Widgets Magazine
23
Aug / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആനയുടെ ആക്രമണത്തിൽ കല്യാണി മരിക്കുന്നത് മകൻ ജിൽജുവിനോടു ഫോണിൽ സംസാരിക്കുന്നതിനിടെ; അമ്മയുടെ കരച്ചിലിന്റെ നടുക്കമൊഴിയാതെ മകൻ...


ബിജെപി സംസ്ഥാന നേതൃയോഗം എറണാകുളത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്യും...രാവിലെ പത്ത് മണിക്ക് പാലാരിവട്ടത്ത് നടക്കുന്ന പരിപാടിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അധ്യക്ഷത വഹിക്കും


ബാലിസ്റ്റിക് മിസൈൽ അ​ഗ്നി-5 വിജയകരമായി പരീക്ഷിച്ചു.. ശക്തി വർദ്ധിപ്പിക്കുന്നതിനായി 5,000 കിലോമീറ്റർ വരെ ദൂരം സഞ്ചരിക്കാൻ കഴിയുന്ന മിസൈലാണ് അ​ഗ്നി -5...സ്ട്രാറ്റജിക് ഫോഴ്സ് കമാൻഡിന്റെ കീഴിലാണ് പരീക്ഷണ വിക്ഷേപണം..


ബാലിസ്റ്റിക് മിസൈൽ അ​ഗ്നി-5 വിജയകരമായി പരീക്ഷിച്ചു.. ശക്തി വർദ്ധിപ്പിക്കുന്നതിനായി 5,000 കിലോമീറ്റർ വരെ ദൂരം സഞ്ചരിക്കാൻ കഴിയുന്ന മിസൈലാണ് അ​ഗ്നി -5...സ്ട്രാറ്റജിക് ഫോഴ്സ് കമാൻഡിന്റെ കീഴിലാണ് പരീക്ഷണ വിക്ഷേപണം..


കാർ തടാകത്തിലേക്ക് ഓടിച്ചിറക്കി യുവതിയെ കൊലപ്പെടുത്തി മുൻ സഹപ്രവർത്തകൻ: കാരണമറിഞ്ഞ് നടുക്കം...

വീട്ടിലിരുന്ന് എങ്ങനെ സമ്പാദിക്കാം; ഓൺലൈൻ തൊഴിൽ അവസരങ്ങൾ

17 OCTOBER 2017 12:29 PM IST
മലയാളി വാര്‍ത്ത

വർധിച്ചു വരുന്ന ജീവിത സാഹചര്യങ്ങൾക്ക് അനുസരിച്ചു ജീവിക്കണമെങ്കിൽ കയ്യിൽ ക്യാഷ് ഉണ്ടായേ പറ്റൂ. എന്തിനും ഏതിനും ദിനം പ്രതി വിലവർധിച്ചു വരികയാണല്ലോ. അതുകൊണ്ട് തന്നെ സന്തുഷ്ടകരമായ കുടുംബ ജീവിതത്തിനു ഭാര്യയ്ക്കും ഭർത്താവിനും വരുമാന മാർഗം ഉണ്ടാവേണ്ടത് വളരെ അത്യാവശ്യമാണ്. കേരളത്തിൽ അഭ്യസ്തവിദ്യരുടെ എണ്ണം പരിശോധിച്ചാൽ പുരുഷന്മാരെക്കാൾ കൂടുതൽ ശതമാനം സ്ത്രീകളാണ്‌.

എന്നാൽ അഭ്യസ്ത വിദ്യരായ പെൺകുട്ടികൾ പഠനശേഷം പല വിധ കാരണങ്ങളാൽ വീടുകളിൽ ഒതുങ്ങി കൂടുന്നതായാണ് കാണുന്നത്. ഒരു പക്ഷെ വീട്ടുകാര്യങ്ങളും പുറത്തു പോയി ജോലി ചെയ്യലും ഒരുമിച്ച് കൊണ്ടുപോകാൻ കഴിയില്ല എന്നതാവാം ഒരു കാരണം. എന്നാൽ അതിനും ഇന്ന് പരിഹാരം ഉണ്ട്. അതായത് ജോലി ചെയ്ത് സമ്പാദിക്കാൻ ആഗ്രഹം ഉണ്ടെങ്കിൽ വീട്ടിലിരുന്നും അതാവാം. വീട്ടമ്മമാർ തൊഴിൽ ചെയ്യുന്നത് അവരിൽ സുരക്ഷിതത്വ ബോധവും ആത്മവിശ്വാസവും വർധിക്കുന്നതിന്‌ കാരണമാകും.

