ഗുഹയ്ക്കുള്ളില്‍ ധ്യാനനിരതനായി ഇരിക്കുന്ന നരേന്ദ്രമോദിയെ ട്രോളി ബോളിവുഡ് താരം ട്വിങ്കിള്‍ ഖന്ന; ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

തിരഞ്ഞെടുപ്പ് ഫലമറിയാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേദാര്‍നാഥ് യാത്രയും ഗുഹാധ്യാനവുമെല്ലാം വാര്‍ത്തകളായും ട്രോളുകളായും നിറഞ്ഞു നില്‍ക്കുകയാണ്. ഗുഹയ്ക്കുള്ളില്‍ ധ്യാനനിരതനായി ഇരിക്കുന്ന നരേന്ദ്രമോദിയെ ട്രോളി ബോളിവുഡ് താരം ട്വിങ്കിള്‍ ഖന്നയും രംഗത്ത് എത്തിയിരിക്കുകയാണ്. ട്വിറ്ററിലാണ് താരം ചിത്രം പങ്കുവച്ചത്.
എജോക്ക് എ ഡേ മേ കീപ് ജില് സെയ്ന്' എന്ന ഹാഷ്ടാഗോടെയാണ് താരം ചിത്രം പങ്കുവച്ചത്. 'കുറച്ച് ദിവസമായി ആത്മീയത നിറഞ്ഞ കുറേയധികം ചിത്രങ്ങള്‍ കണ്ടു. അതുകൊണ്ട് 'ധ്യാന ഫോട്ടോഗ്രെഫി; പോസുകളും ആംഗിളുകളും എന്ന വിഷയത്തില്‍ ഞാന്‍ ഒരു ക്ലാസ് തന്നെ തുടങ്ങാന്‍ പദ്ധതിയിടുന്നുണ്ട്. വെഡ്ഡിങ് ഫോട്ടോഗ്രെഫിക്ക് ശേഷം ട്രെന്ഡാവാന് പോകുന്ന പുതിയ മേഖലയാണ് ഇത്' - എന്നായിരുന്നു ട്വിങ്കിളിന്റെ ട്വീറ്റ്.
കേദാര്‍നാഥിലെ രുദ്രാ ഗുഹയിലാണ് മോദി ഏകാന്ത ധ്യാനത്തിനിരുന്നത്. സമുദ്രനിരപ്പില്‍ നിന്ന് 12200 അടി മുകളില്‍ സ്ഥിതി ചെയ്യുന്ന ഈ ഗുഹ വെട്ടുകല്ലുകള്‍ കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. നരേന്ദ്രമോദിയുടെ പ്രത്യേക താത്പര്യപ്രകാരമാണ് ഈ ഗുഹ നിര്‍മ്മിച്ചത്. ഏട്ടര ലക്ഷം രൂപ മുടക്കിയായിരുന്നു നിര്‍മ്മാണം. 2018 നവംബര്‍ മാസത്തില്‍ കേദാര്‍നാഥ് സന്ദര്‍ശിച്ചപ്പോഴാണ് മോദി രുദ്ര ഗുഹ നിര്‍മ്മിക്കാനുള്ള പദ്ധതിയിട്ടത്.
https://www.facebook.com/Malayalivartha