Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

കേന്ദ്ര ശാസ്ത്രസാങ്കേതികമന്ത്രാലയം 2017 ലെ ഇന്‍സ്‌പെയര്‍ സ്‌കോളര്‍ഷിപ് ഫോര്‍ ഹയര്‍ എജുക്കേഷന് അപേക്ഷ ക്ഷണിച്ചു

27 DECEMBER 2017 09:45 AM IST
മലയാളി വാര്‍ത്ത

കേന്ദ്ര ശാസ്ത്രസാങ്കേതികമന്ത്രാലയം 2017 ലെ ഇന്‍സ്‌പെയര്‍ സ്‌കോളര്‍ഷിപ് ഫോര്‍ ഹയര്‍ എജുക്കേഷന് (ഷീ) അപേക്ഷ ക്ഷണിച്ചു. പ്രതിവര്‍ഷം ഷീ സ്‌കീമിന് കീഴില്‍ പതിനായിരത്തോളം സ്‌കോളര്‍ഷിപ്പുകളാണ് നല്‍കുന്നത്. 2017ല്‍ കേന്ദ്ര/സംസ്ഥാന അംഗീകൃത ബോര്‍ഡുകളിലൊന്നില്‍ നിന്ന് പന്ത്രണ്ടാംക്ലാസ് പൂര്‍ത്തിയാക്കിയവര്‍ക്കാണ് അപേക്ഷിക്കാനുള്ള അര്‍ഹത.

കൂടാതെ യു.ജി.സി അംഗീകൃത കോളജ്/യൂനിവേഴ്‌സിറ്റി/സ്ഥാപനത്തില്‍ നാച്വറല്‍/ബേസിക് സയന്‍സ് വിഷയങ്ങളില്‍ മൂന്ന് വര്‍ഷ ബി.എസ്‌സി, ബി.എസ്‌സി ഓണേഴ്‌സ് കോഴ്‌സിലോ നാലുവര്‍ഷ ബി.എസ് കോഴ്‌സിലോ അഞ്ച് വര്‍ഷ ഇന്റഗ്രേറ്റഡ് എം.എസ്‌സി, എം.എസ് പ്രോഗ്രാമിലോ പ്രവേശനം നേടിയിരിക്കുകയും വേണം.

പരിഗണിക്കുന്ന വിഷയങ്ങള്‍: ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ബയോളജി, സ്റ്റാറ്റിസ്റ്റിക്‌സ്, ജിയോളജി, ആസ്‌ട്രോഫിസിക്‌സ്, ആസ്‌ട്രോണമി, ഇലക്‌ട്രോണിക്‌സ്, ബോട്ടണി, സുവോളജി, ബയോകെമിസ്ട്രി, ആന്ത്രപ്പോളജി, മൈക്രോബയോളജി, ജിയോഫിസിക്‌സ്, ജിയോകെമിസ്ട്രി, അറ്റ്‌മോസ്‌ഫെറിക് സയന്‍സ്, ഓഷ്യാനിക് സയന്‍സസ്.

എന്‍ജിനീയറിങ്, മെഡിസിന്‍, ടെക്‌നോളജി, മറ്റ് പ്രഫഷനല്‍, ടെക്‌നിക്കല്‍, അപ്ലൈഡ്‌സയന്‍സ് കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്ക് നിലവില്‍ ഈ സ്‌കോളര്‍ഷിപ്പിന് അര്‍ഹതയില്ല. സ്‌കോളര്‍ഷിപ് തുകയായി പ്രതിവര്‍ഷം 60,000 രൂപയും സമ്മര്‍ ടൈം റിസര്‍ച് പ്രോജക്ടിന് 20,000 രൂപയും ലഭിക്കും.


ബിരുദകോഴ്‌സിന്റെ ആദ്യവര്‍ഷം മുതല്‍ പരമാവധി അഞ്ച് വര്‍ഷം വരെയോ അല്ലെങ്കില്‍ കോഴ്‌സ് കാലാവധി പൂര്‍ത്തിയാകുന്നതുവരെയോ ( ഇതില്‍ ഏതാണോ കുറഞ്ഞ കാലാവധി, അതാണ് പരിഗണിക്കുക) സ്‌കോളര്‍ഷിപ് ലഭിക്കും. ഓരോ വര്‍ഷത്തെയും അക്കാദമിക മികവ് വിലയിരുത്തിയാണ് അടുത്തവര്‍ഷത്തെ സ്‌കോളര്‍ഷിപ് നല്‍കുക.

യോഗ്യതപരീക്ഷയിലെ(പ്ലസ് ടു) മാര്‍ക്കും ഏതെങ്കിലും മത്സരപരീക്ഷകളിലെ മികവും വിലയിരുത്തിയാണ് സ്‌കോളര്‍ഷിപ്പിന് അര്‍ഹത നിശ്ചയിക്കുക. പ്രായം: 17നും 22 നും ഇടയില്‍.

www.online-inspire.gov.in... ലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഓണ്‍ലൈന്‍ അപേക്ഷ മാത്രമേ സ്വീകരിക്കൂ. ഡിസംബര്‍ 31 വരെയാണ് അപേക്ഷിക്കാവുന്നത്. വിശദമായ വിജ്ഞാപനം വെബ്‌സൈറ്റിലുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (19 minutes ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (30 minutes ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (36 minutes ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (39 minutes ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (45 minutes ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (50 minutes ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (59 minutes ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (1 hour ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (3 hours ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (4 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (4 hours ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (4 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (4 hours ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (5 hours ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (5 hours ago)

Malayali Vartha Recommends