എന്റെ മകളുടെ കല്യാണമായോ? എങ്കില്‍ തന്നെയും ക്ഷണിക്കണമെന്ന് ശക്തി കപൂര്‍
കുറേ കാലമായി, ബോളിവുഡ് താരം ശ്രദ്ധാ കപൂര്‍ വിവാഹിതയാകാന്‍ പോകുന്നുവെന്ന് വാര്‍ത്തകള്‍ പ്രചരിക്കുന്നു.
പ്രമുഖ ഫോട്ടോഗ്രാഫര്‍ രോഹന് ശ്രേഷ്ഠയുമായി ശ്രദ്ധ പ്രണയത്തിലാണെന്നും 2020-ല്‍ വിവാഹം കഴിക്കുമെന്നുമാണ് ഏറ്റവും പുതിയ വാര്‍ത്തകള്‍.
ഇപ്പോഴിതാ ശ്രദ്ധയുടെ അച്ഛന് ശക്തി കപൂര്‍ അത്തരം വാര്‍ത്തകളോട് പ്രതികരിച്ചിരിക്കുകയാണ്. ശരിക്കും, എന്റെ മകള്‍ വിവാഹിതയാകുകയാണോ... വിവാഹത്തിന് എന്നെയും വിളിക്കാന്‍ മറക്കരുതേ... എവിടെ വച്ചാണ് വിവാഹമെന്ന് എന്നെയൊന്ന് അറിയിക്കൂ, ഞാന്‍ എന്തായാലും വരും. ഞാനാണല്ലോ അവളുടെ അച്ഛന്, എന്നിട്ടുപോലും എനിക്കൊന്നും അറിയില്ല. അതുകൊണ്ടാണ് എന്നെയും അറിയിക്കാന്‍ പറഞ്ഞത്- ശക്തി കപൂര്‍ പരിഹാസത്തോടെ പറഞ്ഞു.
ശ്രദ്ധയും രോഹിതും രണ്ടുവര്‍ഷമായി പ്രണയത്തിലാണ് എന്നാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. ബാഹുബലിക്ക് ശേഷം പ്രഭാസ് നായകനാകുന്ന സാഹോയില്‍ ശ്രദ്ധയാണ് നായിക. ചിത്രത്തിലെ സൈക്കോ എന്ന ഗാനം ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.
https://www.facebook.com/Malayalivartha