നടി നിഖിത അന്തരിച്ചു; സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു
ഒഡീഷ നടി നിഖിത (32) അന്തരിച്ചു. വീടിന്റെ മുകള്‍ നിലയില്‍ നിന്ന് വഴുതി വീണുണ്ടായ അപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു നടി. അപകടത്തില്‍ നിഖിതയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു അപകടം സംഭവിച്ചത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.
നടന് ലിപന്‍ ആണ് നിഖിതയുടെ ഭര്‍ത്താവ്. ഇവര്‍ക്ക് നാലു വയസ്സുള്ള ഒരു മകനുമുണ്ട്. ഒഡീഷ ടെലിവിഷന്‍ സീരീലയുകളില് സജീവ സാന്നിധ്യമായിരുന്നു നിഖിത.
https://www.facebook.com/Malayalivartha