Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഡിസൈന്‍ മുതല്‍ എല്ലാം കങ്കണ.. ഇത് വീടല്ല സ്വർഗമാണ്.... ആരും കൊതിക്കും ഇങ്ങനെ ഒരു വീട്!

14 JUNE 2020 03:57 PM IST
മലയാളി വാര്‍ത്ത

നാല്‍പത്തിയെട്ടു കോടി മുടക്കി അടുത്തിടെയാണ് നടി കങ്കണ റണാവത്ത് മുംബൈയില്‍ ഒരു വീട് സ്വന്തമാക്കിയത്.താരം തന്നെയാണ് വീടിന്റെ വിശേഷങ്ങൾ പങ്കുവച്ചതും.എന്നാൽ വീടുവാങ്ങിയപ്പോൾ വീട്ടുകാര്‍ കുറ്റപ്പെടുത്തിയെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് വാങ്ങിയതെന്നും താരം പറഞ്ഞിരുന്നു. ഇപ്പോഴിതാ കങ്കണയുടെ സഹോദരി രംഗോലിയുടെ വീട്ടുവിശേഷങ്ങളാണ് വാര്‍ത്തകളിലിടം നേടുന്നത്. കങ്കണ റണാവത്ത് തന്നെയാണ് വീടിന്റെ ഡിസൈന്‍ ചെയ്തതെന്നും രംഗോലി പറയുന്നു, മെറ്റീരിയല്‍ വാങ്ങുന്നതു തൊട്ട് വീടിന്റെ മുക്കും മൂലയും വരെ ഡിസൈന്‍ ചെയ്യുന്നതില്‍ കങ്കണ മേല്‍നോട്ടം നടത്തിയിരുന്നു. പുതിയ വീടിന്റെ ചിത്രങ്ങള്‍ക്കൊപ്പം കങ്കണയ്ക്ക് നന്ദി പറഞ്ഞൊരു കുറിപ്പും രംഗോലി പങ്കുവച്ചു.

'' പലതരത്തിലും ഞങ്ങള്‍ക്കൊപ്പം കൂടെനില്‍ക്കുന്ന പാവക്കുട്ടിക്ക് നന്ദി പറയാന്‍ വാക്കുകളില്ല. നിര്‍മാണപ്രവര്‍ത്തനത്തിന് നാട്ടില്‍ ലഭ്യമാകുന്നെ മെറ്റീരിയലുകള്‍ മാത്രമാണ് അവള്‍ ഏല്‍പ്പിച്ചത്. ഇന്റീരിയര്‍ ഡിസൈനിങ്ങിനു വേണ്ടവയെല്ലാം പല ഷൂട്ടിങ് ലൊക്കേഷനുകളിലിരുന്ന് ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത് ഹിമാലയത്തിലെ കുഞ്ഞുഗ്രാമത്തിലെ ഈ വീട്ടിലേക്കെത്തിക്കുകയായിരുന്നു. പല ഇന്റര്‍നാഷണല്‍ ബ്രാന്‍ഡുകളേക്കാള്‍ മികച്ചതാണ് നമ്മുടെ ഇന്ത്യയില്‍ നിന്നുള്ളവ, താങ്ങാന്‍ കഴിയുന്നവയുമാണവ''- രംഗോലി കുറിക്കുന്നു.

വില്ല പെഗാസസ് എന്നാണ് വീടിനു പേരിട്ടതെന്നും രംഗോലി പറയുന്നു. ഗ്രീക്ക് വാക്കായ അതിനര്‍ഥം അനശ്വരനായ ചിറകുകളുള്ള കുതിര എന്നാണ്. ഭര്‍ത്താവ് അജയും താനും മുംബൈയിലെ അപ്പാര്‍ട്‌മെന്റില്‍ താമസിക്കുന്ന കാലത്ത് മനസ്സില്‍ കരുതിയ പേരാണിത്, പ്രിതവിയെ ഗര്‍ഭം ധരിച്ചതും അവിടെ വച്ചാണ്. ഇതൊരു വീടല്ല മറിച്ച് അനുഗ്രഹമാണെന്നും രംഗോലി പറയുന്നു.

