ആ ചര്‍ച്ചക്ക് ഒരു അവസാനം; ബോളിവുഡിലെ പ്രണയ താരജോഡികളുടെ വിവാഹം നവംബറില്‍; വിവാഹം കോഹ്ലിയുടെയും അനുഷ്ക ശര്‍മയുടെയും വിവാഹം നടന്ന അതേ വേദിയില്‍

ബോളിവുഡിലെ ഏറ്റവും പുതിയ പ്രണയ ജോഡികള്‍ ആണ് രണ്‍വീര്‍ സിങ്ങും ദീപിക പദുകോണും. ഇവരുടെ വിവാഹ വാര്‍ത്ത കുറെ നാളുകളായി ബോളിവുഡില്‍ ചര്‍ച്ച ആയിരുന്നു. ഇപ്പോള്‍ ആ ചര്‍ച്ചക്ക് ഒരു അവസാനം വരാന്‍ പോവുകയാണ്. ഇരുവരുടെയും വിവാഹം നവംബര്‍ 20 ന് നടക്കുമെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. നടന് കബീര്‍ ബേഡിയാണ് വിവാഹ വാര്‍ത്ത സ്ഥിരീകരിച്ചത്. ഇരുവര്‍ക്കും വിവാഹ ആശംസകള്‍ ട്വിറ്ററിലൂടെ അറിയിച്ചാണ് അദ്ദേഹം എല്ലാവര്ക്കും വിവാഹ സൂചന നല്‍കിയത്.
വിരാട് കോഹ്ലിയുടെയും അനുഷ്ക ശര്‍മയുടെയും വിവാഹം നടന്ന അതേ വേദി തന്നെയാണ് രണ്‍വീറും ദീപികയും തങ്ങളുടെ വിവാഹത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്. ക്ഷണിക്കേണ്ടവരുടെ പട്ടിക ഇരുവരും തയ്യാറാക്കി കഴിഞ്ഞു എന്നാണ് വാര്‍ത്തകള്‍. വിവാഹ ശേഷം ഇന്ത്യയില്‍ ഗംഭീര റിസെപ്ഷനും നടക്കുന്നുണ്ട്.
https://www.facebook.com/Malayalivartha