വിദ്യാഭ്യാസ നിലവാരം, കുടുംബ പശ്ചാത്തലം എന്നിവക്കനുസരിച്ച്‌ തങ്ങൾക്കിണങ്ങിയ തൊഴിൽ കണ്ടെത്തുന്നതും ചെയ്യുന്നതും വീട്ടിൽ ഇരുന്നുകൊണ്ട് തന്നെയായാലോ? ഇതിനായി ഇന്ന് ധാരാളം അവസരങ്ങൾ ഉണ്ട്. ഇന്ത്യയിലെ തൊഴിൽശക്തിയുടെ ഏതാണ്ട്‌ ആറ്‌ മുതൽ പത്ത്‌ ശതമാനം മാത്രമേ സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നുള്ളൂ. ബാക്കിവരുന്നത് അധികവും സ്വകാര്യ സംരംഭങ്ങളിലോ സ്വയം സംരംഭങ്ങളിലോ ആണ്‌ കേന്ദ്രീകരിച്ചിരിക്കുന്നത്‌.

തൊഴിലില്ലായ്മയുടെ കാര്യത്തിൽ കേരളം മുൻപന്തിയിലാണ്‌. കൂടുതലും അഭ്യസ്ത വിദ്യരായ സ്ത്രീകൾ വീടുകളിൽ ഒതുങ്ങി കുടുന്നതാണിതിന് കാരണം. ഈ പ്രശ്നത്തിന് അറുതി വരുത്താൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ സ്ത്രീകൾക്ക്‌ സ്വയം സംരംഭങ്ങളും ചെറുകിട ബിസിനസ്‌ സ്ഥാപനങ്ങളും വ്യവസായങ്ങളും സ്ഥാപിക്കുന്നതിനാവശ്യമായ ട്രെയിനിംഗ്‌ പ്രോഗ്രാമുകൾ, കോഴ്സുകൾ, വായ്പാ പദ്ധതികൾ എന്നിവ അനുവദിച്ചിട്ടുണ്ട്. ഇത്തരം സ്ഥാപനങ്ങളാണ് വ്യവസായ വകുപ്പ്, നബാർഡ്‌, ചെറുകിട സൂക്ഷ്മ സംരംഭ മന്ത്രാലയം (മിനിസ്ട്രി ഓഫ്‌ മൈക്രോ സ്മാൾ ആന്റ്‌ മീഡിയം എന്റർപ്രൈസസ്‌) തുടങ്ങിയവ. സ്ത്രീകൾക്ക് വീട്ടിലിരുന്നു ചെയ്യാൻ പറ്റിയ ചില തൊഴിൽ മേഖലകൾ ചുവടെ കൊടുക്കുന്നു.

ഓൺലൈൻ അക്കൌണ്ടിംഗ്‌

അക്കൌണ്ടിംഗിൽ ഫിനാൻസ്‌, ഓഡിറ്റിംഗ്‌, ബില്ലിംഗ്‌ എന്നിവയിൽ താത്പര്യമുള്ളവർക്ക്‌ വീട്ടിലിരുന്ന്‌ ഇത്തരം ജോലി ഒട്ടും ബുദ്ധിമുട്ടില്ലാതെ ചെയ്യാം. മോഷ, ഗുരു, ഇലാൻസ്‌ എന്നീ വെബ്സൈറ്റുകൾ വഴി ഇത്തരം തൊഴിൽ സാധ്യതകൾ കണ്ടെത്താനാകും.

മെഡിക്കൽ ട്രാൻസ്ക്രിപ്ഷൻ

മെഡിക്കൽ ട്രാൻസ്ക്രിപ്ഷൻ ഇന്ന് ഏറെ പ്രചാരം നേടിക്കഴിഞ്ഞ ഒന്നാണ്. അല്പം കഴിവ് ഉണ്ടെങ്കിൽ വീട്ടിലിരുന്നു ചെയ്യാൻ കഴിയുന്ന ഒന്നാണിത്. വിദേശ രാജ്യങ്ങളിൽ ഡോക്ടർമാർ രോഗികളെ ചികിത്സിക്കുന്നതോടൊപ്പം ഇൻഷുറൻസ്‌ കമ്പനികൾക്ക്‌ വിശദമായ മെഡിക്കൽ റിപ്പോർട്ട്‌ സമർപിക്കേണ്ടതുണ്ട്‌. എന്നാൽ ഡോക്ടർമാരുടെ സമയ നഷ്ടം കണക്കിലെടുത്തു ഇത്തരം ജോലികൾ പുറമെയുള്ള കമ്പനികളെ ഏൽപ്പിക്കലാണ് പതിവ്. ഇതിനെയാണ് മെഡിക്കൽ ട്രാൻസ്‌ക്രിപ്ഷൻ എന്ന് പറയുന്നത്. ഈ കോഴ്സ് പഠിപ്പിക്കുകയും തൊഴിൽ നേടിക്കൊടുക്കുകയും ചെയ്യുന്ന ചില കമ്പനികൾ നമ്മുടെ കേരളത്തിലുമുണ്ട്‌. കോഴിക്കോട്‌ അസുറെ (AZURE), പുത്തനത്താണിയിലെ ആക്സൻ, കൊച്ചിയിലെ സ്പെക്ട്രം (SPECTRUM) തിരുവനന്തപുരത്ത്‌ (CDIT)എന്നിവ പഠനവും തൊഴിലവസരവും നൽകുന്നു

