ദോശയുടെ പേര് 'ദീപിക പദുക്കോണ്‍'; മെനുകാര്‍ഡില്‍ ഭാര്യയുടെ പേര് കണ്ട് റണ്‍വീറിന്റെ മറുപടി
ഈ അടുത്ത് ആരധകര്‍ ഏറ്റവും അധികം ആഘോഷിച്ച താര വിവാഹമാണ് ദീപിക പദുക്കോണ്‍-രണ്‍വീര്‍ സിങ്ങ് ദമ്പതികളുടേത്. ഇറ്റലിയില്‍ വെച്ചു നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ ഇക്കഴിഞ്ഞ നവംബര്‍ 14 നാണ് ഇരുവരും വിവാഹിതരായത്. വിവാഹത്തിന് ശേഷം താരങ്ങളുടെ പല ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. ഇപ്പോള്‍ ഇതാ താരങ്ങളുടെ ഒരു ഇന്‍സ്റ്റാഗ്രാം സ്റ്റോറിയാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ ആകര്‍ഷിക്കുന്നത്.
ടെക്സാസിലെ ഒരു ഹോട്ടലില്‍ ദീപിക പദുക്കോണ്‍ എന്ന പേരില്‍ ദോശയുണ്ടെന്ന കൗതുക വാര്‍ത്തയാണ് രണ്‍വീര്‍ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെ പങ്ക് വെച്ചത്. ''ഞാനിത് തിന്നും'' എന്ന അടിക്കുറുപ്പോടെയാണ് മെനു കാര്‍ഡിന്റെ ചിത്രമുള്‍പ്പെടെ പോസ്റ്റ് ചെയ്തിരിക്കുന്നത്.
രണ്‍വീര്‍ മാത്രമല്ല ദീപികയും തന്റെ പേരിലുള്ള വിഭവത്തെക്കുറിച്ച് മെനു കാര്‍ഡിന്റെ ഫോട്ടോ ഉള്‍പ്പെടെ ഇന്‍സ്റ്റാഗ്രാം സ്റ്റോറില്‍ പോസ്റ്റ് ചെയ്തു.''ആര്‍ക്കെങ്കിലും വിശക്കുന്നുണ്ടോ ' എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha