Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

യു​വാ​ക്ക​ൾ​ക്കി​ട​യി​ൽ സ​ഹ​ക​ര​ണം, അ​ച്ച​ട​ക്കം, നേ​തൃ പാ​ട​വം, സാ​ഹ​സി​ക​ത എ​ന്നി​വ വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​തി​നു രൂ​പീ​ക​രി​ച്ച നാ​ഷ​ണ​ൽ കേ​ഡ​റ്റ് കോ​ർ (എ​ൻ​സി​സി) സാ​യു​ധ സേ​ന​യി​ലേ​ക്കൊ​രു പാ​ലം കൂ​ടി​യാ​ണ്

24 JULY 2018 02:34 PM IST
മലയാളി വാര്‍ത്ത

യു​വാ​ക്ക​ൾ​ക്കി​ട​യി​ൽ സ​ഹ​ക​ര​ണം, അ​ച്ച​ട​ക്കം, നേ​തൃ പാ​ട​വം, സാ​ഹ​സി​ക​ത എ​ന്നി​വ വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​തി​നു രൂ​പീ​ക​രി​ച്ച നാ​ഷ​ണ​ൽ കേ​ഡ​റ്റ് കോ​ർ (എ​ൻ​സി​സി) സാ​യു​ധ സേ​ന​യി​ലേ​ക്കൊ​രു പാ​ലം കൂ​ടി​യാ​ണ്. നി​ര​വ​ധി ആ​നു​കൂ​ല്യ​ങ്ങ​ളാ​ണു ക​രി​യ​റി​ലേ​ക്കു ചു​വ​ടു​വ​യ്ക്കു​ന്ന​വ​ർ​ക്കാ​യി കാ​ത്തി​രി​ക്കു​ന്ന​ത്.

പ്ര​തി​രോ​ധ സേ​വ​നം
എ ​ഗ്രേ​ഡി​ലോ ബി ​ഗ്രേ​ഡി​ലോ സി ​സ​ർ​ട്ടി​ഫി​ക്ക​റ്റ് പാ​സാ​യി 50 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ബി​രു​ദം നേ​ടി​യ​വ​ർ​ക്ക് പ്ര​തി​രോ​ധ സേ​ന​യി​ൽ ക​മ്മീ​ഷ​ൻ ല​ഭി​ക്കു​വാ​ൻ നി​ശ്ചി​ത എ​ണ്ണം സീ​റ്റു​ക​ൾ സം​വ​ര​ണം ചെ​യ്തി​ട്ടു​ണ്ട്.

കരസേന: ഡെ​റാ​ഡൂ​ൺ ഇ​ന്ത്യ​ൻ മി​ലി​ട്ട​റി അ​ക്കാ​ഡ​മി (ഐ​എം​എ) യി​ൽ എ​ൻ​സി​സി സി ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ള്ള ആ​ണ്‍​കു​ട്ടി​ക​ൾ​ക്കാ​യി ഓ​രോ കോ​ഴ്സി​ലേ​ക്കും 19 സീ​റ്റു​ക​ൾ സം​വ​ര​ണം ചെ​യ്തി​ട്ടു​ണ്ട്.

ചെ​ന്നൈ​യി​ലെ ഓ​ഫീ​സേ​ഴ്സ് ട്രെ​യി​നിം​ഗ് അ​ക്കാ​ഡ​മി​യി​ൽ എ​ൻ​സി​സി സി ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ള്ള ആ​ണ്‍​കു​ട്ടി​ക​ൾ​ക്ക്- 50, പെ​ണ്‍​കു​ട്ടി​ക​ൾ​ക്ക്- 04 സീ​റ്റു​ക​ൾ ഷോ​ർ​ട്ട് സ​ർ​വീ​സ് ക​മ്മീ​ഷ​നി​ലേ​ക്ക് (നോ​ണ്‍ ടെ​ക്നി​ക്ക​ൽ) സം​വ​ര​ണം ചെ​യ്യ​പ്പെ​ട്ടി​രി​ക്കു​ന്നു. എ​ഴു​ത്തു പ​രീ​ക്ഷ​യി​ൽ 20 മാ​ർ​ക്കു​വ​രെ ബോ​ണ​സും ല​ഭി​ക്കും.

