പുസ്തക പ്രകാശനത്തിന് എത്തിയ ജാൻവി കപൂറിനെ വിമർശിച്ച് സോഷ്യൽ മീഡിയ ; കാരണം ഇത്
ജാന്‍വി കപൂറിനെതിരെ രൂക്ഷ വിമർശനവുമായി സോഷ്യൽ മീഡിയ. അന്തരിച്ച ബോളിവുഡ് നടി ശ്രീദേവിയുടെ മകളാണ് ജാന്‍വി കപൂര്‍. . കഴിഞ്ഞ ദിവസം ജാൻവി പങ്കെടുത്ത ഒരു പുസ്തക പ്രകാശന ചടങ്ങാണ് വിമർശനങ്ങൾക്ക് കാരണമായത്.ഹരീന്ദര്‍ സിക്കയുടെ നോവലായ 'കോളിംഗ് സെഹ്മത്ത്' എന്ന പുസ്തകമാണ് ജാന്‍വി പ്രകാശനം ചെയ്യാനെത്തിയത്. പുസ്തകം പ്രകാശനം ചെയ്യാനെത്തിയ ജാന്‍വി പുസ്തകത്തെ തലതിരിച്ചു പിടിച്ചായിരുന്നു പ്രകാശിപ്പിച്ചത്. ഇതിനു പിന്നാലെ നടി പുസ്തകം തലതിരിച്ച് പിടിച്ച് പ്രകാശനം ചെയ്യുന്നതിന്റെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
ഇതോടെ ജാന്‍വിയെ കളിയാക്കിക്കൊണ്ട് ട്രോളുകളുമെത്തിയിരുന്നു. സൗന്ദര്യമുണ്ടായാല്‍ മാത്രം പോരാ ബുദ്ധി കൂടെ വേണം എന്നാണ് നടിക്കെതിരെ ഉയർന്നിരിക്കുന്ന പ്രധാന വിമര്‍ശനം. തലതിരിഞ്ഞ ജീവിതം' , പ്രകാശനം ചെയ്യുന്ന പുസ്തകത്തിന്റെ പേര് അറിയുമോ എന്ന് തുടങ്ങി നിരവധി ആക്ഷേപങ്ങൾ താരത്തിനെതിരെ ഉയർന്നിരുന്നു. എന്നാൽ ജാൻവിയെ ആനക്കൊള്ളിച്ചും ആളുകൾ എത്തി.. മനുഷ്യരല്ലേ, അബദ്ധം പറ്റാം എന്നാണ് ഇവര്‍ പറയുന്നത്. ആദ്യ ചിത്രമായ 'ദഡക്ക്' പരാജയപെട്ടുവെങ്കിലും ജാന്‍വി ഇപ്പോഴും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപെട്ടവളാണ്.
.
https://www.facebook.com/Malayalivartha