Widgets Magazine
18
Jun / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആശങ്ക വർധിക്കുന്നു..കപ്പൽ അപകടം പൂർണമായി പരിഹരിച്ചിട്ടില്ല.. എണ്ണ ഊറ്റിയെടുക്കാന്‍ 24-26 ദിവസം വേണ്ടിവരുമെന്ന് കമ്പനി..ആലപ്പുഴ പുറങ്കടലില്‍ തിമിംഗലങ്ങള്‍ ചത്തു തീരത്ത് അടിയുന്നതു പതിവാകുന്നതും ആശങ്ക കൂട്ടുന്നു..


ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം സാധാരണ നിലയിലേക്ക് പുനഃസ്ഥാപിക്കാന്‍ ധാരണ....


അമേരിക്കയോട് ബംങ്കര്‍ ബസ്റ്റിങ് ബോംബുകള്‍ ആവശ്യപ്പെട്ട് ഇസ്രയേല്‍...


ഇസ്രയേല്‍ ആക്രമണത്തിനു പിന്നാലെ ഹോര്‍മുസ് കടലിടുക്ക് അടയ്ക്കാനൊരുങ്ങുകായാണ് ഇറാന്‍..ഇത് ലോക ക്രമത്തെ തന്നെ മാറ്റി മറിയ്ക്കും..ആശങ്കയോടെ ലോകരാജ്യങ്ങൾ..


അയത്തുള്ള അലി ഖമേനിയുടെ ബങ്കറിനുള്ളിലെ ഒളിത്താവളം.. ഇസ്രായേല്‍ രഹസ്യാനേഷണ ഏജന്‍സി മൊസാദും, ഇസ്രായേലിന്റെ ചാര ഉപഗ്രഹങ്ങളും കൃത്യതയോടെ കണ്ടെത്തി..ഓർഡർ കിട്ടിയാൽ അടി..

ബോളീവുഡ് ടിവി താരം കുശാല്‍ പഞ്ചാബിയെ മുംബൈയിലെ വസതിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

27 DECEMBER 2019 03:43 PM IST
മലയാളി വാര്‍ത്ത

മൂംബൈയിലെ പാലി ഹില്ലിലുള്ള വസതിയില്‍ പ്രമുഖ ബോളീവുഡ് ടിവി താരം കുശാല്‍ പഞ്ചാബിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. 

വീട്ടില്‍ നിന്നും ആത്മഹത്യ കുറിപ്പും പോലീസിന് കിട്ടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ സുഹൃത്ത് കരണ്‍ ബോറയാണ് 37-കാരനായ കുശാല്‍ പഞ്ചാബിയുടെ മരണവിവരം പുറത്ത് വിട്ടത്.

കുശാലിന്റെ ആത്മഹത്യാറിപ്പോര്‍ട്ട് ഫയല്‍ ചെയ്തിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം നടന്ന് വരികയാണെന്നും പോലീസ് വ്യക്തമാക്കി. ആത്മഹത്യ കുറിപ്പിന് ഒന്നര പേജ് ദൈര്‍ഘ്യമുണ്ടെന്ന് പോലീസ് അറിയിച്ചു.

തന്റെ സ്വത്തുക്കള്‍ തുല്യമായി വീതിക്കണമെന്നും, അതില്‍ 50 ശതമാനം മാതാപിതാക്കള്‍ക്കും സഹോദരിക്കും ഉള്ളതാണെന്നും ബാക്കി ഉള്ളത് തന്റെ മൂന്ന് വയസുകാരന്‍ മകന്‍ കിയാന് നല്‍കണമെന്നുമാണ് ആത്മഹത്യ കുറിപ്പില്‍ ഉള്ളത്. അതേസമയം തന്റെ മരണത്തില്‍ ആര്‍ക്കും ഉത്തരവാദിത്തം ഇല്ലെന്നും കുറിപ്പില്‍ പറയുന്നുണ്ട്.

ഇന്ന് നാല് മണിക്ക് മുംബൈയില്‍ വെച്ച് കുശാലിന്റെ അന്ത്യ കര്‍മ്മങ്ങള്‍ നടക്കും.1990-കളില്‍ ഡിജെ അഖീലിന്റെ റീമിക്സ് കെ ദൂന്‍ തുമെയിലൂടെയാണ് പ്രശസ്തനാവുന്നത്. നിരവധി ടിവി ഷോകളിലും അദ്ദേഹം അഭിനയിച്ചിരുന്നു. ലവ് മാരേജ്, സിഐഡി തുടങ്ങിയ പ്രശ്സത ടിവി സീരിയലുകള്‍ കുശാലിനെയും പ്രശസ്തനാക്കിയിരുന്നു. ലക്ഷ്യ, കാല്‍, ധന്‍ ധനാ ധന്‍ ഗോള്‍ എന്നീ ബോളീവുഡ് ചിത്രങ്ങളില്‍ കുശാല്‍ അഭിനയിച്ചിട്ടുണ്ട്.

