Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


2029 ൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്.. ഇത് സംഭവിച്ചാൽ വിഡി സതീശൻ സർക്കാരിന്റെ കാലാവധി 3 വർഷമായി കുറയും..കാലാവധി പൂർത്തിയാകുന്നതിന് മുമ്പേ തന്നെ നിയമസഭകൾ പിരിച്ചുവിടുന്ന കാര്യമാണ് പരിഗണനയിലുള്ളത്...


വീണയെ തൊട്ടാൽ ഞങ്ങൾ അനങ്ങില്ല..പക്ഷെ പിണറായിയെയോ റിയാസിനെയോ തൊട്ടാൽ കളി മാറും..സഖാക്കൾക്ക് പാർട്ടി സെക്രട്ടറിയുടെ വക ക്ലാസ്..പോർമുഖം തുറന്ന് സി പി ഐ എം..


മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി


സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും.... ഉത്രാട നാളായ ചൊവ്വാഴ്ച വരെയാണ് കാലാവസ്ഥാ വകുപ്പിൻറ മഴ മുന്നറിയിപ്പ്.... ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്


തലസ്ഥാന നഗരം ഉത്സവലഹരിയിലേയ്ക്ക്... ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരവീഥികള്‍ ദീപപ്രഭയില്‍ മുങ്ങി, ഓണം വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് 5.30 ന് കനകക്കുന്ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിക്കും

നടന്‍ സുശാന്തിന്റെ മരണത്തില്‍ ദുരൂരഹത; ആ മരുന്നു പെട്ടികള്‍ അവിടെ എങ്ങനെ വന്നു; ചോദ്യവുമായി ഉറ്റ സുഹൃത്ത്

15 JUNE 2020 12:54 AM IST
മലയാളി വാര്‍ത്ത

ഇന്നലെ രാവിലെയോടെയാണ് സുശാന്ത് സിംഗ് രാജ്പുത് ആത്മഹത്യ ചെയ്യ്തത്. ഇന്ത്യയെ മുഴുവന്‍ ഞെട്ടിച്ച സംഭവമായിരുന്നു അത്. സുശാന്ത് ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് ആത്മാര്‍ത്ഥ സുഹൃത്തും പ്രശസ്ത ഭോജ്പുരി നടനുമായ സൂര്യ ദ്വിവേദി. സിനിമയിലെ തുടക്കകാലത്ത് ഇരുവരും ഒരുമിച്ചായിരുന്നു താമസം. ദൈവവിശ്വാസിയും ശുഭാപ്തി വിശ്വാസവും ഉള്ള വ്യക്തിത്വമായിരുന്നു സുശാന്തിന്റേത്. അദ്ദേഹത്തിന് ആത്മഹത്യ ചെയ്യാനാവില്ല. അമ്മയുമായി വളരെ അടുപ്പമുള്ള സ്വഭാവമായിരുന്നു സുശാന്തിന്റേതെന്നും സൂര്യ ദ്വിവേദി ന്യൂസബിളിനോട് പ്രതികരിച്ചു.

ജൂണ്‍ 13 ന് രാത്രിയില്‍ സുശാന്ത് വീട്ടില്‍ പാര്‍ട്ടി നടത്തിയിരുന്നു. അന്ന് അദ്ദേഹം വളരെ സന്തോഷവാനായിരുന്നു. സുശാന്തിന് ഡിപ്രഷനായിരുന്നുവെന്നും അതിന് ചികിത്സ തേടിയിരുന്നുവെന്നുമുള്ള പ്രചാരണം സൂര്യ ദ്വിവേദി തള്ളിക്കളഞ്ഞു. 'അവന് വിഷാദം ഉണ്ടായിരുന്നുവെന്ന് താന്‍ വിശ്വസിക്കുന്നില്ല. ശുഭാപ്തി വിശ്വാസമുള്ള പോരാളിയായിരുന്നു അവന്‍. അവന്റെ മുറിയില്‍ നിന്ന് വിഷാദരോഗത്തിനുള്ള മരുന്നുകള്‍ പൊലീസ് കണ്ടെത്തിയതില്‍ സംശയിക്കത്തക്ക എന്തോ ഉണ്ട്' എന്നും സൂര്യ ദ്വിവേദി പ്രതികരിച്ചു.