നാ​വി​ക​സേ​ന: ഓ​രോ കോ​ഴ്സി​ലേ​ക്കും ആ​റ് ഒ​ഴി​വു​ക​ൾ നാ​വി​ക സേ​ന​യു​ടെ സി ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ള്ള ബി​ടെ​ക് ബി​രു​ദ​ധാ​രി​ക​ളാ​യ ആ​ണ്‍​കു​ട്ടി​ക​ൾ​ക്ക് യു​പി​എ​സ്‌​സി പ​രീ​ക്ഷ ഇ​ല്ലാ​തെ സ​ർ​വീ​സ് സെ​ല​ക്‌ഷ​ൻ ബോ​ർ​ഡ് കൂ​ടി​ക്കാ​ഴ്ച വ​ഴി നേ​രി​ട്ട് പ്ര​വേ​ശ​നം ല​ഭി​ക്കും. പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ൽ അ​ധി​ക മാ​ർ​ക്കും ല​ഭി​ക്കും (എ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് :02, ബി ​സ​ർ​ട്ടി​ഫി​ക്ക​റ്റ് :04,സി ​സ​ർ​ട്ടി​ഫി​ക്ക​റ്റ് : 06 മാ​ർ​ക്ക്).

വാ​യു​സേ​ന: ഫ്ളൈ​യിം​ഗ് ബ്രാ​ഞ്ചി​ൽ (പെ​ർ​മ​ന​ന്‍റ് ക​മ്മീ​ഷ​ൻ) വാ​യു​സേ​ന​യു​ടെ സി ​സ​ർ​ട്ടി​ഫിക്ക​റ്റു​ള്ള ആ​ണ്‍​കു​ട്ടി​ക​ൾ​ക്ക് എ​യ​ർ ഫോ​ഴ്സ് കോ​മ​ൺ അ​ഡ്മി​ഷ​ൻ ടെ​സ്റ്റ് (എ​എ​ഫ്സി​എ​ടി) എ​ഴു​താ​തെ ത​ന്നെ അ​പേ​ക്ഷി​ക്കാം.

എ​സ്എ​സ്ബി കൂ​ടി​ക്കാ​ഴ്ച ഉ​ണ്ടാ​യി​രി​ക്കും. ഫ്ളൈ​യിം​ഗ് ബ്രാ​ഞ്ച് (ഷോ​ർ​ട്ട് സ​ർ​വീ​സ്) ആൻഡ് ഗ്രൗ​ണ്ട് ഡ്യൂ​ട്ടീ​സ് എ​ന്നി​വ​യി​ൽ വാ​യു സേ​ന​യു​ടെ സി ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ള്ള ആ​ണ്‍​കു​ട്ടി​ക​ൾ​ക്കും, പെ​ണ്‍​കു​ട്ടി​ക​ൾ​ക്കും 10 ശ​ത​മാ​നം സീ​റ്റു​ക​ൾ സം​വ​ര​ണം ചെ​യ്തി​രി​ക്കു​ന്നു. എ​ൻ​സി​സി സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ഉ​ള്ള​വ​ർ​ക്കാ​യി പൊ​തു​പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ൽ എ ​സ​ർ​ട്ടി​ഫി​ക്ക​റ്റ്- 02, ബി ​സ​ർ​ട്ടി​ഫി​ക്ക​റ്റ്- 03,സി ​സ​ർ​ട്ടി​ഫി​ക്ക​റ്റ്- 05 മാ​ർ​ക്ക് അ​ധി​ക​മാ​യി ന​ൽ​കും.

