Widgets Magazine
15
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കടിച്ച പാമ്പിനെയും പോക്കറ്റിലിട്ട് ചികിത്സ തേടി ആശുപത്രിയിലെത്തി യുവാവ്..വീഡിയോ സമൂഹമാധ്യമങ്ങളില്‍ അതിവേഗം പ്രചരിച്ചുകൊണ്ടിരിക്കുകയാണ്...


രാഹുലുമായി തെളിവെടുപ്പ്.. 15 മിനിറ്റാണ് എടുത്തത്. ഹോട്ടലിലെ 408–ാം നമ്പർ മുറിയിലാണ് തെളിവെടുപ്പ്.. 21 മാസം പിന്നിട്ടതിനാൽ cctv ദൃശ്യങ്ങൾ സൂക്ഷിച്ചിട്ടില്ലെന്ന് ഹോട്ടൽ ജീവനക്കാർ..


ജോസ് കെ മാണിയാട് റോഷി അഗസ്റ്റിനും പ്രമോദ് നാരായണൻ ചെയ്തത്.. പിണറായിയുടെ ക്യാമ്പിൽ നിന്നും പുറത്തുകടക്കാനുള്ള ജോസിന്റെ ശ്രമങ്ങൾക്ക്.. വിലങ്ങുതടിയാവുന്നത് ഈ രണ്ടു നേതാക്കളാണ്..


കണ്ഠരർക്ക് ഇനി രക്ഷയില്ല.. വാജിവാഹനം പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) കൊല്ലം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു.. ഈ ശില്‍പ്പം 11 കിലോ തൂക്കം വരുന്നതും പഞ്ചലോഹത്തില്‍ സ്വര്‍ണം പൊതിഞ്ഞതുമാണ്..

കുഴഞ്ഞു വീണുള്ള മരണങ്ങള്‍ ഒഴിവാക്കാന്‍ എടുക്കേണ്ട മുന്‍കരുതലുകള്‍

05 FEBRUARY 2018 05:07 PM IST
മലയാളി വാര്‍ത്ത

കുഴഞ്ഞുവീണുള്ള മരണങ്ങള്‍ മാധ്യമവാര്‍ത്തകളില് സ്ഥിരം കാഴ്ചയായി കഴിഞ്ഞിരിക്കുന്നു. ഏറ്റവും അടുത്തായി ഓട്ടന്തുള്ളല് കലാകാരന് കലാമണ്ഡലം ഗീതാന്ദന്റെ മരണ വാര്‍യും നമ്മള്‍  ഇതേ തലക്കെട്ടില്തന്നെയാണ് വേദനയോടെ വായിച്ചു തീര്‍ത്തത്. എന്നാല്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ എങ്ങനെയാണ്, അല്ലെങ്കില്‍ എന്തുകൊണ്ടാണ് ഈ കുഴഞ്ഞുവീണുള്ള മരണങ്ങള്‍  സംഭവിക്കുന്നതെന്ന്. അതിന്റെ കാരണങ്ങള്‍ എന്തൊക്കെയാണെന്ന്?ഈ കുഴഞ്ഞു വീഴലുകള്‍  എന്തുകൊണ്ടാണെന്നും, ജീവന് നഷ്ടമാവുന്നതിലേക്ക് വരെ എത്തുന്ന ഇത്തരം അപകട സാധ്യതകളെ എങ്ങനെ ഒഴിവാക്കാമെന്നും വിശദീകരിക്കുകയാണ് ഇന്‌ഫോക്ലിനിക്കിലൂടെ ഡോ. ജമാല് ടി.എം.

കൂടെ നടക്കുന്ന ഒരാള്‍,അല്ലെങ്കില്‍ നമ്മള്‍ കണ്ടു കൊണ്ടു നില്‍ക്കുന്ന ഒരാള്‍ പെട്ടന്ന് കുഴഞ്ഞു വീഴുന്നതു ആലോചിച്ചു നോക്കൂ. എന്തായിരിക്കും നമ്മുടെ പ്രതികരണം. സുഹൃത്തുക്കളോ ബന്ധുക്കളോ ആണെങ്കില്‍ നമ്മള്‍ കരഞ്ഞു ബഹളം വെക്കും. അപരിചിതന്‍ ആണെങ്കില്‍ ഓടിച്ചെന്നു വെറുതേ നോക്കി നില്‍ക്കും. എന്നാല്‍ സമയോചിതമായ ഇടപെടലുകള്‍ കൊണ്ടു രക്ഷിക്കാവുന്ന ഒരു ജീവന്‍ ആയിരിക്കും നമ്മുടെ മുന്നില്‍ കിടക്കുന്നത്.

