Widgets Magazine
23
Aug / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോട്ടയായി എസ്എഫ്‌ഐയും ഡിവൈഎഫ്‌ഐയും... 100 സീറ്റോടെ ഭരണം തിരിച്ചു പിടിക്കും എന്ന് കരുതിയിരുന്ന കോണ്‍ഗ്രസിന് നാണക്കേടായി രാഹുല്‍ മാങ്കൂട്ടം; ചാനല്‍ ചര്‍ച്ചയിലൂടെ വന്ന നേതാവിനെ ചാനലുകാര്‍ പൂട്ടി


സിപിഐ മുന്‍ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി അന്തരിച്ചു.... 83 വയസായിരുന്നു, വാര്‍ദ്ധക്യകാല സഹചമായ അസുഖങ്ങളെത്തുടര്‍ന്ന് ഹൈദരാബാദിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം


ആനയുടെ ആക്രമണത്തിൽ കല്യാണി മരിക്കുന്നത് മകൻ ജിൽജുവിനോടു ഫോണിൽ സംസാരിക്കുന്നതിനിടെ; അമ്മയുടെ കരച്ചിലിന്റെ നടുക്കമൊഴിയാതെ മകൻ...


ബിജെപി സംസ്ഥാന നേതൃയോഗം എറണാകുളത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്യും...രാവിലെ പത്ത് മണിക്ക് പാലാരിവട്ടത്ത് നടക്കുന്ന പരിപാടിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അധ്യക്ഷത വഹിക്കും


ബാലിസ്റ്റിക് മിസൈൽ അ​ഗ്നി-5 വിജയകരമായി പരീക്ഷിച്ചു.. ശക്തി വർദ്ധിപ്പിക്കുന്നതിനായി 5,000 കിലോമീറ്റർ വരെ ദൂരം സഞ്ചരിക്കാൻ കഴിയുന്ന മിസൈലാണ് അ​ഗ്നി -5...സ്ട്രാറ്റജിക് ഫോഴ്സ് കമാൻഡിന്റെ കീഴിലാണ് പരീക്ഷണ വിക്ഷേപണം..

പിഎസ്.സി എല്‍ഡി ക്ലര്‍ക്ക് റാങ്ക് ലിസ്റ്റ് കാലാവധി മാര്‍ച്ചില്‍ അവസാനിക്കുന്നു

12 JANUARY 2018 02:15 PM IST
മലയാളി വാര്‍ത്ത

2015 ല്‍ പ്രസിദ്ധീകരിച്ച പി.എസ്.സി എല്‍.ഡി ക്ലര്‍ക്ക് റാങ്ക് ലിസറ്റിന്റെ കാലാവധി മാര്‍ച്ച് 31ന് അവസാനിക്കുന്നതോടെ നിരവധി പേരുടെ പ്രതീക്ഷ പൊലിയുന്നു. 23,792 പേരെ മുഖ്യപട്ടികയില്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയില്‍ നിന്ന് ഏഴായിരത്തില്‍പരം പേര്‍ക്ക് മാത്രമാണ് നിയമനശിപാര്‍ശ നല്‍കിയത്.
ലിസ്റ്റില്‍ അവശേഷിക്കുന്ന ഭൂരിഭാഗവും പ്രായപരിധി കഴിഞ്ഞ് ഇനി അവസരമില്ലാത്തവരാണ്. നിലവിലെ എല്‍.ഡി ക്ലര്‍ക്ക് റാങ്ക് ലിസ്റ്റില്‍ കിട്ടേണ്ട 1500 ഒഴിവുകള്‍ സൂപ്പര്‍ ന്യൂമറിയായി തൊട്ടുമുമ്പുള്ള ലിസ്റ്റിന് കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് നല്‍കിയിരുന്നു. അതിനാല്‍ നിലവിലെ ലിസ്റ്റ് 2015 ഏപ്രിലില്‍ വന്നെങ്കിലും ആറു മാസം കഴിഞ്ഞാണ് നിയമനമാരംഭിച്ചത്. തുടക്കത്തില്‍ തന്നെ ഇരുട്ടടിയേറ്റ ലിസ്റ്റ് പിന്നീട് നീങ്ങിയത് ഒച്ചിഴയുന്ന വേഗത്തിലും. അവസാനം സര്‍ക്കാറിന്റെ സാമ്പത്തികഞെരുക്കം കൂടി വന്നതോടെ തിരിച്ചടിയായി. ഇതുവരെയുള്ള പട്ടികകള്‍ക്ക് ചുരുങ്ങിയത് നാലുവര്‍ഷം വരെ കാലാവധി ലഭിച്ചിരുന്നു.

