കൊറോണകാലത്ത് കയ്യടി നേടി കിംഗ് ഖാൻ; നാലു നില ഓഫീസ് കെട്ടിടം കൊറോണ നിരീക്ഷണത്തിനായി വിട്ടുനല്‍കി ഷാരുഖ് ഖാന്
രാജ്യം ഒന്നടങ്കം കൊറോണ ഭീതിയിൽ അലയുമ്പോൾ തന്നാൽ കഴിയുന്ന പരമാവധി സഹായങ്ങൾ ചെയ്യാൻ തെല്ലും മടികാട്ടാതെ മുന്നോട്ടിറങ്ങുകയാണ് പല പ്രമുഖരും. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഇതിനോടകം നിരവധി സഹായങ്ങലുമായി സൂപ്പര്‍താരം ഷാരുഖ് ഖാനും മുമ്പിൽ തന്നെ ഉണ്ടായിരുന്നു. ഇപ്പോള്‍ മുംബൈയിലെ തന്റെ നാലു നില ഓഫീസ് കെട്ടിടം കൊറോണ നിരീക്ഷണത്തിനായി വിട്ടുനല്‍കാന്‍ സന്നദ്ധത അറിയിച്ചിക്കുകയാണ് താരം. ഷാരുഖ് ഖാന്റെയും ഭാര്യ ഗൗരി ഖാന്റെയും പേഴ്സണല്‍ ഓഫീസുകള്‍ സ്ഥിതിചെയ്യുന്നതാണ് കെട്ടിടം. ബ്രിഹാന്‍മുംബൈ മുന്‍സിപ്പല്‍ കോപ്പറേഷനാണ് ട്വിറ്ററിലൂടെ വിവരം പുറത്തുവിട്ടത്.
ഷാരുഖ് ഖാനും ഗൗരിക്കും നന്ദി പറഞ്ഞുകൊണ്ടുള്ളതാണ് ട്വീറ്റ്. കുട്ടികള്‍, സ്ത്രീകള്‍, പ്രായമായവര്‍ എന്നിവരെ നിരീക്ഷണത്തില്വെക്കാനാണ് താരദമ്ബതികള്‍ തങ്ങളുടെ കെട്ടിടം വിട്ടുനല്‍കുന്നത്. വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് താരത്തെ പ്രശംസിച്ച് രംഗത്തെത്തുന്നത്. എസ്ആര്‍കെ ഓഫിസ് ഫോര്‍ ക്വാറന്റീന് എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രന്റിങ്ങാവുകയാണ്.
രാജ്യം പ്രതിസന്ധിയിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടേയും മഹാരാഷ്ട്ര മുഖ്യമന്ത്രിയുടേയും കൊറോണ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിരുന്നു. കൂടാതെ വിവിധ സംഘടനകള്‍ക്കും താരം സഹായം നല്കി.
നേരെത്തെ കൊറോണ വൈറസ് രോഗികളെ ചികിത്സിക്കുന്നതിനായി ആശുപത്രിയായി മാറ്റാന്‍ തന്റെ വസതി വിട്ടുനല്‍കാന്‍ തയ്യാറാണെന്ന് ചലച്ചിത്രതാരവും രാഷ്ട്രീയനേതാവുമായ കമല്ഹാസന് അധികൃതരെ അറിയിച്ചിരുന്നു. .
https://www.facebook.com/Malayalivartha