ഇവിടെയാണ് basic life supptor ന്റെ പ്രസക്തി. തളര്‍ന്നു വീഴാന്‍ കാരണം പലതാവാം. പക്ഷെ എന്തു തന്നെ ആയാലും അതു കണ്ടുപിടിച്ചു വിദഗ്ധ ചികിത്സ ലഭ്യമാവുന്നത് വരെ ആ വ്യക്തിയുടെ ജീവന്‍ പിടിച്ചു നിര്‍ത്താന്‍ കഴിയണം. അതിനാല്‍ basic life suppor കൊടുക്കുക എന്നത് ആശുപത്രിയില്‍ ഇരിക്കുന്ന ഡോക്ടര്‍മാരുടെ ചുമതലയല്ല. ദൃക്‌സാക്ഷിയായ ഓരോ വ്യക്തിയുടെയും ചുമതലയാണ്. പൊതുസ്ഥലങ്ങളിലും വേദികളിലും മറ്റും കുഴഞ്ഞു വീഴുന്ന ചിലരെയെങ്കിലും ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാന് കഴിയും..

എന്താണ് ബേസിക് ലൈഫ് സപ്പോര്‍ട്ട് കൊണ്ട് ഉദ്ദേശിക്കുന്നത് ? ഹൃദയമോ ശ്വാസകോശമോ രണ്ടും ഒന്നിച്ചോ പ്രവര്ത്തന രഹിതമായ ഒരു വ്യക്തിക്ക് താല്ക്കാലികമായി ആ പ്രവര്ത്തനം നമ്മള് ചെയ്തു കൊടുക്കുന്നതാണ് ബേസിക് ലൈഫ് സപ്പോര്ട്ട്. Cardiopulmonary resuscitation അഥവാ CPR
എന്നത് അതിന്റെ ഏറ്റവും പ്രധാന ഘടകമാണ്. പേരു സൂചിപ്പിക്കുന്ന പോലെ അത്ര ഭീകരമല്ല CPR . ചെറിയ ട്രെയിനിങ് മതി CPR ചെയ്യാന്‍ പഠിക്കാന്‍.

പെട്ടന്ന് ഒരാള്‍ കുഴഞ്ഞു വീഴാന്‍ അനേകം കാരണങ്ങളുണ്ട്. ഹൃദയ സംബന്ധമായ അസുഖങ്ങളാണ് പ്രധാനമായും. പലപ്പോഴും cardiac arrestഅഥവാ ഹൃദയ സ്തംഭനം ഹാര്ട്ട് അറ്റാക്കുമായി ജനങ്ങള് തെറ്റിദ്ധരിക്കാറുണ്ട്. അവ രണ്ടും ഒന്നല്ല. cardiac arrest സംഭവിക്കുന്നത് അധികവും ഹൃദയത്തിന്റെ മിടിപ്പിന്റെ താളത്തില്‍ ഉള്ള വ്യതിയാനം കൊണ്ടാണ്. Arrhythmia എന്നാണ് ഈ വ്യതിയാനത്തെ പറയുന്നത്. എന്നാല്‍ ഹാര്‍ട്ട് അറ്റാക്ക് എന്നാല്‍ ഹൃദയത്തിലേക്ക് രക്തം കൊണ്ടു പോവുന്ന ധമനികള്‍ അടഞ്ഞു പോവുന്നത് മൂലം ഹൃദയ പേശികള്‍ക്കുണ്ടാവുന്ന ക്ഷതമാണ്. ഹാര്‍ട്ട് അറ്റാക് വരുന്ന എല്ലാവര്‍ക്കും ഹൃദയ സ്തംഭനം വരാറില്ല. എന്നാല്‍ arrhythmia മൂലം സംഭവിക്കുന്ന ഹൃദയ സ്തംഭനത്തിന്റെ പ്രധാന കാരണങ്ങളില്‍ ഒന്നു ഹാര്‍ട്ട് അറ്റാക്ക് തന്നെയാണ്. ഹൃദയ സ്തംഭനത്തിന്റെ വിവിധ കാരണങ്ങള്‍ ഇവിടെ വിശദീകരിക്കുന്നില്ല. വഴിയില്‍ കുഴഞ്ഞു വീഴുന്ന ഒരാളെ ആശുപത്രി എത്തുന്ന വരെ എങ്ങനെ കൈകാര്യം ചെയ്യാം എന്ന് മാത്രം നോക്കാം.