വിഷാദവും സുശാന്തും വിരുദ്ധ ധ്രുവങ്ങളാണെന്നും സൂര്യ കൂട്ടിച്ചേര്‍ത്തു. ബോളിവുഡിനെ ഞെട്ടിച്ചാണ് സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവാര്‍ത്തയെത്തുന്നത്. 34കാരനായ താരത്തെ ഇന്നാണ് മുംബൈ ബാന്ദ്രയിലെ ഫ്ലാറ്റിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് നിഗമനം. പത്തിലേറെ ബോളിവുഡ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 2013ല്‍ പുറത്തിറങ്ങിയ കായ് പോ ചേയിലൂടെയാണ് അഭിനയജീവിതം ആരംഭിച്ചത്.

1986ല്‍ ബിഹാറിലെ പാട്നയിലാണ് സുശാന്ത് ജനിച്ചത്. ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് അദ്ദേഹം അഭിനയരംഗത്തേക്ക് പ്രവേശിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് താരം എം എസ് ധോണിയുടെ ജീവിതകഥ പറഞ്ഞ 'എംഎസ് ധോണി ദി അണ്‍ടോള്‍ഡ് സ്റ്റോറി', പികെ, ഡിറ്റക്ടീവ് ബ്യോംകേഷ് ബക്ഷി, കേദാര്‍നാഥ്, ചിച്ചോറെ എന്നിവയാണ് പ്രധാന സിനിമകള്‍. കഴിഞ്ഞ വര്‍ഷം പുറത്തെത്തിയ ഡ്രൈവ് ആണ് അവസാന ചിത്രം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു  (12 minutes ago)

രാജ്യത്തിന് മൊത്തത്തിൽ ഗുണം ചെയ്യും.  (14 minutes ago)

കണ്ണീർക്കാഴ്ചയായി.... പെരുമ്പാവൂരിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം...  (20 minutes ago)

ഓഹരി സൂചികകൾ നേട്ടത്തിൽ... സെൻസെക്സ് 87.72 പോയിന്റ് ഉയർന്ന് 77,628.55 എന്ന നിലയിൽ  (27 minutes ago)

തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍...  (41 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 640 രൂപയുടെ വർദ്ധനവ്  (51 minutes ago)

പാർട്ടി സെക്രട്ടറി പെട്ടു..  (1 hour ago)

ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും  (1 hour ago)

തുടർച്ചയായ രണ്ടാം ടെസ്റ്റിലും മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ സെഞ്ച്വറിയുമായി മിന്നി... ശ്രീലങ്കക്കെതിരെ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്...  (1 hour ago)

സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ്...  (2 hours ago)

ഹോക്കി ലോകകപ്പില്‍ ഇന്ത്യ ഇന്ന് നിര്‍ണായക മത്സരത്തില്‍ അര്‍ജന്റീനയെ നേരിടും...  (2 hours ago)

ഓണാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം... ഇന്നുമുതല്‍ 30 വരെ ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി 12 മണി വരെയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി  (3 hours ago)

പതിനേഴാം തവണയും ഡ്യൂറണ്ട് കപ്പ് ഫുട്ബോൾ കിരീടത്തിൽ മുത്തമിട്ട് കൊൽക്കത്ത ഈസ്റ്റ് ബംഗാൾ  (3 hours ago)

ഓണം പൂജകൾക്കായി ശബരിമല ധർമശാസ്താക്ഷേത്ര നട ഇന്ന് വൈകുന്നേരം തുറക്കും...  (3 hours ago)

കണ്ണൂർ പിലാത്തറയിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends