Widgets Magazine
20
Sep / 2019
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്വത്ത് തട്ടിയെടുക്കാനായി പെറ്റമ്മയെ വീട്ടിനുള്ളില്‍ പൂട്ടിയിട്ട് മകന്റെ ക്രൂരത.... . ദിവസങ്ങളോളും കിടന്നിടത്ത് കിടന്ന് ദുരിതം അനുഭവിച്ച്, ഒടുവില്‍ പുഴുവരിച്ച് കിടക്കുന്ന വൃദ്ധയെ രക്ഷിക്കാന്‍ പോലും ആരെയും കടത്തി വിടാതെ ക്രൂരതയുടെ പര്യായമായി മാറുകയായിരുന്നു മനുഷ്യത്വം തൊട്ടു തീണ്ടിയിട്ടില്ലാത്ത മകൻ;സി.ഐയുടെ നേതൃത്വത്തില്‍ എത്തിയ പൊലീസ് സംഘം വീട് ചവിട്ടി തുറന്നപ്പോൾ ഉറക്കെ കരയാന്‍ പോലും ത്രാണിയില്ലാതെ ഒരു പുതപ്പില്‍ പൊതിഞ്ഞ് അമ്മയെ കിടത്തിയിരിക്കുന്നതായിരുന്നു വീട്ടിനുള്ളില്‍ കണ്ടത്...


ദുൽഖർ സൽമാന്റെ നായിക മാളവികയുടെ പുതിയ ഫോട്ടോ കണ്ട് കണ്ണ് തള്ളി ആരാധകർ!! ഇനിയെന്തൊക്കെ കാണേണ്ടിവരും...


അമേരിക്കയിലെ വാഷിംഗ്ടണ്‍ ഡിസിയില്‍ വന്‍ വെടിവെയ്പ്പ് നടന്നു .. അമേരിക്കന്‍ പ്രസിഡണ്ടിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന് സമീപത്താണ് വെടിവെയ്പ്പുണ്ടായത് എന്നത് ആശങ്ക ഉയർത്തുന്നു..കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല ..


കഷ്ടം ഈ നടന്‍ എവിടെ എന്നുപോലും മരണവാര്‍ത്ത അറിയുന്നതിന് തൊട്ടു മുന്‍പു വരെ ഓര്‍കാത്തവര്‍ ഇന്ന് കണ്ണു നനയ്ക്കുന്നു!! എന്തു സംഭവിച്ചാലും ഒരാള്‍ മാത്രം വരും മമ്മൂക്ക; അനുശോചന പോസ്റ്റിടുന്നതിനെ വിമര്‍ശിച്ച്‌ ആദിത്യന്‍


നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചമഞ്ഞെത്തി നടിയുടെ കൈകളിൽ തട്ടിയെടുത്തത് ലക്ഷങ്ങൾ... സംഭവത്തിൽ മൂന്നുപേർ പിടിയിൽ

ലൈംഗിക ഉദ്ദീപനങ്ങള്‍ സ്വീകരിക്കവേ, പുരുഷന്മാരേക്കാള്‍ കൂടുതല്‍ മസ്തിഷ്‌കം ഉത്തേജിപ്പിക്കപ്പെടുന്നത് സ്ത്രീകള്‍ക്കെന്ന് പഠനം

12 FEBRUARY 2018 02:36 PM IST
മലയാളി വാര്‍ത്ത

സ്ത്രീകളെ സംബന്ധിച്ചിടത്തോളം, ലൈംഗികോത്തേജനം എന്നത് ലാഘവത്തോടെ കരുതേണ്ട കാര്യമല്ലെന്ന് ഏറെക്കുറെ എല്ലാവര്‍ക്കുമറിയാം. ഇണയോടുള്ള അടുപ്പം സുദൃഢമാക്കുന്നതിന് ലൈംഗികോത്തേജന സമയത്തുള്ള സ്ത്രീയുടെ സങ്കീര്‍ണ്ണമായ മനോവ്യാപാരങ്ങള്‍ക്ക് വലിയ സ്വാധീനം ഉണ്ടെന്ന് ഒരു പുതിയ പഠനം വ്യക്തമാക്കുന്നു.

ലൈംഗികമായി ഉത്തേജിപ്പിക്കപ്പെടുന്ന വേളകളില്‍ തലച്ചോറും ഉദ്ദീപിപ്പിക്കപ്പെടുന്നുണ്ടെങ്കിലും പുരുഷന്മാരേക്കാള്‍ വളരെ കൂടിയ നിലയിലാണ് അത് സ്ത്രീകളില്‍ ഉണ്ടാവുന്നത് എന്നാണ് പുതിയ പഠനം പറയുന്നത്.