പ്രൂഫ്‌ റീഡിംഗ്‌

മാക്മില്ലൻ, പെങ്ങ്വിൻ മുതലായ വൻകിട പ്രസാധകർ അവരുടെ പ്രൂഫ് റീഡിങ് ജോലികൾ ചെയ്യാൻ ഓൺലൈൻ വഴി അവസരം നൽകാറുണ്ട്. പ്രസാധകശാലകളുടെ വെബ്സൈറ്റിൽ അവയുടെ ബാക്ക്‌ ആന്റ്‌ സപ്പോർട്ടിൽ പ്രവേശിച്ചാൽ ഈ തൊഴിലുകൾ നമുക്കും തേടാവുന്നതാണ്‌. ഫോട്ടോഷോപ്പ്‌, എക്സൽ, പവർപോയിന്റ്‌ എന്നിവയിൽ പ്രാവീണ്യമുള്ളവർക്ക്‌ ഗുരു, മോക്ഷ, ഈസി ജോബ്സ്‌, ഓൺലൈൻ ജോബ്സ്‌ എന്നിങ്ങനെയുള്ള സൈറ്റുകളിലൂടെ തൊഴിൽ തേടാവുന്നതാണ്‌.

കൂടാതെ ഡാറ്റ എൻട്രി, സ്റ്റിച്ചിംഗ് എന്നീ മേഖലകളിലും ഓൺലൈൻ വഴി ധാരാളം തൊഴിൽ അവസരങ്ങൾ ഉണ്ട്. വീട്ടു ജോലിയോടൊപ്പം തന്നെ കൊണ്ടുപോകാം എന്നുള്ളത് കൊണ്ട് തന്നെ ഏറെ പ്രയോജനമാകുന്നത് സ്ത്രീകൾക്ക് ആയിരിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇനി രക്ഷ കെഎസ്ആര്‍ടിസി പുത്തന്‍ ബസുകള്‍  (5 hours ago)

അമ്മയുടെയും ഭാര്യയുടെയും മുന്നിലിട്ട് യുവാവിന് ക്രൂരമര്‍ദനം  (6 hours ago)

അയ്യപ്പ സംഗമത്തില്‍ മുഖ്യാതിഥിയായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ ക്ഷണിച്ച് ദേവസ്വം മന്ത്രി  (6 hours ago)

സ്വര്‍ണ്ണക്കടത്ത് കേസില്‍ മുന്‍ യു എ ഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ക്ക് പിഴ  (6 hours ago)

വിജയ് നയിക്കുന്ന തമിഴക വെട്രി കഴകത്തിന്റെ മധുരാ റാലിയില്‍ വന്‍ ജനപ്രവാഹം  (7 hours ago)

വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കുന്നതിനുള്ള രേഖയായി ആധാര്‍ അംഗീകരിക്കേണ്ടി വരുമെന്ന് സുപ്രിംകോടതി  (7 hours ago)

ജയിലില്‍ കിടന്ന് ആരും ഭരിക്കേണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (7 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഓഫീസിനുമുന്നില്‍ എസ്എഫ്‌ഐ പ്രതിഷേധം  (7 hours ago)

കോഴിക്കോട് മെഡിക്കല്‍ കോളേജ് സര്‍ജിക്കല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് ഞായറാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും  (8 hours ago)

ഹമാസ് ഞങ്ങളുടെ നിബന്ധനകള്‍ അംഗീകരിച്ചില്ലെങ്കില്‍ ഗസ തകര്‍ത്ത് തരിപ്പണമാക്കുമെന്ന് ഇസ്രായില്‍  (9 hours ago)

അച്ഛന്റെ ആഗ്രഹം നടക്കില്ലെന്ന് അച്ഛന് മനസ്സിലായത് അപ്പോഴാണെന്ന് ചന്തു സലീംകുമാര്‍  (10 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്  (10 hours ago)

വിസിറ്റ് വിസയില്‍ എത്തുന്നവര്‍ക്ക് ആശുപത്രികളിലും ക്ലിനിക്കുകളിലും സേവനങ്ങള്‍ നല്‍കില്ലെന്ന് കുവൈറ്റ്  (10 hours ago)

നാട്ടിലിറങ്ങിയ പുള്ളിപ്പുലിയെ ആക്രമിച്ച് തെരുവുനായ  (11 hours ago)

ശ്രീലങ്കന്‍ മുന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെ അറസ്റ്റില്‍  (11 hours ago)

Malayali Vartha Recommends