ഇരുപതു വര്‍ഷത്തെ ഇടവേളയ്ക്കപ്പുറം മാലിദ്വീപില്‍ ഗുല്‍ പനാഗ്! ഒപ്പം ഇരുപതു വര്‍ഷം ഈട് നിന്ന 'മാര്‍ക്ക് ആന്‍ഡ് സ്പെന്‍സര്‍' സ്വിം സ്യൂട്ടും!
ബോളിവുഡ് താരം ഗുല്‍ പനാഗ് ഇന്‍സ്റ്റഗ്രാമില്‍ മാലിദ്വീപില്‍ അവധി ആഘോഷിക്കുന്ന തന്റെ ഒരു ചിത്രം പങ്കുവെച്ചു. ഗുല്‍ പനാഗ് എപ്പോഴും പങ്ക് വയ്ക്കുന്ന ചിത്രങ്ങളെക്കാളെല്ലാം ആരാധകശ്രദ്ധ നേടി ആ ചിത്രം.
കാരണം മറ്റൊന്നുമല്ല ഒരു പോലെയുള്ള രണ്ട് ചിത്രങ്ങളും തമ്മില്‍ 20 വര്‍ഷത്തെ വ്യത്യാസമുണ്ട്. ഒരേ സ്ഥലത്ത് ഒരേ പോലുള്ള സ്വിമ്മിങ് വേഷം ധരിച്ചു നില്ക്കുന്ന ചിത്രത്തില്‍ ഒന്ന് 1999-ലും മറ്റൊന്ന് 2019-ലും എടുത്തതാണ്.
എന്നാല്‍ രണ്ട് ഫോട്ടോയിലും ഗുല്‍ പനാഗിന് മാറ്റങ്ങളൊന്നുമില്ല. ഒപ്പം ഇരുപതു വര്‍ഷം ഈട് നിന്ന 'മാര്‍ക്ക് ആന്‍ഡ് സ്പെന്‍സര്‍' സ്വിമ്മിങ് വേഷത്തെക്കുറിച്ചും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.
മനോജ് ബാജ്പായ്, നീരജ് മാധവ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയ ആമസോണ്‍ പ്രൈം വെബ് സീരീസ് 'ദി ഫാമിലി മാന്‍' ആണ് ഗുല്‍ പനാഗ് അഭിനയിച്ച് ഏറ്റവും ഒടുവില്‍ പുറത്തു വന്നത്.
https://www.facebook.com/Malayalivartha