Widgets Magazine
23
Aug / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആനയുടെ ആക്രമണത്തിൽ കല്യാണി മരിക്കുന്നത് മകൻ ജിൽജുവിനോടു ഫോണിൽ സംസാരിക്കുന്നതിനിടെ; അമ്മയുടെ കരച്ചിലിന്റെ നടുക്കമൊഴിയാതെ മകൻ...


ബിജെപി സംസ്ഥാന നേതൃയോഗം എറണാകുളത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്യും...രാവിലെ പത്ത് മണിക്ക് പാലാരിവട്ടത്ത് നടക്കുന്ന പരിപാടിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അധ്യക്ഷത വഹിക്കും


ബാലിസ്റ്റിക് മിസൈൽ അ​ഗ്നി-5 വിജയകരമായി പരീക്ഷിച്ചു.. ശക്തി വർദ്ധിപ്പിക്കുന്നതിനായി 5,000 കിലോമീറ്റർ വരെ ദൂരം സഞ്ചരിക്കാൻ കഴിയുന്ന മിസൈലാണ് അ​ഗ്നി -5...സ്ട്രാറ്റജിക് ഫോഴ്സ് കമാൻഡിന്റെ കീഴിലാണ് പരീക്ഷണ വിക്ഷേപണം..


ബാലിസ്റ്റിക് മിസൈൽ അ​ഗ്നി-5 വിജയകരമായി പരീക്ഷിച്ചു.. ശക്തി വർദ്ധിപ്പിക്കുന്നതിനായി 5,000 കിലോമീറ്റർ വരെ ദൂരം സഞ്ചരിക്കാൻ കഴിയുന്ന മിസൈലാണ് അ​ഗ്നി -5...സ്ട്രാറ്റജിക് ഫോഴ്സ് കമാൻഡിന്റെ കീഴിലാണ് പരീക്ഷണ വിക്ഷേപണം..


കാർ തടാകത്തിലേക്ക് ഓടിച്ചിറക്കി യുവതിയെ കൊലപ്പെടുത്തി മുൻ സഹപ്രവർത്തകൻ: കാരണമറിഞ്ഞ് നടുക്കം...

കേന്ദ്ര ഗവൺമെന്റിന്റെ ഒറ്റപ്പെണ്‍കുട്ടി സ്കോളർഷിപ്പിന് അപേക്ഷിക്കാം

12 OCTOBER 2017 10:47 AM IST
മലയാളി വാര്‍ത്ത

സി.ബി.എസ്.ഇ. നല്‍കുന്ന 'ഒറ്റപ്പെണ്‍കുട്ടി' സ്‌കോളര്‍ഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. പ്ലസ് ടു വിനു പഠിക്കുന്നതും രക്ഷിതാക്കളുടെ ഏകകുട്ടിയുമായ പെൺകുട്ടികൾക്കാണ് ഈ സ്കോളർഷിപ് അനുവദിക്കുന്നത്. എന്‍.ആര്‍.ഐ.ക്കാര്‍ക്കും അപേക്ഷിക്കാം. മാസം 500 രൂപ വീതം പരമാവധി രണ്ടു മാസത്തേക്കാണ് സ്കോളർഷിപ് നൽകുന്നത്.

ഇക്കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയില്‍ 60 ശതമാനം മാര്‍ക്ക് അല്ലെങ്കില്‍ 6.2 ക്യുമുലേറ്റീവ് ഗ്രേഡ് പോയന്റ് ആവറേജ് (CGPA) വാങ്ങി പതിനൊന്നാം ക്ലാസില്‍ പഠിക്കുന്നവരും പന്ത്രണ്ടാം ക്ലാസ്സിലും ഇതേ സ്കൂളിൽ തന്നെ പഠിക്കാൻ തീരുമാനിച്ചവരും ആകണം അപേക്ഷകർ. കൂടാതെ സ്‌കൂളില്‍ ബാധകമായ ട്യൂഷന്‍ ഫീസ് മാസം 1,500 രൂപയിൽ കൂടാനും പാടില്ല.

എൻ ആർ ഐ ക്കാർക്ക് ട്യൂഷന്‍ ഫീസ് മാസം 6000 രൂപയിൽ കൂടുതലാണെങ്കിൽ സ്കോളർഷിപ്പിന് അർഹതയില്ല. മാത്രവുമല്ല പതിനൊന്നാം ക്ലാളാസിൽ 50 ശതമാനം മാര്‍ക്ക് വാങ്ങി എങ്കിൽ മാത്രമേ തുടര്‍ന്നും സ്‌കോളര്‍ഷിപ്പ് അനുവദിക്കൂ.

