കാജോളിനൊപ്പം വീണ്ടും അഭിനയിച്ചതിനെ അനുഭവം പങ്കുവെച്ച് നടനും കാജോളിന്റെ ഭർത്താവുമായ അജയ് ദേവ്ഗണ് !
തനാജി: ദ അണ്‍സംഗ് വാരിയര്‍ എന്ന അജയ് ദേവ്ഗണ് നായകനാകുന്ന ചിത്രത്തില്‍ കാജോള്‍ ആണ് നായികയായി അഭിനയിക്കുന്നത്. ചിത്രത്തിന്റെ ഫോട്ടോകളെല്ലാം ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ കജോൾ വീട്ടിലെപ്പോലെ തന്നെയായിരുന്നു സിനിമ സെറ്റിലുമെന്നാണ് അജയ് ദേവ്ഗണ് പറയുന്നത്. സിനിമയുടെ ട്രെയിലര്‍ റിലീസിനോട് അനുബന്ധിച്ച ചടങ്ങില്‍ സംസാരിക്കവേ ആയിരുന്നു അജയ് ദേവ്ഗണ് ഈ കാര്യം പറഞ്ഞത്.
തനാജി മലുസരെയായിട്ടാണ് അജയ് ദേവ്ഗണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. തനാജിയുടെ ഭാര്യ സാവിത്രി മലുസരെ ആയിട്ടാണ് അജയ് ദേവ്ഗണിന്റെ ഭാര്യ കൂടിയായ കാജോള്‍ അഭിനയിക്കുന്നത്. കാജോളിനൊപ്പമുള്ള അഭിനയം എങ്ങനെയായിരുന്നുവെന്ന് എനിക്ക് അറിയില്ല. കാരണം ഞങ്ങള്‍ എങ്ങനെയായിരുന്നോ വീട്ടില്‍ അങഅങനെ തന്നെയായിരുന്നു സിനിമ സെറ്റിലും. എല്ലാവരുടെ മുന്നിലും ഞങ്ങള്‍ വീട്ടില്‍ പെരുമാറുന്നതുപോലെ തന്നെയായിരുന്നു പെരുമാറിയത്. അതുകൊണ്ട് ഒരു വ്യത്യാസവുമുണ്ടായിരുന്നില്ല- അജയ് ദേവ്ഗണ് പറയുന്നു.
ചരിത്രത്തിലെ അങ്ങനെ പാടിപ്പുകഴ്ത്താത്ത വീരനായകൻമായി അഭിനയിക്കാൻ ഇനിയും ആഗ്രഹിക്കുന്നുവെന്നാണ് അജയ് ദേവ്ഗണ് വ്യക്തമാക്കിയത് . തനാജിയെ കുറിച്ച് പഠിച്ചപ്പോള്‍ അജയ് ദേവ്ഗണ് അത്ഭുതപ്പെട്ടുപോയതായാണ് അദ്ദേഹം പറയുന്നത് . തനാജി: ദ അണ്‍സംഗ് വാരിയര്‍ എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. ജനുവരി 10നാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക.
https://www.facebook.com/Malayalivartha