Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....


ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ചക്രവാതച്ചുഴി .... സംസ്ഥാനത്ത് ഈ മാസം 26 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, നാലു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്


ഞായറാഴ്ചയും നബിദിനവും റേഷന്‍ കടകള്‍ക്ക് പ്രവൃത്തി ദിനം...


ഗുരുവായൂരിൽ കല്ല്യാണ മേളം.... 437 വിവാഹങ്ങൾ...


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...

സുസ്മിതയും കാമുകനും ഉടന്‍ വിവാഹിതരാവുകയാണെന്ന് റിപ്പോര്‍ട്ട്

05 AUGUST 2019 04:09 PM IST
മലയാളി വാര്‍ത്ത

43 വയസ് ആയിട്ടും വിശ്വസുന്ദരി സുസ്മിത സെന്‍ വിവാഹം കഴിക്കാതെ നടക്കുന്നതെന്തിന് എന്ന് അന്വേഷിച്ച് നടന്ന ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത. ഏറെക്കാലത്തെ പ്രണയത്തിനൊടുവില്‍ സുസ്മിതയും കാമുകനും ഉടന്‍ വിവാഹിതരാവുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. പ്രചരിക്കുന്ന വാര്‍ത്തകള്‍ സത്യമാണോ എന്ന് അന്വേഷിച്ച് ആരാധകരും രംഗത്ത് എത്തിക്കൊണ്ടിരിക്കുകയാണ്.

അടുത്തിടെയാണ് സുസ്മിതയുടെ സഹോദരനും വ്യവസായിയുമായ രാജീവ് സെന്നിന്റെ വിവാഹം കഴിഞ്ഞത്. ഈ സമയത്തും ആരാധകര്‍ അന്വേഷിച്ചത് നടിയെ കുറിച്ചായിരുന്നു. മുംബൈയിലെ രജിസ്റ്റര്‍ ഓഫീസില്‍ വച്ച് ജൂലൈ പതിനൊന്നിനാണ് രാജീവും ചാരു അശോപയും വിവാഹിതരായത്. ശേഷം ബംഗാളി ആചാര പ്രകാരം ഗോവയില്‍ വച്ച് നടത്തിയ വിവാഹ ചടങ്ങുകളില്‍ കുടുംബാംഗങ്ങള്‍ മാത്രമേ പങ്കെടുത്തിരുന്നുള്ളു.

രസകരമായ കാര്യം സുസ്മിതയ്‌ക്കൊപ്പം കാമുകന്‍ റോഹ്മാന്‍ ഷോളും സഹോദരന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ഉണ്ടായിരുന്നു എന്നതാണ്. വിവാഹത്തിന്റെ ചിത്രങ്ങള്‍ വൈറലായതോടെ സുസ്മിത റോഹ്മാനെ തന്റെ കുടുംബത്തിലെ ഒരു അംഗമായി കാണുന്നുണ്ടെന്ന കാര്യം പുറത്തറിഞ്ഞു. അതിനാല്‍ തന്നെ ഇരുവരുടെയും വിവാഹം ഉടന്‍ ഉണ്ടാവുമോ എന്ന കാത്തിരിപ്പിലായിരുന്നു ആരാധകര്‍. ഈ ദിവസങ്ങളില്‍ ഇരുവരും വിദേശത്ത് അവധി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയ വഴി പുറത്ത് വന്നു.

ഇപ്പോള്‍ 'വോഗ്' മാസികയാണ് സുസ്മിത സെന്‍ വിവാഹിതയാവാന്‍ പോവുന്ന കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. റോഹ്മാന്‍ സുസ്മിതയോട് വിവാഹാഭ്യര്‍ഥന നടത്തിയെന്നും നടി അതിന് സമ്മതം മൂളിയിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ മാസത്തില്‍ തന്നെ ചടങ്ങ് നടക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്. അതേ സമയം സുസ്മിതയും റോഹ്മാനും ഇപ്പോള്‍ ഒന്നിച്ചാണ് കഴിയുന്നതെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്.

