Widgets Magazine
13
Nov / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാക്കിസ്ഥാൻ യുദ്ധത്തിന് പൂർണ സജ്ജമാണെന്ന് പാക്ക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്..രണ്ട് അതിർത്തികളിലും യുദ്ധത്തിന് രാജ്യം തയാറാണെന്ന പ്രസ്താവന..ഡൽഹി സ്‌ഫോടനത്തിന് പിന്നാലെ ഭീഷണി..


ഇന്ത്യ ഉൾപ്പെടെ എട്ട് രാജ്യങ്ങളുമായി ബന്ധമുള്ള 32 വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും മേൽ യുഎസ് ഉപരോധം.. ഇറാന്റെ ആണവ പദ്ധതിക്കെതിരായ ഏറ്റവും പുതിയ നടപടിയാണ്..


അടുത്ത 3 മണിക്കൂറിൽ..പുതുക്കിയ മഴ മുന്നറിയിപ്പ്..തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഇടത്തരം മഴയ്ക്ക് സാധ്യത..ഇടിമിന്നൽ ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു..


ബിനോയ് വിശ്വം നടത്തിയ പ്രതികരണത്തില്‍ മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി..ഇടതു രാഷ്ട്രീയം എങ്ങനെ നടപ്പാക്കണമെന്ന് ആരും പഠിപ്പിക്കേണ്ട..നയങ്ങളില്‍ നിന്നും പിന്നാക്കം പോയത് ആരെന്ന് ഞാന്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നില്ല..


ഡോ. ഷഹീന്‍ മതവിശ്വാസിയായിരുന്നില്ല..മുന്‍ ഭര്‍ത്താവും മഹാരാഷ്ട്ര സ്വദേശിയുമായ ഡോ. ഹയാത്ത് സഫര്‍ വളരെ നടുക്കത്തോടെ പറയുന്ന കാര്യങ്ങൾ..അറസ്റ്റ് വിശ്വസിക്കാനായില്ലെന്ന് പിതാവ്.

വാടക ഗർഭപാത്രത്തിലൂടെ മക്കളെ സ്വന്തമാക്കിയ താരങ്ങൾ..... ദത്തെടുക്കലിലൂടെ നിരവധി കുഞ്ഞുങ്ങൾക്ക് പുതുജീവിതം നൽകിയ താര രാജാക്കന്മാരും താര റാണിമാരും...ഇതുമൊരു ഫാഷനായോ എന്ന അമ്പരപ്പിൽ പ്രേക്ഷകർ

23 FEBRUARY 2020 03:12 PM IST
മലയാളി വാര്‍ത്ത

പ്രസവിക്കുന്നതിലൂടെ മാത്രമല്ല ഒരു സ്ത്രീ അമ്മയാകുന്നത്. ജന്മം നൽകുന്നതിലൂടെ മാത്രം ഒരു പുരുഷനും അച്ഛനും ആകുന്നില്ല. മക്കളെ സ്നേഹിക്കാനും പരിപാലിക്കാനുമുള്ള മനസ്സുണ്ടായാൽ മാത്രം മതി. അങ്ങനെ നന്മ നിറഞ്ഞ മനസ്സുള്ള നിരവധി താരങ്ങൾ ബോളിവുഡിലുണ്ട്. വാടക ഗർഭത്തിലൂടെ മക്കളെ സ്വന്തമാക്കിയവർ. ബോളിവുഡിൽ മാത്രമല്ല കേരളത്തിലും ഇവർക്ക് അനവധി ഫാൻസുണ്ട്.സിനിമയുടെ കാര്യത്തില്‍ മാത്രമല്ല കുടുംബബന്ധങ്ങളുടെ കാര്യത്തിലും താരരാജാക്കന്മാരെ മാതൃകയാക്കാവുന്നതാണെന്ന് പലപ്പോഴും തെളിഞ്ഞിട്ടുണ്ട്. സിനിമാ തിരക്കുകളും മറ്റ് പ്രശ്‌നങ്ങളും കാരണം കുഞ്ഞുങ്ങളെ ദത്തെടുത്ത് ജീവിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്.

