വിവാഹത്തിന് മുമ്പ് ഗര്‍ഭിണിയായ കല്‍ക്കിക്കെതിരെ ആരാധകര്‍; മറുപടിയുമായി നടിയും
ബോളിവുഡ് നടി കല്‍ക്കി കൊച്ലിന്‍ താന്‍ ഗര്‍ഭവതി ആയിരിക്കുന്നതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്യുമ്പോള്‍ വന്‍ പരിഹാസം ഏറ്റുവാങ്ങുകയാണ്. വിവഹത്തിന് മുമ്പ് ഗര്‍ഭിണിയായതിനെയും വസ്ത്രധാരണത്തെയുമാണ് പലരും വിമര്‍ശിക്കുന്നത്.
ഗയ് ഹേഷ്ബര്‍ഗ് എന്ന ഇസ്രായേലി പിയാനിസ്റ്റുമായി രണ്ടുവര്‍ഷമായി പ്രണയത്തിലാണ്. ഇപ്പോള്‍ തനിക്കെതിരെ ഉയരുന്ന പരിഹാസങ്ങള്‍ക്ക് ഒരു അഭിമുഖത്തില്‍ മറുപടി പറഞ്ഞിരിക്കുകയാണ് നടി.
'ഭര്‍ത്താവ് എവിടെയാണ്. നിനക്കെങ്ങനെ ഇത് ചെയ്യാന്‍ തോന്നി, ഇത്രയും ഇറുകിപ്പിടിച്ചു കിടക്കുന്ന വേഷം ധരിക്കരുത്, എന്തിനാണ് നിന്റെ വയര്‍ മറ്റുള്ളവരെ കാണിക്കുന്നത്?, തുടങ്ങിയ ചോദ്യങ്ങളാണ് ഉയരുന്നത്. പക്ഷേ ഈ വിമര്‍ശിക്കുന്ന ആരെയും എനിക്ക് നേരിട്ട് അറിയുന്നവരല്ല, അതുകൊണ്ട് തന്നെ അവയൊന്നും എന്നെ ബാധിക്കുന്നുമില്ല. സെലിബ്രിറ്റിയുടെ ജീവിതം എങ്ങനെയായിരിക്കുമെന്ന് എനിക്കറിയാം. അതുകൊണ്ടു തന്നെ ഞാന്‍ ഓക്കെ-യാണ്. നിങ്ങളൊരു സെലിബ്രിറ്റി ആണ് നിങ്ങള്‍ക്ക് ഒരു നിലപാട് ഉണ്ട് എങ്കില്‍ നിങ്ങള്‍ ഗര്‍ഭിണി അല്ലെങ്കില്‍ പോലും ട്രോളുകള്‍ വരും. അതുകൊണ്ട് അവയൊന്നും എന്നെ ബാധിക്കുന്നില്ല.
താനും പങ്കാളിയും ഉടനെ ഒരു കുഞ്ഞിനെ പ്രതീക്ഷിച്ചിരുന്നില്ലെന്നും ആദ്യമൊന്നും വിശ്വസിക്കാനായില്ലെങ്കിലും പിന്നീടതിനെ സന്തോഷത്തോടെ അംഗീകരിച്ചെന്നും കല്‍ക്കി പറയുന്നു.
ബോളിവുഡ് സംവിധായകന് അനുരാഗ് കശ്യപ് ആണ് കല്‍ക്കിയുടെ മുന്‍ ഭര്‍ത്താവ്.
https://www.facebook.com/Malayalivartha