ബോളിവുഡിന്റെ താരറാണി ശ്രീദേവിയുടെ മകള്‍ ജാന്‍വി കപൂര്‍ അരങ്ങേറ്റം കുറിക്കുന്ന ആദ്യ ചിത്രം 'ധടക്ക്' റെക്കോർഡിലേക്ക്...
ബോളിവുഡിന്റെ താരറാണി ശ്രീദേവിയുടെ മകള്‍ ജാന്‍വി കപൂര്‍ അരങ്ങേറ്റം കുറിക്കുന്ന ആദ്യ ചിത്രം 'ധടക്ക് ' നാലു ദിവസം കൊണ്ട് ചിത്രം ബോക്സ് ഓഫീസില്‍ നേടിയെടുത്തത് 39.19 കോടി രുപ. ജാന്‍വി കപൂറും ഇഷാന് ഖട്ടറും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുന്നത്.
ശശാങ്ക് ഖൈത്തന്‍ സംവിധാനം ചെയ്ത ധടക്ക് മറാത്തി സിനിമ സേറാത്തിന്റെ റീമേക്കാണ്. ധര്‍മ പ്രൊഡക്ഷന്റെ ബാനറില്‍ കരണ്‍ ജോഹര്‍, സീ സ്റ്റുഡിയോസ്, ഹിരോറോ യാഷ് ജോഹര്‍, അപൂര്‍വ മെഹ്ത എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. കൗമാരപ്രായക്കാരുടെ പ്രണയത്തെ കുറിച്ചാണ് ചിത്രം പറയുന്നത്. ചിത്രത്തില്‍ ജാന്‍വി കപൂറിന്റെ അമ്മ വേഷത്തില്‍ അഭിനയിക്കുന്നത് ശാലിനി കപൂറാണ്. ശശാങ്ക് ഖൈത്താനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ധര്‍മ പ്രൊഡക്ഷന്റെ ബാനറില്‍ കരണ്‍ ജോഹര്‍, സീ സ്റ്റുഡിയോസ്, ഹിരോറോ യാഷ് ജോഹര്‍, അപൂര്‍വ മെഹ്ത എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
കൗമാരപ്രായക്കാരുടെ പ്രണയത്തെ കുറിച്ചുള്ളതാണ് ഈ ചിത്രം. രാജസ്ഥാനിലെ ജാതീയ സമൂഹത്തിന്റെ പശ്ചാത്തലത്തിലാണ് ധടക്കിന്റെ കഥ. താഴ്ന്ന ജാതിക്കാരനായ മാധൂറിനെ പ്രണയിക്കുന്ന പാര്ത്ഥ്വി. ഇരുവരുടെയും പ്രണയത്തെ കുടുംബം എതിര്‍ക്കുന്നതോടയുണ്ടാകുന്ന സംഘര്‍ഷങ്ങളിലൂടെയാണ് കഥ പുരോഗമിക്കുന്നത്.
https://www.facebook.com/Malayalivartha