2016 ല്‍ ഈ സ്‌കോളര്‍ഷിപ്പ് നേടിയ വിദ്യാർത്ഥികൾക്ക് അത് പുതുക്കാനും ഇപ്പോൾ അവസരമുണ്ട്. www.cbse.nic.in/newsite/scholar.html എന്ന വെബ്സൈറ്റില്‍ 'guidelines and application forms/apply online എന്ന ലിങ്ക് വഴി ഓണ്‍ലൈനായി വേണം അപേക്ഷിക്കാൻ. അപേക്ഷകയുടെ ഫോട്ടോ ഒട്ടിച്ച് സ്‌കൂള്‍ മേധാവി സാക്ഷ്യപ്പെടുത്തണം. ഇതേ ലിങ്കില്‍ ലഭിക്കുന്ന മാതൃകയിലുള്ള അഫിഡവിറ്റ് ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്/SDM/എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ്/ നോട്ടറി എന്നിവരില്‍ ഒരാളെകൊണ്ട്‌ സാക്ഷ്യപ്പെടുത്തി വാങ്ങുകയും വേണം.

അഫിഡവിറ്റ് സ്‌കാന്‍ ചെയ്ത് ഒരു എം.ബി. വലിപ്പത്തില്‍ കവിയാത്ത തരത്തില്‍ JPG ഫയലുകളാക്കി ഡോക്യുമെന്റ്‌ ലിങ്ക് വഴി അപ്‌ലോഡ് ചെയ്യുകയും വേണം. പ്രിന്‍സിപ്പലിന്റെ സാക്ഷ്യപത്രം ഉണ്ടാവണം. പൂര്‍ത്തിയാക്കിയ കണ്‍ഫര്‍മേഷന്‍ പേജ്, 'Scholarship unit, CBSE, shiksha kendra 2, Communtiy cetnre, Delhi 110092 എന്ന വിലാസത്തില്‍ അയക്കണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇനി രക്ഷ കെഎസ്ആര്‍ടിസി പുത്തന്‍ ബസുകള്‍  (6 hours ago)

അമ്മയുടെയും ഭാര്യയുടെയും മുന്നിലിട്ട് യുവാവിന് ക്രൂരമര്‍ദനം  (6 hours ago)

അയ്യപ്പ സംഗമത്തില്‍ മുഖ്യാതിഥിയായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ ക്ഷണിച്ച് ദേവസ്വം മന്ത്രി  (6 hours ago)

സ്വര്‍ണ്ണക്കടത്ത് കേസില്‍ മുന്‍ യു എ ഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ക്ക് പിഴ  (6 hours ago)

വിജയ് നയിക്കുന്ന തമിഴക വെട്രി കഴകത്തിന്റെ മധുരാ റാലിയില്‍ വന്‍ ജനപ്രവാഹം  (7 hours ago)

വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കുന്നതിനുള്ള രേഖയായി ആധാര്‍ അംഗീകരിക്കേണ്ടി വരുമെന്ന് സുപ്രിംകോടതി  (7 hours ago)

ജയിലില്‍ കിടന്ന് ആരും ഭരിക്കേണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (7 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഓഫീസിനുമുന്നില്‍ എസ്എഫ്‌ഐ പ്രതിഷേധം  (7 hours ago)

കോഴിക്കോട് മെഡിക്കല്‍ കോളേജ് സര്‍ജിക്കല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് ഞായറാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും  (8 hours ago)

ഹമാസ് ഞങ്ങളുടെ നിബന്ധനകള്‍ അംഗീകരിച്ചില്ലെങ്കില്‍ ഗസ തകര്‍ത്ത് തരിപ്പണമാക്കുമെന്ന് ഇസ്രായില്‍  (9 hours ago)

അച്ഛന്റെ ആഗ്രഹം നടക്കില്ലെന്ന് അച്ഛന് മനസ്സിലായത് അപ്പോഴാണെന്ന് ചന്തു സലീംകുമാര്‍  (10 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്  (10 hours ago)

വിസിറ്റ് വിസയില്‍ എത്തുന്നവര്‍ക്ക് ആശുപത്രികളിലും ക്ലിനിക്കുകളിലും സേവനങ്ങള്‍ നല്‍കില്ലെന്ന് കുവൈറ്റ്  (10 hours ago)

നാട്ടിലിറങ്ങിയ പുള്ളിപ്പുലിയെ ആക്രമിച്ച് തെരുവുനായ  (11 hours ago)

ശ്രീലങ്കന്‍ മുന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെ അറസ്റ്റില്‍  (11 hours ago)

Malayali Vartha Recommends