Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന്തം ആയുധം ജപ്പാനെ തിരിച്ചടിച്ചപ്പോൾ


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

നെഞ്ചില്‍ മൈക്ക് കുത്തുന്നതിനിടെ കത്രീനയോട് അശ്ലീല കമന്റ്: റണ്‍ബീര്‍ കപൂര്‍ വിവാദത്തില്‍

15 JANUARY 2019 01:34 PM IST
മലയാളി വാര്‍ത്ത

ബോളിവുഡിന്റെ പ്രീയപ്പെട്ട പ്രണയജോഡിയായിരുന്നു ഒരുകാലത്ത് റണ്‍ബീറും കത്രീനയും. ദീപികയുമായുള്ള പ്രണയം ഉപേക്ഷിച്ച ശേഷം റണ്‍ബീര്‍ കത്രീനയെ പ്രണയിക്കുകയായിരുന്നു. ഈ ബന്ധം വര്‍ഷങ്ങള്‍ നീണ്ടു നില്‍ക്കുകയും വിവാഹത്തിലെത്തുമെന്ന് സൂചനകള്‍ നല്‍കുകയും ചെയ്തതിന് പിന്നാലെ ഇതും അവസാനിച്ചു. ഇപ്പോള്‍ ആലിയയാണ് റണ്‍ബീറിന്റെ കാമുകി. മുന്‍ കാമുകി കൂടിയായ കത്രീനയോട് പൊതുവേദിയില്‍ വെച്ച് റണ്‍ബീര്‍ അശ്ലീല പരാമര്‍ശം നടത്തുകയും കത്രീന ദേഷ്യപ്പെടുകയും ചെയ്യുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ഇതോടെ റണ്‍ബീറിനെതിരെ ആരാധകര്‍ രംഗത്തെത്തി കഴിഞ്ഞു.

ക്രിക്കറ്റ് താരങ്ങള്‍ കെ എല്‍ രാഹുലിനും ഹാര്‍ദിക് പാണ്ഡ്യക്കും റണ്‍വീര്‍ സിങിനും പിന്നാലെയാണ് സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയതിന് പുലിവാല് പിടിച്ചിരിക്കുകയാണ് രണ്‍ബീര്‍ കപൂറും.10 വര്‍ഷങ്ങള്‍ക്ക് മുമ്പ് താരം ഒരു ചാനല്‍ പരിപാടിയില്‍ പറഞ്ഞ പരാമര്‍ശങ്ങള്‍ക്കെതിരേയാണ് രണ്‍വീര്‍ സിംഗിനെതിരെ വിമര്‍ശനങ്ങളുമായി ആളുകള്‍ രംഗത്തെത്തിയത്. അതുപോലെ ഒമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് പറഞ്ഞ ചില വാക്കുകളാണ് ഇന്ന് രണ്‍ബീര്‍ കപൂറിനെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനം ഉയരാന്‍ കാരണമായത്.

രാജ്നീതി എന്ന രണ്‍ബീര്‍ കത്രീന സിനിമയുടെ പ്രചാരണവുമായി ബന്ധപ്പെട്ട് പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ രണ്‍ബീര്‍ കത്രീനയോട് മോശമായി പെരുമാറുന്ന ദൃശ്യങ്ങളാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. വസ്ത്രത്തില്‍ ലേപ്പല്‍ മൈക്ക് പിടിപ്പിക്കാന്‍ ശ്രമിക്കുന്ന കത്രീനയോട് താന്‍ സഹായിക്കണോ എന്ന് ചോദിക്കുന്നത് വീഡിയോയില്‍ കാണാം.

എന്തുകൊണ്ടാണ് നിങ്ങളുടെ മൈക്ക് വീണ് കൊണ്ടിരിക്കുന്നത്, അത് ഉറപ്പിക്കാന്‍ സഹായം ആവശ്യമുണ്ടോ?' എന്നാണ് കത്രീനയോട് രണ്‍ബീര്‍ ചോദിക്കുന്നത്. രണ്‍ബീറിന്റെ ചോദ്യം കേട്ട കത്രീന ദേഷ്യത്തോടെ താങ്കള്‍ ഇങ്ങനെ ചെയ്യരുതെന്ന് പറയുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. അതുകണ്ട് ചിരിച്ച രണ്‍ബീര്‍ മറ്റുള്ളവരോട് ഇങ്ങനെ പറയുന്നു, 'അവള്‍ എല്ലാ ദിവസവും വഴക്കടിച്ച് കൊണ്ടേ ഇരിക്കുന്നു, സാര്‍.' രണ്‍ബീറിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പ്രതികരണങ്ങളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (10 minutes ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (22 minutes ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (3 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (3 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (3 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (4 hours ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (4 hours ago)

വ്യവസായ, ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി  ടെക്‌നോപാർക്ക് ഫേസ് III യിൽ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു  (4 hours ago)

നായകളെ പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല.... തെരുവുനായ ശല്യത്തെ തുടർന്ന് സ്‌കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ച് അധികൃതർ...  (4 hours ago)

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്  (4 hours ago)

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...  (5 hours ago)

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....  (5 hours ago)

പുതിയ ജോലി സാധ്യതയും ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും! തുലാം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (5 hours ago)

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും  (5 hours ago)

ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും  (5 hours ago)

Malayali Vartha Recommends