ആദ്യമായി കുഴഞ്ഞു വീഴുന്ന ആള്‍ക്ക് സിപിആര്‍ ആവശ്യം ഉണ്ടോ എന്ന് മനസ്സിലാക്കേണ്ടതുണ്ട്. ഹൃദയസ്തംഭനം ആണോ അല്ലയോ എന്ന് തിരിച്ചറിയണം. ചെറിയ തലകറക്കം മൂലം വീഴുന്നവര്‍, ഷുഗര്‍ കുറഞ്ഞു ബോധം കെട്ടു വീഴുന്നവര്‍, അപസ്മാര സംബന്ധമായ പ്രശ്‌നങ്ങള്‍, സ്‌ട്രോക്ക് മൂലം വരുന്ന paralyssi തുടങ്ങിയവ കാരണം വഴിയില്‍ വീഴുന്നവരുടെ ഹൃദയവും ശ്വാസകോശവും സാധാരണ ഗതിയില്‍ പ്രവര്‍ ്ത്തനക്ഷമമായിരിക്കും. അവര്‍ക്ക് CPR ആവശ്യം ഇല്ല. വേഗം ആശുപത്രിയില്‍ എത്തിക്കാന്‍ വേണ്ട ഒരുക്കങ്ങള്‍ ചെയ്യുകയെ വേണ്ടൂ. മദ്യപിച്ചു വഴിയില്‍ കിടക്കുന്നവരും നമ്മുടെ നാട്ടില്‍ കുറവല്ല എന്നോര്‍ക്കണം. ഇത്തരം ആളുകളുടെ മേല്‍ CPR ചെയ്താല്‍ അടുത്തിടെ ഇറങ്ങിയ മലയാളം ഫിലിമിലെ രംഗം പോലെ പരിതാപകരമാവും കാര്യങ്ങള്‍.

വീണു കിടക്കുന്ന ആളെ വെപ്രാളം കാണിക്കാതെ ശക്തമായി കുലുക്കി വിളിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. അതിനു മുന്നേ ആള്‍ കിടക്കുന്ന സ്ഥലം സുരക്ഷിതമല്ലെങ്കില്‍ അനുയോജ്യമായ സ്ഥലത്തേക്ക് മാറ്റി കിടത്തണം. പ്രതികരണം ഒന്നും ഇല്ലെങ്കില്‍ കൂടുതല്‍ ആളുകളുടെ സഹായം കിട്ടാന്‍ ഉറക്കെ വിളിക്കണം. ഹൃദയസ്തംഭനം നേരിട്ട ഒരു വ്യക്തിയെ ഒരാള്‍ക്ക് ഒറ്റയ്ക്ക് അധിക സമയം കൈകാര്യം ചെയ്യാന്‍ പ്രയാസമാണ്. അടുത്ത പടിയായി രോഗിയുടെ പള്‍സും ശ്വസനവും പരിശോധിക്കണം. കഴുത്തിന്റെ മുന്വശത്ത് മധ്യത്തില്‍ ഉള്ള, പെട്ടന്ന് തൊട്ടു മനസ്സിലാക്കാവുന്ന എല്ലിന് ഇരു വശങ്ങളിലുമായി തലയിലേക്ക് രക്തം വഹിച്ചു കൊണ്ടു പോവുന്ന ധമനികളാണ് കാരോട്ടിഡ് ആര്‍ട്ടറികള്‍. ഒന്നോ രണ്ടോ വിരലുകള്‍ ഉപയോഗിച്ചു പതുക്കെ അമര്‍ത്തി നോക്കിയാല്‍ carotid ധമനിയുടെ മിടിപ്പ് എളുപ്പത്തില്‍ അറിയാന്‍ കഴിയും. ഇതാണ് carotid pulse..രണ്ടു കരോട്ടിഡുകളും ഒരുമിച്ചു അമര്‍ത്തി നോക്കരുത്. സ്വന്തം carotid pulse എല്ലാവരും ഒന്നു സ്വയം പരിശോധിക്കുന്നത് നല്ലതാണ്. എങ്കില്‍ മാത്രമേ ഒരു അവശ്യ ഘട്ടത്തില്‍ നമുക്ക് മറ്റൊരാളുടെ പള്‍സ് പരിശോധിക്കാന്‍ കഴിയൂ. ചുരുങ്ങിയത് 5 സെക്കന്റ് എങ്കിലും സൂക്ഷ്മമായി പരിശോധിച്ച ശേഷം മാത്രമേ പള്‍സ് ഇല്ല എന്ന നിഗമനത്തില്‍ എത്താന്‍ പാടുള്ളു. എന്നാല്‍ 10 സെക്കന്റില്‍ ഏറെ പള്‍സ് തിരഞ്ഞു സമയം കളയരുത്. വൈകും തോറും രോഗി രക്ഷപ്പെടാനുള്ള സാധ്യത കുറഞ്ഞു വരും. പള്‍സ് നോക്കുന്ന സമയത്തു തന്നെ രോഗിയുടെ നെഞ്ചിന്റെ അനക്കം ശ്രദ്ധിച്ചു ശ്വസിക്കുന്നുണ്ടോ എന്നു മനസിലാക്കാം. അതിനായി വേറെ സമയം കളയേണ്ടതില്ല.

