ചരിത്ര നേട്ടം... ഭൂമിയിൽ നിന്ന് ഏറ്റവും അകലെ എത്തിയ മനുഷ്യ നിർമ്മിത വസ്തു എന്ന റെക്കാഡ് സ്വന്തമാക്കി നാസയുടെ വോയേജർ 1 പേടകം....

ഭൂമിയിൽ നിന്ന് ഏറ്റവും അകലെ എത്തിയ മനുഷ്യ നിർമ്മിത വസ്തു എന്ന റെക്കാഡ് സ്വന്തമാക്കി നാസയുടെ വോയേജർ 1 പേടകം. 49 വർഷം മുമ്പ് വിക്ഷേപിച്ച പേടകം ഇന്നലെ ഭൂമിയിൽ നിന്ന് 2,590 കോടി കിലോമീറ്റർ (ഒരു പ്രകാശ ദിനം) അകലെയെത്തി. ഇന്ത്യൻ സമയം ഇന്നലെ വൈകിട്ട് 3.46നായിരുന്നു ചരിത്ര നേട്ടം.
ഭൂമിയിൽ നിന്ന് പുറപ്പെടുന്ന പ്രകാശം വോയേജർ 1ലേക്ക് എത്താനായി ഇനി ഒരു ദിവസം വേണം. പ്രകാശത്തിന്റെ വേഗതയിൽ സഞ്ചരിക്കുന്ന റേഡിയോ സിഗ്നലുകൾ വോയേജർ 1ൽ നിന്ന് ഭൂമിയിലേക്ക് എത്താനും 24 മണിക്കൂർ വേണം. വ്യാഴത്തിന്റെ വളയങ്ങൾ ആദ്യമായി പകർത്തിയത് വോയേജർ 1 ആണ് (1979ൽ). വ്യാഴത്തിന്റെ രണ്ട് ഉപഗ്രഹങ്ങളെയും വ്യാഴത്തിന്റെ അയോ ഉപഗ്രഹത്തിലെ അഗ്നിപർവ്വതങ്ങളെയും കണ്ടെത്തി. ശനിയുടെ വളയങ്ങളും പഠനവിധേയമാക്കി. 2012ൽ ഹീലിയോപോസ് കടന്ന് ഇന്റർസ്‌റ്റെല്ലാർ സ്‌പേസിലെത്തിയ ആദ്യ പേടകമായി. സൂര്യന്റെ കാന്തിക വലയത്തിന്റെയും സൗരവാതത്തിന്റെയും സ്വാധീനം അവസാനിക്കുന്ന അതിർത്തിയാണ് ഹീലിയോപോസ്.
വിക്ഷേപണം നടന്നത് 1977 സെപ്തംബർ 5ന് നടന്നു. വേഗത മണിക്കൂറിൽ 60,774 കിലോമീറ്റർ. ഇതിന് ലക്ഷ്യമില്ല. ഒഫീയൂകസ് നക്ഷത്രസമൂഹത്തിന്റെ ദിശയിലേക്ക് നീങ്ങുകയാണ് . സൗരയൂഥം പൂർണമായി കടന്നിട്ടില്ല. 30,000 വർഷം വേണ്ടിവരും 2036 ഓടെ ഊർജ്ജം തീർന്നാലും കോടിക്കണക്കിന് വർഷം അനന്തതയിൽ ചുറ്റുകയും ചെയ്യും .
https://www.facebook.com/Malayalivartha