കാനഡയിലെ മാക്ഗില്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകന്മാരാണ് ഈ വിഷയവുമായി ബന്ധപ്പെട്ടുള്ള പരീക്ഷണങ്ങള്‍ നടത്തിയത്. 20 പുരുഷന്മാരേയും 20 സ്ത്രീകളേയും ഉള്‍പ്പെടുത്തിയായിരുന്നു പരീക്ഷണം. ഇവരുടെ തലച്ചോറുകളെ രണ്ടു സ്‌കാനറുകളുമായി യോജിപ്പിച്ചിരിക്കവേ അവര്‍ക്ക് മുമ്പില്‍ ലൈംഗികാതിപ്രസരമുള്ള സിനിമകള്‍ പ്രദര്‍ശിപ്പിച്ചു കൊണ്ടായിരുന്നു പരീക്ഷണം.

ആ സമയത്തുള്ള അവരുടെ തലച്ചോറിലെ ഉദ്ദീപനങ്ങളെ പിടിച്ചെടുക്കുന്ന ഒരു എം ആര്‍ഐ മെഷീന്‍ ആയിരുന്നു ആദ്യത്തേത്. മറ്റൊരെണ്ണം അവരുടെ ജനനേന്ദ്രിയഭാഗവുമായി യോജിപ്പിച്ചിരുന്ന ഒരു കാമറ ആയിരുന്നു. ഇതാകട്ടെ സ്വകാര്യ ഭാഗത്തുണ്ടാകുന്ന താപനിലയുടെ വ്യത്യാസത്തിനനുസരിച്ച് പ്രവര്‍ത്തിക്കുന്നതുമായിരുന്നു.

സ്ത്രീക്കും പുരുഷനും നല്‍കിയ ലൈംഗിക ഉത്തേജനങ്ങള്‍ ഒരു പോലെയുള്ളതായിരുന്നപ്പോഴും അവരുടെ തലച്ചോറിലുണ്ടായ ഉദ്ദീപനങ്ങളുടെ അവസ്ഥയില്‍ വലിയ വ്യത്യാസമുണ്ടായിരുന്നതായി കണ്ടെത്തി. ലൈംഗികമായി ഉത്തേജിപ്പിക്കപ്പെട്ടപ്പോള്‍ സ്ത്രീയുടെ തലച്ചോറിനുണ്ടായ ഉദ്ദീപനം പുരുഷനേക്കാള്‍ വളരെ കൂടുതലാണെന്ന് മനസ്സിലായി.തലച്ചോറും ജനനേന്ദ്രിയവുമായി നേരിട്ട് ബന്ധമുള്ള ഭാഗങ്ങള്‍ സ്ത്രീകളില്‍ ഉണ്ടായിരുന്നത്ര പുരുഷന്റെ തലച്ചോറില്‍ ഉണ്ടായിരുന്നില്ലെന്നാണ് പഠനം കണ്ടെത്തിയത്.

സ്ത്രീകളുടെ ലൈംഗികോത്തേജനവുമായി ബന്ധപ്പെട്ട് കൂടുതല്‍ പഠനങ്ങള്‍ നടത്തേണ്ടതുണ്ടെന്നും ഈ പഠനം കൗതുകകരമായ വിവരങ്ങളാണ് വെളിപ്പെടുത്തിയിട്ടുള്ളതെന്നും ലണ്ടന്‍ കിംഗ്‌സ് കോളേജിലെ സൈക്കോളജി ലക്ചററായ ക്വാസി റഹ്മാന്‍ അഭിപ്രായപ്പെട്ടു. ബ്രെയിന്‍ ഇമേജിംഗും ജനനേന്ദ്രിയ താപനിലയുമായി ബന്ധപ്പെടുത്തി ഒരു പഠനം നടത്തിയത് വളരെ പുതുമയുള്ള കാര്യമാണെന്നും അദ്ദേഹം വിലയിരുത്തി.
ജേണല്‍ ഓഫ് സെക്ഷ്വല്‍ മെഡിസിനില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുള്ളതാമണ് ഈ വിവരങ്ങള്‍. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൊഴിലവസരവുമായി നബാര്‍ഡ് ; 14,650 - 34,990 രൂപ വരെ പ്രതിമാസ ശമ്പളം ; ഒക്ടോബർ 2 വരെ അപേക്ഷിക്കാം  (6 minutes ago)