സംസ്ഥാ​ന​ത്തെ പോ​ലീ​സ്, ജ​യി​ൽ, ഫോ​റ​സ്റ്റ്, എ​ക്സൈ​സ്, ഫ​യ​ർ​ഫോ​ഴ്സ് തു​ട​ങ്ങി​യ യൂ​ണി​ഫോം സ​ർ​വീ​സു​ക​ളി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​തി​ന് എ, ​ബി, സി ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ള്ള​വ​ർ​ക്ക് യ​ഥാ​ക്ര​മം 2,3,5 ശ​ത​മാ​നം വെ​യ്റ്റേ​ജ് മാ​ർ​ക്ക് കേരള പബ്ലിക് സർവീസ് കമ്മീഷൻ അനുവദിച്ചിട്ടുണ്ട്.

പു​ര​സ്കാ​ര​ങ്ങ​ൾ

മി​ക​ച്ച കേ​ഡ​റ്റു​ക​ൾ​ക്കു പ്ര​ത്യേ​ക പു​ര​സ്കാ​ര​ങ്ങ​ളും പ്ര​തി​മാ​സം സ്കോ​ള​ർ​ഷി​പ്പു​ക​ളും എ​ൻ​സി​സി ന​ൽ​കു​ന്നു​ണ്ട്.

ജൂ​ണി​യ​ർ, സീ​നി​യ​ർ ഡി​വി​ഷ​നു​ക​ളാ​യി ഈ ​സ്കോ​ള​ർ​ഷി​പ്പു​ക​ൾ ന​ൽ​കും. ന്യൂ​ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന റി​പ്പ​ബ്ലി​ക്ദി​ന പ​രേ​ഡി​ൽ പ​ങ്കെ​ടു​ക്കു​ന്ന എ​ല്ലാ കേ​ഡ​റ്റു​ക​ൾ​ക്കും 1000 രൂ​പ വീ​തം ല​ഭി​ക്കും.

റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച വ​യ്ക്കു​ന്ന​വ​ർ​ക്കും പ്ര​ത്യേ​ക പു​ര​സ്കാ​ര​ങ്ങ​ളു​മു​ണ്ട്. കൂ​ടാ​തെ പ​ർ​വ​താ​രോ​ഹ​ണം, പാ​ര​ചൂ​ട് ട്രെ​യി​നിം​ഗ്, പാ​രാ​സെ​യി​ലിം​ഗ് ഹെ​ലി​ക്കോ​പ്ട​ർ സ്ലീ​ത​റിം​ഗ്, റാ​ഫ്റ്റിം​ഗ്,മൈ​ക്രോ​ലൈ​റ്റ് ഫ്ള​യിം​ഗ്,ഹാം​ഗ് ഗ്ലൈ​ഡിം​ഗ്,ക​യാ​ക്കിം​ഗ് മു​ത​ലാ​യ​വ​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നും പ്ര​ത്യേ​ക പാ​രി​തോ​ഷി​ക​ങ്ങ​ളു​ണ്ട്.

ഐ​എം​എ/​ഒ​ടി​എ/​എ​ൻ​ഡി​എ/​എ​യ​ർ ഫോ​ഴ്സ്/​നേ​വ​ൽ അ​ക്കാ​ഡ​മി​ക​ളി​ൽ ഏ​തെ​ങ്കി​ലും അ​ഡ്മി​ഷ​ൻ ല​ഭി​ക്കു​ന്ന​വ​ർ​ക്ക് 1000 രൂ​പ ല​ഭി​ക്കും.

നാ​ഷ​ണ​ൽ ഡി​ഫ​ൻ​സ് അ​ക്കാ​ഡ​മി​യി​ൽ അ​ഡ്മി​ഷ​ൻ കി​ട്ടു​ന്ന എ​ല്ലാ കേ​ഡ​റ്റു​ക​ൾ​ക്കും പ്ര​തി​മാ​സം 100 രൂ​പ വ​ച്ച് മൂ​ന്നു വ​ർ​ഷ​ത്തേ​ക്കും ല​ഭി​ക്കും.