അടുത്തിടെ ബോളിവുഡ് റാണി ശില്പ ഷെട്ടി വീണ്ടും അമ്മയായി എന്ന വാർത്ത പുറത്തുവന്നതോടെയാണ് വീണ്ടും ഈ വിഷയം ചർച്ചയാകുന്നത്. രണ്ടാമതും അമ്മയായതിന്റെ സന്തോഷം പങ്കുവെച്ചത് ബോളിവുഡ് നടി ശിൽപ ഷെട്ടിയും രാജ് കുന്ദ്രെയും തന്നെയാണ് . ഇന്‍സ്റ്റഗ്രാമിലൂടെയാണ് ശില്‍പ്പ ഒരു പെൺകുഞ്ഞിന്റെ അമ്മയായ സന്തോഷ വാർത്ത പുറത്ത് വിട്ടത്. സമിഷ ഷെട്ടി കുന്ദ്ര എന്നാണ് കുഞ്ഞിന് പേര് നൽകിയിരിക്കുന്നതെന്നും താരം വെളിപ്പെടുത്തി . വാടക ഗര്‍ഭപാത്രത്തിലൂടെയാണ് കുഞ്ഞ് പിറന്നത്. ശില്‍പ്പ-രാജ് കുന്ദ്ര ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞാണിത്. എട്ടുവയസ്സുകാരനായ വിയാന്‍ എന്ന മകന്‍ കൂടി ദമ്പതികൾക്കുണ്ട് . 2009 ലാണ് രാജ് കുന്ദ്രയെ ശില്‍പ്പ വിവാഹം കഴിക്കുന്നത്.

സംവിധായകനും നിര്‍മാതാവുമൊക്കെയായി തിളങ്ങി നില്‍ക്കുന്ന കരണ്‍ ജോഹറും വാടക ഗര്‍ഭപാത്രത്തിലൂടെ കുട്ടികളെ സ്വന്തമാക്കിയിരുന്നു. വിവാഹിതനല്ലെങ്കിലും ഒരു കുഞ്ഞിനെ സ്വന്തമാക്കാന്‍ കരണ്‍ ജോഹര്‍ ആഗ്രഹിച്ചിരുന്നു. ഒടുവില്‍ വാടകഗര്‍ഭപാത്രത്തിലൂടെ ഇരട്ടകുട്ടികളെയായിരുന്നു കരൺ ജോഹറിന് ലഭിച്ചത്. ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയുമായിരുന്നു ജനിച്ചത്. മകന് കരണിന്റെ അച്ഛന്റെ പേരായ യഷ് എന്നും മകള്‍ക്ക് അമ്മയുടെ പേരായ ഹീരു തിരിച്ച് ഇട്ട് റൂഹി എന്നുമാണ് കരൺ പേര് നൽകിയത്.

ബോളിവുഡിന്റെ കിങ് ഖാനായ ഷാരുഖിനെ പോലെ തന്നെ മകന്‍ അബ്രാമിനും വലിയ ആരാധകരാണുള്ളത്. . വാടക ഗര്‍ഭപാത്രത്തിലൂടെയാണ് ഷാരുഖും ഭാര്യ ഗൗരി ഖാനും അബ്രാമിനെ സ്വന്തമാക്കിയത്. അബ്രാമിനെ കൂടാതെ ആര്യന്‍ ഖാന്‍, സുഹാന ഖാന്‍ എന്നിങ്ങനെ രണ്ട് മക്കള്‍ കൂടി ഷാരുഖിനുണ്ട്. ഇവരും പ്രേക്ഷകരുടെ പ്രിയപ്പെട്ട താരപുത്രി പുത്രനാണെങ്കിലും അബ്രാമിനുള്ള ജനപ്രീതി ഇരുവർക്കും ലഭിച്ചിട്ടില്ല.

ബോളിവുഡിലെ ഖാൻ രാജാക്കന്മാരിൽ ഒരാളായ ആമിർ ഖാനും മകനെ സ്വന്തമാക്കിയത് വാടക ഗർഭത്തിലൂടെയാണ്. മൂന്ന് മക്കളാണ് നടന്‍ ആമിര്‍ ഖാന്. ആദ്യ വിവാഹബന്ധത്തില്‍ ഒരു മകനും മകളും താരത്തിനുണ്ട്. ഈ ബന്ധം വേര്‍പ്പെടുത്തിയതിന് ശേഷം 2005 ലായിരുന്നു ഫിലിം മേക്കറായ കിരണ്‍ റാവുവും ആമിര്‍ ഖാനും വിവാഹിതരാവുന്നത്. വാടകഗര്‍ഭപാത്രത്തിലൂടെ ഇരുവരും ഒരു ആണ്‍കുഞ്ഞിനെ സ്വന്തമാക്കിയിരുന്നു . 2011 ലായിരുന്നു അസാദ് ഖാന്‍ ജനിക്കുന്നത്.