സ്വത്ത് തട്ടിയെടുക്കാനായി പെറ്റമ്മയെ വീട്ടിനുള്ളില്‍ പൂട്ടിയിട്ട് മകന്റെ ക്രൂരത ..  (14 minutes ago)

ഉംറ തീര്‍ത്ഥാടകരുടെ തിരക്ക് കണക്കിലെടുത്ത് കോഴിക്കോട് നിന്ന് ജിദ്ദയിലേക്ക് അധിക സര്‍വീസുകളുമായി സൗദി എയര്‍ലൈന്‍സ്  (18 minutes ago)

പാക്കിസ്ഥാനും ചൈനയ്്ക്കും നെഞ്ചിടിപ്പ് കൂടി, ഇനി പറപ്പിക്കല്‍ കടുക്കും; പുതിയ വ്യോമസേന മേധാവിയായി വൈസ് എയര്‍ ചീഫ് മാര്‍ഷല്‍ ആര്‍.കെ.എസ് ബദൗരിയ ചുമതലയേല്‍ക്കും  (25 minutes ago)

സവാളവില കുതിച്ചുയരുന്നു  (33 minutes ago)

ദുൽഖർ സൽമാന്റെ നായിക മാളവികയുടെ പുതിയ ഫോട്ടോ കണ്ട് കണ്ണ് തള്ളി ആരാധകർ!! ഇനിയെന്തൊക്കെ കാണേണ്ടിവരും...  (40 minutes ago)

വാഷിംഗ്ടണ്‍ ഡിസിയില്‍ വന്‍ വെടിവെയ്പ്പ്  (55 minutes ago)

''കമ്പിയില്ലേൽ കമ്പിയെണ്ണും'' ഇബ്രാഹിം കുഞ്ഞിനെ ട്രോളി മന്ത്രി എം എം മണി  (1 hour ago)

കഷ്ടം ഈ നടന്‍ എവിടെ എന്നുപോലും മരണവാര്‍ത്ത അറിയുന്നതിന് തൊട്ടു മുന്‍പു വരെ ഓര്‍കാത്തവര്‍ ഇന്ന് കണ്ണു നനയ്ക്കുന്നു!! എന്തു സംഭവിച്ചാലും ഒരാള്‍ മാത്രം വരും മമ്മൂക്ക; അനുശോചന പോസ്റ്റിടുന്നതിനെ വിമര്‍ശിച്  (1 hour ago)

ഇറാനും ബ്രിട്ടനും തമ്മിലുള്ള കപ്പൽപ്പോരിൽ അകപ്പെട്ട രണ്ട് മലയാളികൾ തിരിച്ചെത്തി ; ഇനിയും വിട്ടു കിട്ടാനുള്ളവർക്കായി പ്രാർത്ഥനയോടെ ഉറ്റവർ  (1 hour ago)

ഇന്ത്യന്‍ കമ്പനികള്‍ക്കുള്ള കോര്‍പറേറ്റ് നികുതി കുറച്ചു... സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പുതിയ ഇളവുകളുമായി കേന്ദ്ര സര്‍ക്കാര്‍  (1 hour ago)

നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചമഞ്ഞെത്തി നടിയുടെ കൈകളിൽ തട്ടിയെടുത്തത് ലക്ഷങ്ങൾ... സംഭവത്തിൽ മൂന്നുപേർ പിടിയിൽ  (1 hour ago)

തലയില്‍ കൈവച്ച് കുറ്റപത്രം... ആനക്കൊമ്പ് കേസില്‍ എല്ലാം മറന്നിരിക്കെ മോഹന്‍ലാലിന് കനത്ത തിരിച്ചടി; ആനക്കൊമ്പ് കൈവശംവച്ച കേസില്‍ ഏഴുവര്‍ഷത്തിനു ശേഷം മോഹന്‍ലാലിനെ പ്രതിചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിച്ചു  (1 hour ago)

അമേരിക്ക ഭീകരര്‍ക്ക് വച്ച കുറി പിഴച്ചു; അമേരിക്കന്‍ ഡ്രോണ്‍ ആക്രമണംത്തിന്‍ അഫ്ഗാനിസ്ഥാനില്‍ 30 കര്‍ഷകര്‍ കൊല്ലപ്പെട്ടു  (2 hours ago)

അമ്മയുടെ കയ്യിൽ നിന്നും വഴുതി റോഡിൽ വീണ കുഞ്ഞിനെ രക്ഷിച്ചവർക്ക് സ്നേഹത്തിൽ പൊതിഞ്ഞ സമ്മാനവുമായി ഒരു വ്യാപാരി  (2 hours ago)

Malayali Vartha Recommends