പള്‍സും ശ്വാസവും ഇല്ലെങ്കില്‍ ഉടനടി CPR തുടങ്ങണം. ആദ്യം ചെയ്യേണ്ടത് ഹൃദയത്തിന്റെ ഭാഗത്തു കൈ കൊണ്ട് ശക്തമായി അമര്‍ത്തി രക്തം പമ്പ് ചെയ്യാന്‍ സഹായിക്കലാണ്. നെഞ്ചിന്റെ മധ്യത്തില്‍ നീളത്തില്‍ ഷീറ്റ് പോലെയുള്ള എല്ലാണ് sternum. Sternum തിന്റെ താഴെ പകുതിക്ക് പുറകില്‍ ആണ് ഹൃദയം സ്ഥിതി ചെയ്യുന്നത്. ആ ഭാഗത്ത് കൈപ്പത്തികൊണ്ട് താഴേക്കു ശക്തമായി അമര്ത്തി ഹൃദയതിന്റെ അറകളില്‍ നിന്നു രക്തം പ്രധാന ധമനിയിലേക്ക് തള്ളിക്കുകയാണ് ചെയ്യുന്നത്.

രോഗിയുടെ വശത്തു ഇരുന്നു കൈ മുട്ടുകള് മടങ്ങാതെ ഒരു കൈ പത്തി മേല് പറഞ്ഞ സ്ഥലത്തു വച്ചു മറു കൈ പത്തി അതിനു മുകളില്‍ വച്ചു,തോളും കൈ മുട്ടും കൈ പത്തിയും ഒരു ലൈനില് വരുന്ന രൂപത്തിലാണ് chest compression കൊടുക്കേണ്ടത്. ഒരു മിനിറ്റില് 100-120 compression എന്ന തോതില്‍ വേണം compression കൊടുക്കാന്‍. ഓരോ അമര്‍ത്തല്‍ കഴിഞ്ഞാലും കൈ അയച്ചു നെഞ്ചിനെ പൂര്ണ്ണമായും പഴയ position ലേക്ക് വരാന് അനുവദിക്കണം. compression കൊടുക്കുന്നത് മറ്റു പ്രാധാന്യം ഇല്ലാത്ത കാര്യങ്ങള്‍ക്കു വേണ്ടി ഇടക്ക് നിര്‍ത്താതെ നോക്കണം. 10 sec ന് മുകളില്‍ compression മുടങ്ങിയാല്‍ രോഗിയുടെ സ്ഥിതി മോശമാവാന്‍ സാധ്യത കൂടുതലാണ്.

