പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം വെള്ളിത്തിരയിലേക്ക്; നായകനായി എത്തുന്നത് ബോളിവുഡിലെ മിന്നും താരം
തിരഞ്ഞെടുപ്പ് അടുത്തതോടെ രാഷ്ട്രീയ ചിത്രങ്ങളുടെ ചാകര. റിലീസ് തിയതി കാത്തിരിക്കുന്ന രാഷ്ട്രീയ ചിത്രങ്ങൾക്ക് പിന്നാലെ മറ്റൊരു ബ്രഹ്മാണ്ഡചിത്രം അണിയറയിൽ ഒരുങ്ങുന്നു . പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതമാണ് അടുത്തതായി വെള്ളിത്തിരയിൽ എത്തുന്നത്.‘പിഎം നരേന്ദ്ര മോദി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഒമംഗ് കുമാറാണ്.വിവേക് ഒബ്റോയ് ആണ് നരേന്ദ്ര മോദിയായി എത്തുന്നത്.
‘മേരി കോം’ ഒരുക്കിയ സംവിധായകനാണ് ഒമംഗ് കുമാർ. പ്രമുഖ ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശാണ് പ്രോജക്ട് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. സന്ദീപ് സിംഗ് നിര്‍മ്മിക്കുന്ന സിനിമയുടെ ചിത്രീകരണം ഈ മാസം പകുതിയോടെ ആരംഭിക്കും. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏഴാം തീയ്യതി പുറത്തുവരും. ഗുജറാത്ത്, ദില്ലി, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലൊക്കെ ചിത്രീകരണമുണ്ടാവും.
https://www.facebook.com/Malayalivartha