ഐ​എം​എ/​ഒ​ടി​എ/​എ​എ​ഫ്എ/​നേ​വ​ൽ അ​ക്കാ​ഡ​മി​ക​ളി​ൽ അ​ഡ്മി​ഷ​ൻ കി​ട്ടു​ന്ന കേ​ഡ​റ്റി​ന് പ്ര​തി​മാ​സം 150 രൂ​പ വ​ച്ച് സ്റ്റൈ​പ്പ​ന്‍​ഡ് പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കു​ന്ന​തു​വ​രെ ല​ഭി​ക്കും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒഡിഷയിൽ നടന്ന ദേശീയ മൗണ്ടെയ്ൻ സൈക്ലിങ് ചാമ്പ്യൻഷിപ്പിൽ കേരളത്തിനുവേണ്ടി ഇരട്ട സ്വർണ മെഡൽ നേട്ടവുമായി മൈസ ബക്കർ  (8 minutes ago)

കരുവാറ്റ കൊലപാതകം.... കുറ്റാരോപിതയായ പെൺകുട്ടിയുടെ ജാമ്യാപേക്ഷ ഇന്ന് പരി​ഗണനയിൽ  (19 minutes ago)

  കണ്ണൂർ ഇരിട്ടിയിൽ കടന്നൽ കുത്തേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു  (32 minutes ago)

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യയ്ക്ക് ബാറ്റിങ്...  (49 minutes ago)

സ്വര്‍ണവിലയിൽ കുറവ്.... പവന് 800 രൂപയുടെ കുറവ്  (1 hour ago)

ഏഷ്യൻ ഗെയിംസിൽ ചരിത്രനേട്ടവുമായി ഗോൾഫ് താരം പ്രണവി ശരത്...  (1 hour ago)

ഒമാന്റെ ബഹിരാകാശ സ്വപ്നങ്ങൾക്ക് കരുത്തുപകർന്ന് ദുകം സ്പേസ് പോർട്ടിൽ നിന്നുള്ള രണ്ടാമത്തെ റോക്കറ്റ് വിക്ഷേപണവും വിജയകരമായി പൂർത്തിയാക്കി  (1 hour ago)

കണ്ണീർക്കാഴ്ചയായി... സൗദിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പെടെ അഞ്ചു പേർക്ക് ദാരുണാന്ത്യം  (2 hours ago)

പ്രസിദ്ധ തീർഥാടന ദേവാലയമായ വേളാങ്കണ്ണി പള്ളി ഇനി മുതൽ 24 മണിക്കൂറും തുറന്നിരിക്കും... ആരോഗ്യ മാതാ ബസിലിക്കയിൽ ഇന്ന് മുതൽ എല്ലാ സമയത്തും ഭക്തർക്കു പ്രവേശനം അനുവദിക്കും  (2 hours ago)

രൂക്ഷമായ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം... ഹിമാചൽ പ്രദേശിൽ നിന്ന് 600 മെഗാവാട്ട് വൈദ്യുതി, നിയന്ത്രണങ്ങൾ നീക്കാമെന്ന പ്രതീക്ഷയോടെ കെഎസ്ഇബി  (2 hours ago)

ഏഷ്യൻ ഗെയിംസ് അമ്പെയ്ത്തിൽ തിളങ്ങി ഇന്ത്യ...  (2 hours ago)

നീ​ണ്ട പ്ര​വാ​സ​ ജീ​വി​തത്തിനൊടുവിൽ നാട്ടിലേക്ക് മടങ്ങാനിരിക്കെ ദ​മ്മാ​മി​ൽ പ്രവാസി കുഴഞ്ഞു വീണ് മരിച്ചു...  (2 hours ago)

പാലക്കാട് സ്വദേശി കുവൈത്തിൽ നിര്യാതനായി‌  (3 hours ago)

സങ്കടക്കാഴ്ചയായി... കുഴൽ കിണർ വണ്ടി വീടിന് മുകളിലേയ്ക്ക് മറിഞ്ഞ് രണ്ട് മരണം  (3 hours ago)

സംസ്ഥാനത്ത് നാളെ മുതൽ ചൊവ്വാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

Malayali Vartha Recommends