ബോളിവുഡ് നിര്‍മാതാവ് രാജ്കുമാര് ബര്‍ജാത്യ അന്തരിച്ചു
ബോളിവുഡ് നിര്‍മാതാവ് രാജ്കുമാര് ബര്‍ജാത്യ അന്തരിച്ചു. ഒട്ടേറെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച പ്രശസ്തമായ രാജ്ശ്രീ പ്രൊഡക്ഷന്‍സിന്റെ ഉടമയാണ്. മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ഹം ആപ്കെ ഹെ കോന്‍, ഹം സാഥ് സാഥ് ഹെ, വിവാഹ്, പ്രേം രത്തന്‍ ധന് പായോ എന്നിവയാണ് രാജ്കുമാര് നിര്‍മിച്ച ഹിറ്റ് ചിത്രങ്ങള്‍. കഴിഞ്ഞയാഴ്ച തിയ്യറ്ററുകളില്‍ എത്തിയ ഹം ചാറാണ് അവസാനമായി നിര്‍മിച്ച ചിത്രം.പ്രശസ്ത നിര്‍മാതാവ് താരാചന്ദ് ബര്‍ജാത്യയുടെ മകനാണ്. നിര്‍മാതാവ് സൂരൂജ് ബര്‍ജാത്യ മകനാണ്. ഭാര്യ: സുധ ബര്‍ജാത്യ.
https://www.facebook.com/Malayalivartha