Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി


സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും.... ഉത്രാട നാളായ ചൊവ്വാഴ്ച വരെയാണ് കാലാവസ്ഥാ വകുപ്പിൻറ മഴ മുന്നറിയിപ്പ്.... ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്


തലസ്ഥാന നഗരം ഉത്സവലഹരിയിലേയ്ക്ക്... ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരവീഥികള്‍ ദീപപ്രഭയില്‍ മുങ്ങി, ഓണം വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് 5.30 ന് കനകക്കുന്ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിക്കും


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്

മകളെക്കുറിച്ചും തന്റെ പാരന്റിങ് ശൈലിയെക്കുറിച്ചും കജോള്‍, പ്രണയത്തെക്കുറിച്ചും ആണ്‍സുഹൃത്തുക്കളെക്കുറിച്ചുമൊക്കെ മകള്‍ തുറന്നു സംസാരിക്കുന്നത് തന്നോടു മാത്രം!

30 DECEMBER 2019 03:52 PM IST
മലയാളി വാര്‍ത്ത

ബോളിവുഡിലെ നിത്യഹരിത നായിക കജോള്‍ മകളെക്കുറിച്ചും തന്റെ പാരന്റിങ് ശൈലിയെക്കുറിച്ചും മനസ്സു തുറന്നു. കരീന കപൂറിന്റെ റേഡിയോ ഷോ ആയ വാട്ട് വുമണ്‍ വാണ്ട് എന്ന പരിപാടിയില്‍ പങ്കെടുത്തപ്പോഴാണ്് കജോള്‍ കുടുംബകാര്യങ്ങള്‍ ചിലത് തുറന്നു പറഞ്ഞത്.

പ്രണയസംബന്ധിയായ വിഷയങ്ങളില്‍ മകള്‍ നൈസയും മകന്‍ യുഗും ആരോടാണ് അഭിപ്രായം ചോദിക്കുകയെന്ന കരീനയുടെ ചോദ്യത്തിന് കജോളിന്റെ മറുപടി ഇങ്ങനെയായിരുന്നു. പ്രണയ സംബന്ധമായ വിഷയങ്ങള്‍ മകള്‍ നൈസ തന്നോടാണ് ചര്‍ച്ച ചെയ്യാറുള്ളതെന്നും കാരണം ഒരു തോക്ക് കൈയില്‍ പിടിച്ചു നില്‍ക്കുന്ന ആളുടെ മട്ടാണ് ചിലപ്പോഴൊക്കെ അജയ്‌ക്കെന്നും ആയിരുന്നു കജോളിന്റെ മറുപടി.

അജയ് ഒരു പ്രൊട്ടക്റ്റീവ് ഫാദറാണ്. റിലേഷന്‍ഷിപ്പ് പ്രശ്നങ്ങളുമായി നൈസ ഒരിക്കലും അവളുടെ അച്ഛന്റെയടുത്തു പോവില്ല, ബോയ്ഫ്രണ്ട്സിനെപ്പറ്റി സംസാരിക്കുകയുമില്ല. കൈയില്‍ ഒരു തോക്കുംപിടിച്ചു നില്‍ക്കുന്ന ആളുടെ ഭാവത്തോടെ എവിടെ അവന്‍?, എവിടെ അവന്‍? എന്നൊക്കെ ചോദിച്ചുകൊണ്ടിരിക്കും. നൈസ തീര്‍ച്ചയായും എന്റെ അരികിലേ വരൂ. യുഗ് അവന്റെ അച്ഛന്റെ അരികിലേക്കും. കാരണം അച്ഛന്‍ കൂളാണ് എന്ന മനോഭാവമാണ് അവന്. ഇത്തരം ആണ്‍കാര്യങ്ങള്‍ അവര്‍ തമ്മിലാകും ചര്‍ച്ച ചെയ്യുക.

കജോളിന്റെ വിലയിരുത്തലിന്‍ പ്രകാരം താനൊരിക്കലും ഒരു ഒബ്സസ്ഡ് പേരന്റ് അല്ല എന്ന അഭിപ്രായക്കാരിയാണ്. കുഞ്ഞുങ്ങളെ അമിതമായി നിയന്ത്രിക്കുന്ന ഒരു രക്ഷകര്‍ത്താവല്ല താനെന്നും ആരോഗ്യകരമായ ബന്ധത്തിനു യോജിച്ച ഒരു കാര്യമല്ല അതെന്നാണ് തന്റെ വിശ്വാസമെന്നും അവര്‍ പറഞ്ഞു. പക്ഷേ തന്റെ അമ്മ ഇതിനു നേര്‍വിപരീതമായിരുന്നു. തന്നെ വളര്‍ത്തിയ രീതിയിലും ഏറെ വ്യത്യസ്തതയുണ്ടായിരുന്നു. അതുകൊണ്ടു തന്നെ കുട്ടികളെ വല്ലാതെ നിയന്ത്രിക്കുന്നതിനോട് തനിക്ക് യോജിക്കാനാവില്ലെന്നും കജോള്‍ വ്യക്തമാക്കുന്നു.