2015-ല്‍ തന്റെ ഗേള്‍ഫ്രണ്ടായിരുന്ന ഓഡ്രി ഡോല്‍ഹന്‍ എന്ന വിദേശ വനിതയെ ഗോവയില്‍ വച്ച് വിവാഹം ചെയ്തിരുന്നെങ്കിലും ആ വിവാഹം വിവാഹമോചനത്തില്‍ എത്തിനില്‍ക്കയാണ്. ആ ബന്ധത്തിലുള്ള മകനുമായി ഭാര്യ ഷാങ്ഹായിലാണ് ഇപ്പോള്‍ താമസം. വിവാഹബന്ധം തകര്‍ന്നതും കുഞ്ഞില്‍ നിന്നും അകലേണ്ടി വന്നതും അയാള്‍ക്ക് ജീവിക്കാനുള്ള ആഗ്രഹം നഷ്ടമാക്കി എന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്.

കുശാലിന്റെ മരണം തന്നെ ഞെട്ടിച്ചുവെന്ന് പറഞ്ഞ സുഹൃത്ത് കരണ്‍വീര്‍ ബോറ, തന്റെ ഇന്‍സ്റ്റാഗ്രാമില്‍ ഇങ്ങനെകുറിച്ചു:
'നിങ്ങള്‍ ഏറ്റവും സന്തേഷവാനായിരുന്നു. നിങ്ങളുടെ ജീവിതം മറ്റാരേക്കാളും എന്നെ പ്രചോദിപ്പിച്ചിരുന്നു. നൃത്തം, ഫിറ്റ്നസ്, റോഡ്, ബൈക്കിംഗ്, പിതൃത്വം തുടങ്ങിയവ അതില്‍ ഉള്‍പ്പെടുന്നു. നിങ്ങളുടെ മുഖത്തെ പുഞ്ചിരി, എല്ലാം എനിക്കിനി നഷ്ടമായി'!

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യത; കേരള തീരത്ത് നാളെ രാത്രി വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; മുന്നറിയിപ്പ്  (37 minutes ago)

ഒമാനിലെ സലാലയില്‍ മാഹി സ്വദേശി നിര്യാതനായി..  (1 hour ago)

കോട്ടയം മീനച്ചിലാറ്റിൽ ഒഴുകിമൃതദേഹം; കരയ്ക്കടുപ്പിക്കാൻ ശ്രമിക്കുന്നതിനിടെ സംഭവിച്ചത്  (1 hour ago)

സ്വകാര്യ പെട്രോള്‍ പമ്പുകളിലെ ശുചിമുറികള്‍ പൊതു ശൗചാലയങ്ങളായി ഉപയോഗിക്കുന്നതിനെതിരെ  (1 hour ago)

മോശം കാലാവസ്ഥയെത്തുടർന്ന് വഴി തിരിച്ച് വിട്ടു; കൊച്ചി – ഡൽഹി എയർ ഇന്ത്യ വിമാനം മണിക്കൂറുകൾ വൈകി ഡൽഹിയിൽ ലാൻഡ് ചെയ്തു  (1 hour ago)

അപൂര്‍വരോഗ ചികിത്സയില്‍ ചരിത്ര മുന്നേറ്റവുമായി ആരോഗ്യ വകുപ്പ്  (2 hours ago)

മലയോര വിനോദസഞ്ചാര കേന്ദ്രങ്ങളിലും വിവാഹ ചടങ്ങുകളിലും ....  (2 hours ago)

ബസിന്റെ വാതില്‍ പടിയില്‍ നിന്നും വീണ് വിദ്യാര്‍ഥിക്ക് പരിക്ക്.  (2 hours ago)

വൈദ്യുതാഘാതമേറ്റ് സ്ത്രീ മരിച്ചു...  (2 hours ago)

ലിറിക്കൽ വീഡിയോ ഗാനം പുറത്തുവിട്ട് ഒരു വടക്കൻ തേരോട്ടം അണിയറപ്രവർത്തകർ  (2 hours ago)

യുവാവിനെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (2 hours ago)

കടലോര മേഖലയിലെ ജീവിതം ദുഃസ്സഹം...  (3 hours ago)

ബ്രിട്ടീഷ് യുദ്ധവിമാനം എഫ്-35 മൂന്നാംദിനവും തിരുവനന്തപുരം  (3 hours ago)

സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാടില്‍ സി.ബി.ഐ അന്വേഷണം  (3 hours ago)

നാലു വയസ്സുകാരന്‍ നിലത്ത് തലയിടിച്ച് വീണു മരിച്ചു.  (3 hours ago)

Malayali Vartha Recommends