എന്നാല്‍, തസ്തിക നിയമനവുമായി ബന്ധപ്പെട്ട പല ഫയലുകളും ധനകാര്യവകുപ്പില്‍ കുടുങ്ങിയിട്ട് കാലമേറെയായി. കഴിഞ്ഞ സര്‍ക്കാര്‍ കാലത്ത് തയാറാക്കിയ ഹയര്‍ സെക്കന്‍ഡറി എല്‍.ഡി ക്ലര്‍ക്ക് തസ്തിക രൂപവത്കരണ ഫയല്‍ അഡീഷനല്‍ സെക്രട്ടറിയുടെ ശ്രദ്ധക്കുറവില്‍ എവിടേയും എത്തിയില്ല. അദ്ദേഹം ശിക്ഷണനടപടി നേരിട്ടെങ്കിലും ഫയലില്‍ തീരുമാനം വന്നില്ല. ഹയര്‍ സെക്കന്‍ഡറി മേഖല ഓഫിസുകളിലെ തസ്തിക രൂപവത്കരണ ഫയലും എച്ച്.എസ്.ഇ ഫയലിനൊപ്പം സമര്‍പ്പിച്ചിരുന്നെങ്കിലും തീരുമാനം വരാത്തത് റാങ്ക് ലിസ്റ്റുകാര്‍ക്ക് തിരിച്ചടിയാണ്. ഭക്ഷ്യസുരക്ഷ വകുപ്പിന്റെ ഗോഡൗണിലേക്ക് ജീവനക്കാരെ നിയമിക്കുന്ന ഫയല്‍ ധനകാര്യവകുപ്പ് തിരിച്ചയക്കുന്നതല്ലാതെ തീരുമാനമില്ല. എല്‍.എസ്.ജി.ഡി എന്‍ജിനീയര്‍മാരുടെ ഓഫിസ് ക്ലര്‍ക്ക് നിയമനവും ധനവകുപ്പ് പരിഗണിക്കുന്നില്ല. സംസ്ഥാനത്ത് ഏഴ് ആര്‍.ടി ഓഫിസുകള്‍ രൂപവത്കരിക്കാനുള്ള ഫയലും ധനവകുപ്പിന്റെ പക്കലുണ്ട്. മിക്ക വകുപ്പിലേയും ഡയറക്ടറേറ്റുകളില്‍ നിന്ന് പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യാതെ, കേസുകളുടെ പേരില്‍ മാറ്റിവയ്ക്കുന്നതും പട്ടികയിലുള്ളവരെ കുഴയ്ക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

100 സീറ്റോടെ ഭരണം തിരിച്ചു പിടിക്കും എന്ന് കരുതിയിരുന്ന കോണ്‍ഗ്രസിന് നാണക്കേടായി രാഹുല്‍ മാങ്കൂട്ടം; ചാനല്‍ ചര്‍ച്ചയിലൂടെ വന്ന നേതാവിനെ ചാനലുകാര്‍ പൂട്ടി  (9 minutes ago)

255 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് എന്‍.ക്യു.എ.എസ്. അംഗീകാരം  (14 minutes ago)

അതിഥി തൊഴിലാളി ഷോക്കേറ്റ് മരിച്ചു.....  (21 minutes ago)

വ്യാജ ബ്രാന്‍ഡുകള്‍ വിറ്റ 2 കേസുകളില്‍ ശിക്ഷ വിധിച്ചു  (36 minutes ago)

13 ഇനം അവശ്യ സാധനങ്ങളുമായി കണ്‍സ്യൂമര്‍ഫെഡിന്റെ  (45 minutes ago)

ഏരീസ് കൊല്ലം സെയിലേഴ്‌സിനെ നാല് വിക്കറ്റിന് വീഴ്ത്തി ട്രിവാന്‍ഡ്രം റോയല്‍സ്...  (1 hour ago)

സൗഹൃദ പോരാട്ടത്തില്‍ പങ്കെടുക്കാനാണ് ടീം വരുന്നത്....  (1 hour ago)

യുവാവിനെയും യുവതിയെയും മരിച്ച നിലയില്‍  (1 hour ago)

നയാഗ്ര വെള്ളച്ചാട്ടം കാണാനായി പോയ 50 വിനോദസഞ്ചാരികളാണ്  (1 hour ago)

വാര്‍ദ്ധക്യകാല സഹചമായ അസുഖങ്ങളെത്തുടര്‍ന്ന് സിപിഐ മുന്‍ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി അന്തരിച്ചു.  (2 hours ago)

ഇനി രക്ഷ കെഎസ്ആര്‍ടിസി പുത്തന്‍ ബസുകള്‍  (8 hours ago)

അമ്മയുടെയും ഭാര്യയുടെയും മുന്നിലിട്ട് യുവാവിന് ക്രൂരമര്‍ദനം  (9 hours ago)

അയ്യപ്പ സംഗമത്തില്‍ മുഖ്യാതിഥിയായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ ക്ഷണിച്ച് ദേവസ്വം മന്ത്രി  (9 hours ago)

സ്വര്‍ണ്ണക്കടത്ത് കേസില്‍ മുന്‍ യു എ ഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ക്ക് പിഴ  (9 hours ago)

വിജയ് നയിക്കുന്ന തമിഴക വെട്രി കഴകത്തിന്റെ മധുരാ റാലിയില്‍ വന്‍ ജനപ്രവാഹം  (10 hours ago)

Malayali Vartha Recommends