നടന് രമേഷ് ഭട്കര്‍ അന്തരിച്ചു

മറാത്തി നടന് രമേഷ് ഭട്കര്‍ (70) അന്തരിച്ചു. അര്‍ബുദ ബാധിതനായി ഒന്നരവര്‍ഷത്തോളം ചികിത്സയിലായിരുന്ന രമേഷ് ഭട്കര്‍ ജീവിതത്തില്‍നിന്ന് മടങ്ങിയത് ലോക ക്യാന്‍സര്‍ ദിനത്തിലും. മുംബൈയിലെ എലിസബത്ത് ആശുപത്രിയില്‍ തിങ്കളാഴ്ചയായിരുന്നു അന്ത്യം.
രാഷ്ട്രീയ വിവാദത്തിനിടയാക്കിയ ആക്സിഡന്റല്‍ പ്രൈമിനിസ്റ്റര്‍ എന്ന ചിത്രത്തിലാണ് രമേഷ് ഭട്കര്‍ അവസാനം വേഷമിട്ടത്. ചിത്രത്തില്‍ മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്റെ വേഷമായിരുന്നു രമേഷ് ഭട്കര്‍ അഭിനയിച്ചത്. രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ 15 ദിവസമായി അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. സംസ്കാരം തിങ്കളാഴ്ച രാത്രി 10.30ന് ശിവാജി പാര്‍ക്കില്‍ നടക്കും.
https://www.facebook.com/Malayalivartha