മിസ് യൂണിവേഴ്‌സ് പട്ടം നേടിയ താരസുന്ദരിയാണ് സുസ്മിത സെന്‍. 18-ാം വയസിലായിരുന്നു നടിയെ തേടി ഈ ഭാഗ്യമെത്തിയത്. 1994-ല്‍ ഐശ്വര്യ റായിയെ രണ്ടാം സ്ഥാനത്തേക്ക് തള്ളിക്കൊണ്ട് സുസ്മിത ഫെമിന മിസ് ഇന്ത്യ കീരിടം നേടിയിരുന്നു. മിസ് യൂണിവേഴ്‌സ് ആയതോടു കൂടി സുസ്മിതയുടെ കരിയര്‍ മാറി മറിഞ്ഞു. ഇതോടെ സിനിമയിലേക്ക് നിരവധി അവസരങ്ങള്‍ ലഭിച്ചു. ഹിന്ദി സിനിമകള്‍ കൂടാതെ തമിഴ് സിനിമകളിലും നടി അഭിനയിച്ചിട്ടുണ്ട്.

2015-ല്‍ റിലീസിനെത്തിയ ബംഗാളി ചിത്രത്തിലാണ് സുസ്മിത അവസാനമായി അഭിനയിച്ചത്. പൂര്‍ണമായും സിനിമയില്‍ നിന്നു മാറി നില്‍ക്കുകയാണ് നടിയിപ്പോള്‍. ഇത്രയും കാലം വിവാഹം കഴിക്കാതെ സിംഗിള്‍ മദറായി ജീവിക്കുകയായിരുന്നു സുസ്മിത. ഇവര്‍ രണ്ട് പെണ്‍കുട്ടികളെ ദത്തെടുത്തിരുന്നു. 2001-ല്‍ റിനി എന്ന പെണ്‍കുട്ടിയെയും 2010-ല്‍ ആലിഷ എന്ന കുട്ടിയെയുമാണ് സുസ്മിത ദത്തെടുത്തത്. പിന്നീട് സിംഗിള്‍ മദര്‍ ആയി ജീവിക്കാനായിരുന്നു നടിയുടെ തീരുമാനം. ഇപ്പോള്‍ കാമുകനൊപ്പം വിദേശത്ത് അവധി ആഘോഷിക്കുമ്പോള്‍ നടിക്കൊപ്പം രണ്ട് മക്കളുമുണ്ടെന്നുള്ളതാണ് ശ്രദ്ധേയം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....  (4 minutes ago)

72-ാമത് നെഹ്റുട്രോഫി ജലോത്സവത്തിൽ വി​ജയി​യായി അരോമ ചുണ്ടൻ...  (16 minutes ago)

ഞായറാഴ്ചയും നബിദിനവും റേഷന്‍ കടകള്‍ക്ക് പ്രവൃത്തി ദിനം...  (24 minutes ago)

ഗുരുവായൂരിൽ കല്ല്യാണ മേളം.... 437 വിവാഹങ്ങൾ...  (38 minutes ago)

ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ചക്രവാതച്ചുഴി .... സംസ്ഥാനത്ത് ഈ മാസം 26 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, നാലു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (55 minutes ago)

പൊലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതികളുടെ ഓണാഘോഷവും റീല്‍സ് ചിത്രീകരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു  (8 hours ago)

ചെട്ടിയാർ മരിച്ച ദിവസം തുടരെ തുടരെ ഫോൺ കോൾ..!! 13 കാരിക്ക് പുറത്ത് നിന്ന് സഹായം..?! ചില ചേട്ടന്മാർ ഫോണിൽ..??!  (8 hours ago)

ഞാൻ ഇവിടെ നിന്നാൽ തനിക്കെന്താ..പിന്തിരിപ്പിക്കാൻ വന്നവരെ തെറിവിളിച്ച് ഒട്ടിച്ച് ട്രെയിൻ വന്നതും ചാടി,ചിതറി  (9 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (9 hours ago)

ഭക്ഷണത്തിനൊപ്പം ബിയര്‍ കുടിക്കാന്‍ സമ്മതിച്ചില്ല, ഹോട്ടല്‍ മാനേജറെ ആക്രമിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍  (9 hours ago)

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ IB ബിനുവിന്റെ ഊഞ്ഞാലാട്ടം കാക്കി ഊരിവെച്ച് ഇറങ്ങ് സാറന്മാരെ..! കൂട്ടത്തോടെ ഇറങ്ങി  (9 hours ago)

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF  (9 hours ago)

72ാമത് നെഹ്രു ട്രോഫി വള്ളംകളിയില്‍ കിരീടം സ്വന്തമാക്കി അരോമ  (9 hours ago)

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ മാറ്റം വരുന്നു  (12 hours ago)

കുടുംബശ്രീ ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാന്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം നല്‍കി സുരേഷ് ഗോപി  (12 hours ago)

Malayali Vartha Recommends