‍സ്ട്രുമെന്റേഷന്‍.

സീനിയര്‍ പ്രോഗ്രാമര്‍ (42)-കംപ്യൂട്ടര്‍ സയന്‍സില്‍ ഒന്നാം ക്ളാസ് ബിരുദാനന്തരബിരുദവും വെബ് ബേസ്ഡ് ആപ്ളിക്കേഷനില്‍ ചുരുങ്ങിയത് മൂന്നുവര്‍ഷത്തെ പ്രവൃത്തി പരിചയവും.

ജൂനിയര്‍ പ്രോഗ്രാമര്‍ (43)-ഒന്നാം ക്ളാസ് ബിഇ/ ബിടെക്/ കംപ്യൂട്ടര്‍ സയന്‍സ് ബിരുദാനന്തരബിരുദവും ഒരുവര്‍ഷത്തെ ഇ-ഓഫീസ് പരിചയവും. ബന്ധപ്പെട്ട വിഷയത്തില്‍ റിസര്‍ച്ച് ഡെവലപ്മെന്റ് സ്ഥാപനത്തിലുള്ള പ്രവൃത്തി പരിചയം അഭികാമ്യം.

ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷിക്കേണ്ട അവസാന തിയതി സെപ്തംബര്‍ 15. www.ncess.gov.in. പ്രായപരിധി, ശമ്പളം എന്നിവ സംബന്ധിച്ച വിശദവിവരങ്ങള്‍ ലഭിക്കും. ഓണ്‍ലൈന്‍ അപേക്ഷയില്‍ പ്രയാസമുണ്ടായാല്‍ vacancies@ncess.gov.in എന്നവിലാസത്തില്‍ ഇ- മെയില്‍ ചെയ്യാം.

വിലാസം : ESSO-National Centre for Earth Science Studies, PB No-7250,Akkulam,Thiruva nanthapuram-695011, Kerala.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇനി രക്ഷ കെഎസ്ആര്‍ടിസി പുത്തന്‍ ബസുകള്‍  (6 hours ago)

അമ്മയുടെയും ഭാര്യയുടെയും മുന്നിലിട്ട് യുവാവിന് ക്രൂരമര്‍ദനം  (6 hours ago)

അയ്യപ്പ സംഗമത്തില്‍ മുഖ്യാതിഥിയായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ ക്ഷണിച്ച് ദേവസ്വം മന്ത്രി  (6 hours ago)

സ്വര്‍ണ്ണക്കടത്ത് കേസില്‍ മുന്‍ യു എ ഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ക്ക് പിഴ  (6 hours ago)

വിജയ് നയിക്കുന്ന തമിഴക വെട്രി കഴകത്തിന്റെ മധുരാ റാലിയില്‍ വന്‍ ജനപ്രവാഹം  (7 hours ago)

വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കുന്നതിനുള്ള രേഖയായി ആധാര്‍ അംഗീകരിക്കേണ്ടി വരുമെന്ന് സുപ്രിംകോടതി  (7 hours ago)

ജയിലില്‍ കിടന്ന് ആരും ഭരിക്കേണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (7 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഓഫീസിനുമുന്നില്‍ എസ്എഫ്‌ഐ പ്രതിഷേധം  (7 hours ago)

കോഴിക്കോട് മെഡിക്കല്‍ കോളേജ് സര്‍ജിക്കല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് ഞായറാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും  (8 hours ago)

ഹമാസ് ഞങ്ങളുടെ നിബന്ധനകള്‍ അംഗീകരിച്ചില്ലെങ്കില്‍ ഗസ തകര്‍ത്ത് തരിപ്പണമാക്കുമെന്ന് ഇസ്രായില്‍  (10 hours ago)

അച്ഛന്റെ ആഗ്രഹം നടക്കില്ലെന്ന് അച്ഛന് മനസ്സിലായത് അപ്പോഴാണെന്ന് ചന്തു സലീംകുമാര്‍  (10 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്  (10 hours ago)

വിസിറ്റ് വിസയില്‍ എത്തുന്നവര്‍ക്ക് ആശുപത്രികളിലും ക്ലിനിക്കുകളിലും സേവനങ്ങള്‍ നല്‍കില്ലെന്ന് കുവൈറ്റ്  (10 hours ago)

നാട്ടിലിറങ്ങിയ പുള്ളിപ്പുലിയെ ആക്രമിച്ച് തെരുവുനായ  (11 hours ago)

ശ്രീലങ്കന്‍ മുന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെ അറസ്റ്റില്‍  (11 hours ago)

Malayali Vartha Recommends