ഇതോടൊപ്പം തന്നെ രോഗിയുടെ ശ്വസനവും ശ്രദ്ധിക്കേണ്ടതുണ്ട്. രോഗി ശ്വാസം എടുക്കുന്നില്ലെങ്കില്‍ ഓരോ 30 chest compression ന് ശേഷവും 2 ശ്വാസം കൊടുക്കണം. അതെങ്ങനെ ചെയ്യും എന്ന് നോക്കാം. 30 compression ..കൊടുത്തു കഴിഞ്ഞ ഉടനെ രോഗിയുടെ തല ഭാഗത്തേക്ക് നീങ്ങുക. ഒരാള് എഴുന്നേറ്റു നിന്നു നേരെ മുകളിലേക്കു നോക്കുമ്പോള്‍ എങ്ങനെയാണോ തലയുടെയും കഴുത്തിന്റെയും പൊസിഷന്‍,അതേ പോലെ രോഗിയുടെ തലയും കഴുത്തും പൊസിഷന്‍ ചെയ്യണം. നെറ്റിയുടെ മേല്‍ ഒരു കൈ വച്ചു താഴോട്ടും താടി മേല്‍ ഒരു കൈ വച്ചു മുകളിലൊട്ടും പതിയെ തള്ളിയാല്‍ മതിയാകും. നെറ്റിയില്‍ വച്ച കൈ കൊണ്ട് രോഗിയുടെ മൂക്ക് പൊത്തി പിടിച്ചു വായയുടെ മേല്‍ സ്വന്തം വായ് വച്ചു 2 തവണ ഉള്ളിലേക്ക് ഊതിയാണ് ശ്വാസം കൊടുക്കേണ്ടത്. ഒരു പരിചയവും ഇല്ലാത്ത ഒരാള്‍ക്ക് വായില്‍ ഊതി ശ്വാസം കൊടുക്കാന്‍ മടി തോന്നുണ്ടെങ്കില്‍ ചുരുങ്ങിയ പക്ഷം chest compression എങ്കിലും കൊടുക്കുക. അതുതന്നെ ചിലപ്പോള്‍ ജീവരക്ഷയ്ക്ക് ഉതകുന്നതാവും.

രോഗിയുടെ വായ്ക്കു മേല്‍ കനം കുറഞ്ഞ എന്തെങ്കിലും ടവല്‍ വിരിച്ചു അതിലൂടെ ഊതുന്നത് രോഗിയുടെ ഉമിനീരുമായി സമ്പര്‍ക്കം വരാതിരിക്കാന് സഹായിക്കും. ഓരോ സെക്കന്റ് ദൈര്ഘ്യമുള്ള 2 ശ്വാസം കൊടുത്ത ഉടനെ തിരിച്ചു പഴയ പൊസിഷനില്‍ വന്നു chest compression പുനരാരംഭിക്കണം. 30 compression കഴിഞ്ഞു വീണ്ടും പഴയ പോലെ ശ്വാസം കൊടുക്കണം. ഇതിനിടെ സഹായത്തിനു ഒരാളെ കിട്ടിയാല് chest compression ഒരാളും ശ്വാസം കൊടുക്കല് മറ്റേ ആളും ഏറ്റെടുക്കണം. Chest compression കൊടുക്കുന്ന ആള് പെട്ടന്ന് ക്ഷീണിക്കാന് സാധ്യതയുള്ളതിനാല് 30 compression, 2 ശ്വാസവും 5 തവണ കൊടുത്തു കഴിഞ്ഞാല് chest compression നിലവില് ശ്വാസം കൊടുക്കുന്ന ആള് ഏറ്റെടുത്തു ആ ജോലി മറ്റേ ആള്ക്ക് കൈ മാറണം. ഓരോ 5 cycle കഴിയുമ്പോളും ഇങ്ങനെ പരസ്പരം മാറണം.

