Widgets Magazine
07
Jan / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'അഭ്യാസം വേണ്ടാ.... ലോക്ക് ഡൗണ്‍ ലംഘിച്ചാല്‍ മസക്കലി 2.0 പിടിച്ചിരുത്തി കേള്‍പ്പിക്കും'; എ.ആർ റഹ്മാനെപ്പോലും അമ്പരപ്പിച്ച് വൈറലായി ജയ്പൂർ പോലീസിന്റെ മുന്നറിയിപ്പ്

13 APRIL 2020 11:37 AM IST
മലയാളി വാര്‍ത്ത

ലോകം മുഴുവനും ഇപ്പോൾ ലോക് ഡൗണിലാണ്. ജനങ്ങൾ ആശങ്കയോടൊപ്പം വിശ്രമത്തിലായിരിക്കുമ്പോൾ യാതൊരു മടിയുമില്ലാതെ മുന്നറിയിപ്പുമായി മുന്നൊരുക്കങ്ങളുമായി ആരോഗ്യപ്രവർത്തകരും പോലീസും കഠിനമായി തന്നെ പ്രവർത്തിച്ചുപോരുന്നത്. എന്നാൽ തന്നെയും നിരവധി പേര്‍ പൊലീസിന്റെ കണ്ണുവെട്ടിച്ച് പുറത്തിറങ്ങി കറങ്ങി നടക്കുന്നുണ്ട്.

ഇത്തരക്കാര്‍ക്ക് പലതരം ശിക്ഷകൾ നല്കിവരുന്നെങ്കിലും ആരും അനുസരിക്കാൻ തയ്യാറല്ല. പലരെയും അടിച്ചോടിക്കുന്നത് നേരത്തേ വളരെ വലിയ വിവാദമായിരുന്നു. എന്നാൽ തന്നെയും ചിലര്‍ ഏത്തമിടിയിക്കുകയും മാപ്പെഴുതി വാങ്ങിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. എന്നാല്‍ മസക്കലി ആണ് പൊലീസിന്റെ പുതിയ ശിക്ഷാ മാര്‍ഗ്ഗം എന്നത് ഏവരെയും അമ്പരപ്പിക്കുന്നു.

ദില്ലി 6 എന്ന ബോളിവുഡ് സിനിമയ്ക്ക് വേണ്ടി പ്രശസ്ത സംഗീത സംവിധായകൻ എ ആര്‍ റഹ്മാന്‍ സംഗീതം നല്‍കിയ മസക്കലി എന്ന ഗാനത്തിന്റെ റീമിക്‌സ് കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. ഇതേതുടർന്ന് റഹ്മാന്റെ സംഗീതത്തെ റീമിക്‌സ് ചെയ്ത് നശിപ്പിച്ചുവെന്ന് ആരോപിച്ച് ആരാധകരും റഹ്മാന്‍ തന്നെയും രംഗത്തെതുകയായിരുന്നു. പാട്ടിലെ റീമിക്‌സ് മോശമായെന്ന് തന്നെയാണ് ഒട്ടുമിക്കപേരുടെയും അഭിപ്രായം എന്നത്.

എന്നാലോ പലതരത്തിലുള്ള ശിക്ഷാവിധികൾ പയറ്റിയ പോലീസ് ഇപ്പോൾ ലോക്ക് ഡൗണ്‍ ലംഘിക്കുന്നവരെ പിടിച്ചുനിര്‍ത്തി ഈ ഗാനം പലതവണ കേള്‍പ്പിക്കുമെന്ന മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. ട്വിറ്ററിലൂടെ ജയ്പൂര്‍ പൊലീസിന്റേതാണ് ഇത്തരമൊരു വിചിത്രമായ മുന്നറിയിപ്പ് തരംഗമായി മാറിയിരിക്കുന്നത്. ''നിങ്ങള്‍ അനാവശ്യമായി പുറത്ത് കറങ്ങി നടക്കുന്നത് കണ്ടാല്‍ പിടിച്ച് ഒരു മുറിയിലിരുത്തി മസക്കലി 2.0 വീണ്ടും വീണ്ടും കേള്‍പ്പിച്ചുകൊണ്ടിരിക്കും.'' എന്നാണ് ട്വീറ്റില്‍ പറയുന്നത്.

