കണ്ണാടി കണ്ണാടി - നിങ്ങള്‍ അമ്മയാണോ അതോ എന്റെ പ്രതിരൂപമോ ? അമൃത സിംഗിനെക്കുറിച്ച് വാചാലയായി സാറാ അലി ഖാന്'
സാറാ അലി ഖാന്ന് അമ്മയാണ് ലോകം താരം അമ്മയെ കുറിച്ച് വാചാലയാവുകയാണ്. അമ്മയാണ് നമ്പര്‍ വണ്‍ എന്നാണ് ഇന്‍സ്റ്റഗ്രാമില്‍ സാറാ കുറിച്ചത്. അമൃത സിംഗിനെക്കുറിച്ച് വാചാലയായ സാറാ അലി ഖാന്റെ വാക്കുകൾ സമൂഹമാധ്യമങ്ങൾ ഇതിനോടകം ഏറ്റെടുത്ത് കഴിഞ്ഞു .
''കണ്ണാടി കണ്ണാടി - നിങ്ങള്‍ അമ്മയാണോ അതോ എന്റെ പ്രതിരൂപമോ ? ഞങ്ങള്‍ തമ്മിലുള്ള ഒരേ ഒരു വ്യത്യാസം എനിക്ക് എപ്പോഴും അമ്മയുടെ ശ്രദ്ധ വേണം എന്നതാണ്. മറ്റൊരു കാര്യം അമ്മ എന്നാല്‍ നിറയെ സ്നേഹമാണ്, ആലിംഗനവും വാത്സല്യവുമാണ്....'' സാറ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഇടക്കിടെ അമ്മയ്ക്കൊപ്പമുള്ള ചിത്രങ്ങള്‍ സാറ പങ്കുവയ്ക്കാറുണ്ട്. സൈഫ് അലി ഖാന്റെയും അമൃതാ സിംഗിന്റെയും മകളായ സാറ 2018 ല്‍ കേദാര്‍നാഥിലൂടെയാണ് ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. രോഹിത് ഷെട്ടിയുടെ സിംബയിലും സാറ വേഷമിട്ടു.
https://www.facebook.com/Malayalivartha