ഓരോ 5 cycle കഴിയുമ്പോളും മറക്കാന്‍ പാടില്ലാത്ത ഒരു കാര്യം ഉണ്ട്. ഹൃദയം സ്വയം പ്രവര്ത്തനക്ഷമമായോ എന്നു നോക്കേണ്ടതുണ്ട്. നേരത്തെ കാരോട്ടിഡ് പള്‌സ് നോക്കിയ പോലെ വീണ്ടും നോക്കണം. ശ്വാസം കൊടുക്കുന്ന ആളും chest compression കൊടുക്കുന്ന ആളും പരസ്പരം ജോലി മാറുന്ന സമയത്തു സമയ നഷ്ടം കൂടാതെയാണ് പള്‍സ് നോക്കേണ്ടത്. പള്‍സ് നോക്കുന്നതില്‍ പ്രാവീണ്യം ഇല്ലാത്ത ആളുകള്‍ അതിനു വേണ്ടി സമയം പാഴാക്കാതെ രോഗി ശ്വസിക്കുന്നുണ്ടോ അല്ലെങ്കില്‍ ജീവന്റെ മറ്റു ലക്ഷണങ്ങള്‍ വല്ലതും ഉണ്ടോ എന്ന് നോക്കുന്നതാണ് നല്ലത്. പള്‍സ് ഉണ്ടെങ്കില്‍ chest compression ആവശ്യമില്ല. പള്‍സ് വന്ന ശേഷം രോഗി സ്വയം ശ്വസിക്കുന്നുണ്ടെങ്കില്‍ ശ്വാസം കൊടുക്കുന്നത് നിര്‍ത്താം. അല്ലെങ്കില്‍ ഓരോ 56 സെക്കന്റില്‍ ഒരു ശ്വാസം എന്ന മട്ടില്‍ കൊടുക്കണം. പള്‍സും ശ്വാസവും വന്നില്ലെങ്കില്‍ ആശുപത്രിയില്‍ എത്തുന്നത് വരെയോ emergency medical team എത്തുന്നത് വരെയോ CPR തുടരണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്‌കോട്ടിലെ ജയത്തോടെ പരമ്പരയില്‍ ഇന്ത്യയ്ക്ക് ഒപ്പമെത്തി കിവീസ്  (5 hours ago)

ക്രിമിനല്‍ പശ്ചാത്തലം മറച്ചുവച്ച് ജോലി നേടിയ ഉദ്യോഗസ്ഥനെ പിരിച്ചുവിട്ട സംഭവം: ക്രിമിനല്‍ കുറ്റം ചെയ്താല്‍ സര്‍ക്കാര്‍ ഉദ്യോഗം കിട്ടില്ലെന്ന് സുപ്രീം കോടതി  (5 hours ago)

രാഹുലിനെതിരെ സ്പീക്കര്‍ക്ക് പരാതി നല്‍കി ഡികെ മുരളി എംഎല്‍എ  (5 hours ago)

ഇറാനില്‍ നിന്ന് എത്രയും വേഗം പുറത്ത് കടക്കാന്‍ ഇന്ത്യക്കാര്‍ക്ക് നിര്‍ദേശം  (5 hours ago)

ക്ഷേത്രദര്‍ശനത്തിന് പോയ 15കാരനെ മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

ശബരിമല സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ശങ്കരദാസിനെ അറസ്റ്റ് ചെയ്തു  (6 hours ago)

കെഎസ്ആര്‍ടിസി ബസ് സ്‌കൂട്ടറിലിടിച്ച് യുവതിക്ക് ദാരുണാന്ത്യം  (7 hours ago)

ബസില്‍ കടത്തുകയായിരുന്ന എം.ഡി.എം.എയുമായി യുവാവ് പിടിയില്‍  (7 hours ago)

പരോളിലിറങ്ങി മുങ്ങിയ കൊലക്കേസ് പ്രതി നാല് വര്‍ഷത്തിന് ശേഷം പൊലീസ് പിടിയിലായി  (7 hours ago)

യുപിയിലെ ഒരു ആശുപത്രിയില്‍ എലികളുടെ വിളയാട്ടം; യോഗി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്  (8 hours ago)

മകര ജ്യോതി തെളിഞ്ഞു...! അപ്പോഴും ഒരേ ഒരു പ്രാർത്ഥന സ്വർണ കള്ളന്മാർ നിന്ന് ഉരുകണേ...! അയ്യപ്പാ...! അയ്യപ്പന്മാരുടെ ശരണം വിളി  (8 hours ago)

പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു:തിരുവാഭരണ വിഭൂഷിതനായ അയ്യപ്പനെ കണ്ടുതൊഴുത് ഭക്തസഹസ്രങ്ങള്‍ മലയിറങ്ങിത്തുടങ്ങി  (8 hours ago)

ആരോഗ്യ വകുപ്പിന് പുതിയ വെബ് പോര്‍ട്ടല്‍; ഒറ്റ ക്ലിക്കില്‍ ആരോഗ്യ വകുപ്പിന് കീഴിലുള്ള 10 വകുപ്പുകള്‍, 30 സ്ഥാപനങ്ങള്‍  (9 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിനെ എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെങ്കില്‍ നിയമസഭാംഗം പരാതി നല്‍കേണ്ടതുണ്ടെന്ന് സ്പീക്കര്‍  (9 hours ago)

14കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ 43കാരന് ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി  (9 hours ago)

Malayali Vartha Recommends