തനിക്ക് എത്തരത്തിലുള്ള ഇന്റീരിയറുകളോടാണ് താല്‍പര്യം എന്നും കങ്കണ ചോദിച്ചിരുന്നുവെന്ന് രംഗോലി പറയുന്നു. വിന്റേജ് സ്റ്റൈലിലുള്ളതോ പഴയതു പോലെ തോന്നിക്കുന്നവയോ വേണ്ടെന്നും പുതിയ സാധനങ്ങള്‍ പുതിയതു പോലെ തോന്നിക്കണമെന്നുമാണ് താന്‍ ആവശ്യപ്പെട്ടതെന്ന് രംഗോലി. കങ്കണയ്ക്കിഷ്ടം വിന്റേജ്, റസ്റ്റിക്, പൗരാണിക ലുക്കിലുള്ളവയാണ്. അവളുടെ കംഫര്‍ട് സോണിനപ്പുറമാണ് ഞാന്‍ ആവശ്യപ്പെട്ടത്. കങ്കണ ഏറെ മിനക്കെട്ടുവെന്നും അവസാനം ഡിസൈന്‍ കണ്ടപ്പോള്‍ താന്‍ അത്ഭുതപ്പെട്ടുവെന്നും രംഗോലി പറയുന്നു.

തന്നെ സംബന്ധിച്ചിടത്തോഴം ഇതൊരു വീടല്ല മറിച്ച് ഒരു സ്വര്‍ഗവും അനുഗ്രഹവുമൊക്കെയാണ്. പെയിന്റുകളൊന്നും വച്ചിട്ടില്ലെന്നും ഇനിയും അല്‍പം പണികളുണ്ടെന്നും രംഗോലി പറയുന്നു. എല്ലാം കങ്കണ തനിച്ചു ചെയ്തതാണ്, ക്ഷമയില്ലാത്തതുകൊണ്ടാണ് പൂര്‍ത്തിയാകും മുമ്പേ ചിത്രങ്ങള്‍ പങ്കുവെച്ചതെന്നും രംഗോലി പറയുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തർക്ക് താമസ സൗകര്യമൊരുക്കി ദേവസ്വം കൗസ്തുഭം റെസ്റ്റ് ഹൗസ്  (5 minutes ago)

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്  (33 minutes ago)

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം‌...  (52 minutes ago)

സങ്കടക്കാഴ്ചയായി... ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പൻ മംഗലാംകുന്ന് ഗണേശൻ ചരിഞ്ഞു...  (1 hour ago)

പൊതുരംഗത്ത് പ്രശസ്തിയും ആദരവും തേടിയെത്തുന്ന രാശികൾ ഏതെല്ലാം  (1 hour ago)

പ്രതീക്ഷയോടെ.... ശുഭ്മന്‍ ഗില്ലും സംഘവും സിംഹളീസ് സ്‌പോര്‍ട്‌സ് ക്ലബ് ഗ്രൗണ്ടില്‍ ഇന്ന് ഇറങ്ങുന്നു....  (1 hour ago)

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....  (1 hour ago)

72-ാമത് നെഹ്റുട്രോഫി ജലോത്സവത്തിൽ വി​ജയി​യായി അരോമ ചുണ്ടൻ...  (1 hour ago)

ഞായറാഴ്ചയും നബിദിനവും റേഷന്‍ കടകള്‍ക്ക് പ്രവൃത്തി ദിനം...  (2 hours ago)

ഗുരുവായൂരിൽ കല്ല്യാണ മേളം.... 437 വിവാഹങ്ങൾ...  (2 hours ago)

ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ചക്രവാതച്ചുഴി .... സംസ്ഥാനത്ത് ഈ മാസം 26 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, നാലു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (2 hours ago)

പൊലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതികളുടെ ഓണാഘോഷവും റീല്‍സ് ചിത്രീകരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു  (9 hours ago)

ചെട്ടിയാർ മരിച്ച ദിവസം തുടരെ തുടരെ ഫോൺ കോൾ..!! 13 കാരിക്ക് പുറത്ത് നിന്ന് സഹായം..?! ചില ചേട്ടന്മാർ ഫോണിൽ..??!  (10 hours ago)

ഞാൻ ഇവിടെ നിന്നാൽ തനിക്കെന്താ..പിന്തിരിപ്പിക്കാൻ വന്നവരെ തെറിവിളിച്ച് ഒട്ടിച്ച് ട്രെയിൻ വന്നതും ചാടി,ചിതറി  (10 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (11 hours ago)

Malayali Vartha Recommends