എന്നാലോ മസക്കലി 2.0 കൊറോണയെക്കാൾ മാരകമാണെന്നും മികച്ച ശിക്ഷാ വിധിയാണെന്നുമെല്ലാമാണ് ജയ്പൂര്‍ പൊലീസിന്റെ ട്വീറ്റിന് താഴെ വരുന്ന കമന്റുകള്‍ വ്യക്തമാക്കുന്നത്. ബോളിവുഡിൽ രാകേഷ് ഓം പ്രകാശ് മെഹ്റ സംവിധാനം ചെയ്ത് 2009 ല്‍ പുറത്തിറങ്ങിയ റൊമാന്‍റിക് സിനിമയാണ് ഡല്‍ഹി 6. അഭിഷേക് ബച്ചനും, സോനം കപൂറും പ്രധാന വേഷത്തില്‍ എത്തിയ ചിത്രം ബോക്സ് ഓഫീസില്‍ മികച്ച പ്രകടനം നടത്തിയില്ലെങ്കിലും ചിത്രത്തിലെ ഗാനങ്ങള്‍ വന്‍ഹിറ്റായി മാറുകയായിരുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീടിനുള്ളിൽ മരിച്ചനിലയിൽ ...  (2 minutes ago)

സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു  (9 minutes ago)

ഒറ്റയൊരുത്തനും ഓഫീസിൽ കയറി പോകരുത്ത്...! 'എവിടെയെങ്കിലും പോയി തുലയ് മൈക്ക് ചവിട്ടി ഒടിച്ച് ശ്രീലേഖ  (33 minutes ago)

അ​ധി​ക​ തി​ര​ക്ക് ഒ​ഴി​വാ​ക്കാ​ൻ പ്ര​ത്യേ​ക ട്രെ​യി​നു​ക​ൾ സ​ർ​വി​സ്  (38 minutes ago)

ആവേശത്തില്‍ അണികള്‍... അമിത് ഷാക്ക് പിന്നാലെ നരേന്ദ്ര മോദിയും കേരളത്തിലെത്തും, തിരുവനന്തപുരത്ത് വമ്പൻ പ്രഖ്യാപനം ഉണ്ടാകുമോയെന്ന് ആകാംക്ഷ; 2026 ൽ 'മിഷൻ 35' ലക്ഷ്യമിട്ട് ബിജെപി പടയൊരുക്കം  (46 minutes ago)

സാമ്പത്തിക ചതി സൂക്ഷിക്കുക; ഈ ആഴ്ചയിലെ ജാഗ്രതാ നിർദ്ദേശങ്ങൾ.  (1 hour ago)

പിണറായിയുടെ മുതലക്കണ്ണീരിന് തീയിട്ട് രാഹുൽ മാങ്കൂട്ടത്തിൽ..! ഒരു പോസ്റ്റിട്ടത് മാത്രമേ മുഖ്യന് ഓർമ്മയുള്ളു .!പിന്നെ  (1 hour ago)

ശ്രീലേഖ അടിച്ചിറക്കി V K പ്രശാന്ത് ഓഫീസ് ഒഴിയും പുതിയ ഓഫീസ് മരുതുംകുഴിയില്‍ എല്ലാം കെട്ടിപ്പറക്കി,MLA കുടിയൊഴിപ്പിച്ചു  (1 hour ago)

മുൻ മന്ത്രിയുമായ വി കെ ഇബ്രാഹിംകുഞ്ഞിന് രാഷ്ട്രീയകേരളം ഇന്ന് വിട നൽകും  (1 hour ago)

പ്രതിഷേധക്കാർക്കെതിരെ കണ്ണീർവാതകം  (1 hour ago)

അമേരിക്കൻ ഭൂഖണ്ഡത്തിൽ നിന്നുള്ളത്  (1 hour ago)

പിണക്കം മാറ്റുകയായിരുന്നു ലക്ഷ്യം.  (1 hour ago)

വികെ പ്രശാന്ത് എംഎൽഎ ഓഫീസ് ഒഴിയുന്നു.  (1 hour ago)

പോയി ചത്തൂടെ നിനക്കൊക്കെ ഉഫ്..പച്ചയ്ക്ക് പറഞ്ഞ് ശ്രീലേഖ..! മാപ്രകളെ തുരത്തി അടിക്കുന്നു...! ഒരു കഥ സൊല്ലട്ടുമാ??  (1 hour ago)

കാർ ലോറിയുമായി കൂട്ടിയിടിച്ച് ഉണ്ടായ അപകടം.. ഒരു മരണം, രണ്ടു പേർക്ക് പരുക്ക്  (2 hours ago)

Malayali Vartha Recommends