ബോളിവുഡ്താര റാണിയായ സണ്ണി ലിയോണും പ്രേക്ഷകരുടെ ഹൃദയങ്ങളിൽ ചേക്കേറിയത് മൂന്ന് കുഞ്ഞുങ്ങളെ ദത്തെടുത്തതിലൂടെയാണ്. ഇതിൽ മൂത്ത മകളായ നിഷയെ ദത്തെടുക്കുകയായിരുന്നു.മറ്റ് മക്കളായ നോഹ, അഷേർ എന്നിവരെ സ്വന്തമാക്കിയത് വാടക ഗര്ഭപാത്രത്തിലൂടെയാണ്. സണ്ണിയുടെയും ഭർത്താവ് ഡാനിയേൽ വെബറിന്റെയും മക്കളുടെയും ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാണ്.

ബോളിവുഡ് താരവും മുൻ മിസ് യൂണിവേഴ്‌സുമായ സുസ്മിത സെൻ രണ്ട് പെൺകുട്ടികളെ ദത്തെടുക്കലിലൂടെ സ്വന്തമാക്കിയിരുന്നു. മൂത്തമകളായ റെനിയെ 2000 യിരത്തിലും രണ്ടാമത്തെ മകളായ അലിസയെ 2010 ലുമാണ് താരം സ്വന്തമാക്കിയത്. വളരെ മഹത്തായൊരു പ്രവർത്തിയിലൂടെ താരം നിരവധി പ്രശംസകളും സ്വന്തമാക്കിയിരുന്നു.ബോളിവുഡ് താരങ്ങളുടെയും താരപുത്രന്മാരുടെയും പുത്രികളുടെയും ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ തരംഗമാണ്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോക്‌സോ കേസില്‍ യെഡിയൂരപ്പയുടെ ഹര്‍ജി തള്ളി കര്‍ണാടക ഹൈക്കോടതി  (21 minutes ago)

പൂനെയില്‍ ട്രക്കുകള്‍ക്കിടയില്‍ കാര്‍ ഇടിച്ചുകയറി എട്ടു പേര്‍ക്ക് ദാരുണാന്ത്യം  (27 minutes ago)

ശബരിമലയില്‍ സുരക്ഷ ഉറപ്പാക്കാന്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള നിരീക്ഷണം ശക്തമാക്കുമെന്ന് പൊലീസ്  (31 minutes ago)

വിയ്യൂര്‍ ജയിലില്‍ ജീവനക്കാരനു നേരെ തടവുകാരുടെ ആക്രമണം  (37 minutes ago)

സിനിമയില്‍ അവസരം നല്‍കാന്‍ പെണ്‍കുട്ടിയോട് യുവാവ് ചോദിച്ചത്  (44 minutes ago)

ബൈക്ക് യാത്രികരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം  (1 hour ago)

തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് നാളത്തെ പ്രാദേശിക അവധി ബാധകമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍  (3 hours ago)

സിനിമയില്‍ പിതാവില്‍ നിന്ന് പഠിച്ചതിനെ കുറിച്ച് തുറന്ന് പറഞ്ഞ് കല്യാണി  (3 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ സന്നിധാനത്ത് ശാസ്ത്രീയ പരിശോധന 17ന്  (4 hours ago)

പിഎം ശ്രീയുമായി ബന്ധപ്പെട്ട ചോദ്യം: മാദ്ധ്യമപ്രവര്‍ത്തകരോട് ക്ഷോഭിച്ച് മുഖ്യമന്ത്രി  (4 hours ago)

രാജേഷിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ ഉടന്‍ നല്‍കുമെന്ന് കരാര്‍ കമ്പനി  (5 hours ago)

സിനിമാജീവിതത്തിലുണ്ടായ ചില അനുഭവങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് ശ്വേതാ മേനോന്‍  (5 hours ago)

പ്രകോപനവുമായി പാക്കിസ്ഥാൻ  (6 hours ago)

വെട്ടുകാട് തിരുനാള്‍ പ്രമാണിച്ച് നാളെപ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍  (6 hours ago)

ഇന്ത്യൻ കമ്പനിക്ക് ഉപരോധം ഏർപ്പെടുത്തി യുഎസ്  (6 hours ago)

Malayali Vartha Recommends