പുലിമുരുകൻ ചെയ്യാൻ ഒരുക്കമല്ലെന്ന് ഹൃതിക് റോഷൻ ; താരത്തിന്റെ അപ്രതീഷിത പിന്മാറ്റത്തിൽ അമ്പരന്ന് സംവിധായകൻ
മലയാളസിനിമയിൽ കോടികളുടെ ബോക്സ്ഓഫീസ് കളക്ഷൻ സ്വന്തമാക്കിയ ചലച്ചിത്രമാണ് പുലിമുരുകൻ .മോഹൻലാലിന്റെ കരിയറിലെ ഏറ്റവും വലിയ വിജയചിത്രമായാണ് പുലിമുരുകനെ ചലച്ചിത്രലോകം വിലയിരുത്തിയത് . പുലിമുരുകൻ റിലീസായി രണ്ടുവർഷം കഴിയുമ്പോഴും ചിത്രത്തിന്റെ ആവേശം ആരാധകരിൽ നിന്നും ഒട്ടും ചോർന്നുപോയിട്ടില്ല .തെന്നിന്ത്യയെ ഇളക്കിമറിച്ച മോഹൻലാൽ ചിത്രം ഹിന്ദിയിൽ അണിയിച്ചൊരുക്കാൻ തയ്യാറെടുക്കുകയാണ് സഞ്ജയ് ലീല ബൻസാലി.
ചിത്രത്തിൽ നായകനായി സംവിധായകൻ മനസ്സിൽ കണ്ടിരുന്നത് ഹൃതിക് റോഷനെയാണ്. ചിത്രത്തിൽ അഭിനയിക്കുന്നതിനായി ഹൃതിക് റോഷനെ സംവിധായകൻ സമീപിച്ചിരുന്നു എന്നാൽ ചിത്രത്തിന്റെ അഭിനയിക്കാൻ തനിക്ക് താൽപ്പര്യമില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം . ചിത്രത്തിൽ നിന്നും പിന്മാറിയത്തിലുള്ള കാരണം ഹൃതിക് വ്യക്തമാക്കിയിട്ടില്ല .
ഹൃതിക്കിന് പകരം മറ്റാരെ മുരുകനാക്കും എന്ന ആശങ്കയിലാണ് ബൻസാലി. സഞ്ജയ് ലീല ബൻസാലിയുടെ പ്രൊഡക്ഷനാണ് ചിത്രത്തിന്റെ റീമേക്ക് അവകാശം സ്വന്തമാക്കിയത് . 2010ൽ ഗുസാരിഷ് എന്ന സിനിമയിൽ ഇവർ ഒന്നിച്ച് പ്രവർത്തിച്ചിരുന്നു.
https://www.facebook.com/Malayalivartha