കുഞ്ഞുങ്ങളോട് ഒരുപാട് വാല്‍സല്യമുണ്ടെങ്കിലും അവരുടെ ജീവിതത്തില്‍ അനാവശ്യമായി കൈകടത്താറില്ല. അവര്‍ക്ക് നന്നായി വളരാനുള്ള സാഹചര്യമൊരുക്കിക്കൊടുക്കയാണ് ചെയ്യുന്നത്. അവരുടെ വളര്‍ച്ചയ്ക്ക് തടസ്സമാകുന്നതൊന്നും ചെയ്യാറില്ല. അജയ് കുഞ്ഞുങ്ങളെ നന്നായി താലോലിക്കുന്ന അച്ഛനാണ്. അദ്ദേഹത്തിന് അദ്ദേഹത്തിന്റേതായ രീതിയുണ്ട്. കുഞ്ഞുങ്ങളുടെ കാര്യം വരുമ്പോള്‍ അജയ്യുടെ ശാന്തസ്വഭാവമൊക്കെ എവിടെയോ പോയിമറയും. കുഞ്ഞുങ്ങളെക്കുറിച്ചുള്ള എല്ലാക്കാര്യങ്ങളും എപ്പോഴും അറിയണമെന്നു നിര്‍ബന്ധമുള്ള അച്ഛനാണ് അജയ്, കജോള്‍ പറയുന്നു. നീണ്ട ഇടവേളയ്ക്കു ശേഷം അജയ് ദേവ്ഗണും കജോളും ഒരുമിച്ചഭിനയിക്കുന്ന ചിത്രം 2020 ജനുവരി 10-ന് പുറത്തിറങ്ങും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ്...  (13 minutes ago)

ഹോക്കി ലോകകപ്പില്‍ ഇന്ത്യ ഇന്ന് നിര്‍ണായക മത്സരത്തില്‍ അര്‍ജന്റീനയെ നേരിടും...  (26 minutes ago)

ഓണാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം... ഇന്നുമുതല്‍ 30 വരെ ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി 12 മണി വരെയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി  (1 hour ago)

പതിനേഴാം തവണയും ഡ്യൂറണ്ട് കപ്പ് ഫുട്ബോൾ കിരീടത്തിൽ മുത്തമിട്ട് കൊൽക്കത്ത ഈസ്റ്റ് ബംഗാൾ  (1 hour ago)

ഓണം പൂജകൾക്കായി ശബരിമല ധർമശാസ്താക്ഷേത്ര നട ഇന്ന് വൈകുന്നേരം തുറക്കും...  (1 hour ago)

കണ്ണൂർ പിലാത്തറയിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം  (1 hour ago)

സംസ്ഥാനത്ത് നാളെയും മറ്റെന്നാളും ബാങ്ക് അവധി ... ഇന്ന് പ്രവൃത്തി ദിനം  (1 hour ago)

കണ്ണീർക്കാഴ്ചയായി.... കാർ തട്ടി റോഡിൽ വീണ യുവാവിന് ദാരുണാന്ത്യം  (1 hour ago)

സങ്കടക്കാഴ്ചയായി... കുട്ടികൾ കളിക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിൽ വീണ ഫുട്ബോൾ എടുക്കാൻ നദിയിലിറങ്ങിയ യുവാവ് മുങ്ങി മരിച്ചു...  (2 hours ago)

ഗുരുവായൂർ ക്ഷേത്രത്തിൽ ചരിത്രം കുറിച്ച് വിവാഹ പൂരം.. .  (2 hours ago)

മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി  (2 hours ago)

ഇന്ത്യയുടെ ബഹിരാകാശ മേഖലയെ ആഗോള പ്രതിഭകളുടെയും നിക്ഷേപങ്ങളുടെയും 'മാഗ്നറ്റ്" ആക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (3 hours ago)

ആരോഗ്യസൗഖ്യവും സർഗ്ഗാത്മക മുന്നേറ്റവും ലഭിക്കുന്ന രാശികൾ ഏതെല്ലാം?  (3 hours ago)

നായ കുറുകെ ചാടി നിയന്ത്രണം വിട്ട ഓട്ടോറിക്ഷ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം...  (3 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും.... ഉത്രാട നാളായ ചൊവ്വാഴ്ച വരെയാണ് കാലാവസ്ഥാ വകുപ്പിൻറ മഴ മുന്നറിയിപ്പ്.... ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

Malayali Vartha Recommends